നമ്മുടെ അടുക്കളത്തോട്ട പരിപാലനത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ്. നമ്മുടെ ശരീരത്തിലെ മുറിവുകൾ അണുവിമുക്തമാക്കാൻ സാധാരണഗതിയിൽ ഉപയോഗിച്ചുവരുന്ന ഹൈഡ്രജൻ പെറോക്സൈഡ് ഉദ്യാന കൃഷിയിലെ കുമിൾ, ബാക്ടീരിയ എന്നിവ നശിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഈ ദ്രാവകം വായു അല്ലെങ്കിൽ മണ്ണുമായി കലരുമ്പോൾ ധാരാളം ഓക്സിജൻ ഉൽപാദിപ്പിക്കപ്പെടുന്നു.
ഈ പ്രക്രിയ ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് സഹായകമാണ്. പലപ്പോഴും നമ്മുടെ ചെടികളുടെ വേരുകൾക്ക് ആവശ്യത്തിന് പ്രാണവായു ലഭിക്കാതെ വരികയും, വേര് നിമിത്തം നിരവധി രോഗങ്ങൾ വരുകയും ചെയ്യുന്നു. എന്നാൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗത്തിലൂടെ വേരിൽ നിന്ന് വ്യാപിക്കുന്ന നിരവധി രോഗങ്ങൾ നമ്മൾക്ക് പരിഹരിക്കാൻ സാധിക്കുന്നു.
Hydrogen peroxide, which is commonly used to disinfect wounds in our body, is the best way to kill fungi and bacteria in horticulture.
ഹൈഡ്രജൻ പെറോക്സൈഡ് എങ്ങനെ ഉപയോഗപ്പെടുത്താം?
സാധാരണഗതിയിൽ കുമിൾ അല്ലെങ്കിൽ ബാക്ടീരിയ വഴി ചെടികൾക്ക് വന്നുപെടുന്ന രോഗമാണ് വേരുചീയൽ. പ്രധാനമായും തക്കാളി, വഴുതനങ്ങ, പച്ചമുളക്, ഇഞ്ചി തുടങ്ങി നമ്മുടെ അടുക്കളത്തോട്ടത്തിൽ പരിപാലിക്കുന്ന ഒട്ടുമിക്ക സസ്യങ്ങൾക്കും വേര് ചീയൽ രോഗം പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ രോഗം കണ്ടു വരുമ്പോൾ തന്നെ വിപണിയിൽ ലഭ്യമായ 3% വീര്യമുള്ള ഹൈഡ്രജൻ പെറോക്സൈഡ് ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കാം. ചെടിയെ ഇത് അണുവിമുക്തമാക്കാം എന്ന് മാത്രമല്ല പ്രാണവായു വേരുകൾക്ക് നൽകി പൂർവാധികം കരുത്തോടെ ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. മണ്ണിലെ എല്ലാത്തരം അണുക്കളെ നശിപ്പിക്കാൻ ഇതാണ് ഏറ്റവും കൂടുതൽ കർഷകർ ഉപയോഗിക്കുന്നത്. മണ്ണിൽ ഒഴിച്ചുകൊടുക്കുന്നത് കൂടാതെ ചെടികളുടെ ഇലകളിൽ തളിച്ചു കൊടുത്താൽ ബാക്ടീരിയ മൂലമോ കുമിൾ മൂലമോ ഉണ്ടാകുന്ന എല്ലാവിധ രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. പ്രത്യേകിച്ച് ചീരകളിലും മറ്റും കാണുന്ന പുള്ളി രോഗത്തിന് ഏറ്റവും ശാശ്വതമായ മാർഗമാണ് ഇത്. വൈകുന്നേര സമയങ്ങളിൽ ഇത് തളിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മീലിമൂട്ട നിയന്ത്രണത്തിനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗപ്പെടുത്താം. ഇത് കൂടാതെ മീലിമുട്ട നിയന്ത്രിക്കാൻ മീലിമൂട്ട കാണപ്പെടുന്ന ഭാഗങ്ങളിൽ ശക്തമായി വെള്ളം ചീറ്റിച്ച് ഒഴിച്ച് കൊടുത്താൽ മതി.
മീലിമുട്ട നിയന്ത്രിക്കാൻ സാധിക്കുന്ന ജൈവകീടനാശിനി
ഒരു കപ്പിൽ നിറച്ച അരലിറ്റർ വെള്ളത്തിൽ പത്തു തുള്ളി ക്ലോവ് ഓയിൽ, അഞ്ച് തുള്ളി ആഫ്റ്റർ ഷേവ് ലോഷൻ, പത്ത് തുള്ളി ലിക്വിഡ് സോപ്പ് ഇവ നന്നായി കലക്കി എടുക്കണം അഞ്ചു ദിവസത്തെ ഇടവേളയിൽ 2 അല്ലെങ്കിൽ മൂന്ന് ആവർത്തി ഈ മിശ്രിതം മുഴുവനായി ചെടികളിൽ തളിച്ച് കീട വിമുക്തമാക്കാം.
Share your comments