നല്ലയിനം പച്ചക്കറി വിത്തുകൾ ശേഖരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അതിലെ മൂപ്പ്, വലിപ്പം, ആരോഗ്യം തുടങ്ങിയവ. ശരിയായ മൂപ്പ് എത്തുന്ന സമയത്ത് കായ്കൾ പറിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വിത്ത് ശേഖരണം- പ്രധാനപ്പെട്ട കാര്യങ്ങൾ
വിത്തിനു വേണ്ടി നിർത്തുമ്പോൾ വിളവെടുപ്പ് കാലയളവിലെ മധ്യത്തിൽ വിളഞ്ഞു പാകമായ കായ്കൾ പറിച്ചെടുത്തു വേർപ്പെടുത്തി നന്നായി ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്. വിത്ത് ഉണക്കുന്ന സമയത്ത് കൂടിയ ചൂടിൽ ഉണക്കരുത്. ഇത് വിത്തിന്റെ മേന്മയെ ബാധിക്കുന്ന കാര്യമാണ്.
നേരിയ ചൂടിൽ സാവധാനം ഉണക്കുന്നതാണ് ഗുണമേന്മയുള്ള വിത്ത് ലഭിക്കാൻ നല്ലത്. വിത്ത് ഉണക്കുമ്പോൾ ചാക്ക് തുണി, പനമ്പ് എന്നിവയിൽ നിർത്തിവേണം ഉണക്കുവാൻ. വിത്തുകൾ ഉണങ്ങിയതിനുശേഷം അതിൽ മുഴുപ്പുള്ളത് മാറ്റിയെടുക്കണം. നല്ല വിത്തുകൾ തിരഞ്ഞെടുത്തതിനു ശേഷം ഇതിൻറെ കിളിപ്പ് ശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കണം. കിളിർപ്പ് ശേഷി നഷ്ടപ്പെടാതെ കാറ്റ് കടക്കാത്ത ടിന്നുകളിലോ, പ്ലാസ്റ്റിക് പാത്രങ്ങളിലോ, കട്ടിയുമുള്ള പോളിത്തീൻ കൂടുകളിലോ വിത്തുകൾ ശേഖരിക്കണം. പാവൽ, പടവലം, കുമ്പളം, മത്തൻ, വെള്ളരി തുടങ്ങിയവയുടെ വിത്തുകൾ ശേഖരിക്കുമ്പോൾ പഴുത്ത കായ്കൾ മുറിച്ച് വിത്ത് ഉൾക്കൊള്ളുന്ന മാംസളഭാഗം ഒരു പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാൻ വയ്ക്കുക. പിറ്റേന്ന് പൊളിച്ച് വെള്ളത്തിൽ നന്നായി കലങ്ങി താഴെ അടിയുന്ന വിത്ത് നിരത്തി വെള്ളം ഊറ്റി കളയുക. വീണ്ടും വെള്ളം ഉപയോഗിച്ച് കഴുകി മാംസളഭാഗം മാറ്റിയ വിത്തുകൾ മാത്രം ശേഖരിക്കുക. വെണ്ടയുടെ വിത്ത് ശേഖരിക്കുമ്പോൾ കായ്ക്കുള്ളിൽ നിർത്തി മുപ്പതുമ്പോൾ പറിക്കുന്നതാണ് നല്ലത്. വിത്തുകളുടെ ശേഖരണം നടത്തുമ്പോൾ സാധാരണ എല്ലാ കർഷകരും അനുവർത്തിക്കുന്ന രീതിയാണ് ചാരം, അറക്കപൊടി എന്നിവയിലേതെങ്കിലുമൊന്നുമായി വിത്തു തിരുമ്മിയ ശേഷം ഉണക്കി സൂക്ഷിക്കുന്നത്. വെണ്ട പോലെതന്നെ ചുരയ്ക്ക, കുമ്പളം, മത്തൻ തുടങ്ങിയവയുടെ വിളഞ്ഞ കായ്കൾ അങ്ങനെതന്നെ വിത്തിനായി സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ സംരക്ഷിക്കുക വഴി പ്രതികൂലസാഹചര്യങ്ങൾ നിന്ന് വിത്തിനെ സംരക്ഷിക്കാനാകും. കൃഷിയിറക്കാൻ ഉദ്ദേശിക്കുന്ന കാലയളവിലെ രണ്ടാഴ്ച മുൻപ് വിത്തുകൾ വേർപെടുത്തി തണലിൽ ഉണക്കി സൂക്ഷിക്കുക.
There are a number of things to keep in mind when collecting good quality vegetable seeds. What matters is its age, size and health. The most important thing is to pluck the nuts when they reach the right maturity
അടുക്കളത്തോട്ടത്തിൽ ഏറ്റവും കൂടുതൽ കൃഷിയിറക്കുന്ന ഇനങ്ങളാണ് വെണ്ട, മുളക്, വഴുതന, പയർ തുടങ്ങിയവ. അതുകൊണ്ടുതന്നെ ചെറിയ തോട്ടം ഒരുക്കുവാൻ ആഗ്രഹിക്കുന്നവർ ഇവയുടെ കായ്കൾ തന്നെ വിത്തിനായി ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്. വിൽപ്പനയ്ക്ക് വേണ്ടിയാണെങ്കിൽ വലുതും ചെറുതുമായ പാക്കറ്റുകളിൽ വിത്തിൻറെ പേര്, ശേഖരിച്ച തീയതി, ഉപയോഗിച്ച് തീർക്കേണ്ട അവസാന തീയതി, വില തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കണം.
Share your comments