വാഴയ്ക്കും തെങ്ങിനുമെല്ലാം നമ്മൾ കോഴിവളം സാധാരണയായി ഉപയോഗിക്കാറുണ്ട് എന്നാൽ ഇതിന്റെ ശരിയായ ഉപയോഗ രീതി അറിഞ്ഞില്ലെങ്കിൽ പ്രതികൂലമായി ഇത് വിളകളെ ബാധിക്കും .കോഴിവളം സാന്ദ്രതയേറിയ വളമാണ് അതിനാൽ തന്നെ ചൂടുകൂടി ചെടികൾ വാടിപ്പോകാൻ സാധ്യതയുണ്ട്.കോഴിവളം സംസ്കരിക്കുന്നതിനായി ഒരു തടത്തിൽ ഒരടി ഉയരത്തിൽ വിതറിയിടുക .100 കിലോ കോഴികാഷ്ടത്തിന് 30 ലിറ്റർ വെള്ളമെന്ന തോട്ടിൽ തളിച്ചുകൊടുക്കണം ബെഡ് നന്നായി ഇളക്കിയശേഷം ഒരു കൂനയായി മാറ്റി കൂട്ടിയിടുക.3 ദിവസം ഇടവയിട്ടു ഇത് തുടരുക. 45 മുതൽ 90 ദിവസം വരെ ഇത് തുടരുക. ഇതിനിടെ കൂനയിൽ നിന്നും പുകഉയരുകയാണെങ്കിൽ വീണ്ടും ഇളക്കി കൂട്ടി ഇടുക.
ഇപ്രകാരം കൃത്യമായി ചെയ്താൽ ചെടികൾക്ക് ഉപയോഗിക്കാൻ പാകമായ വളമായി ഇത് മാറിയിട്ടുണ്ടാകും. ഇപ്പോൾ ഇതിന്റെ നിറം കറുപ്പ് ആയിരിക്കും സംസ്കരിച്ചു കഴിഞ്ഞെങ്കിലും വളത്തിന്റെ സാന്ദ്രത കൂടുതൽ തന്നെ ആയിരിക്കും അതിനാൽ കോഴികാഷ്ട കൂന ഇളക്കുമ്പോൾ മൂക്കും വായും നന്നായി മൂടി കെട്ടണം. കൂടാതെ വളം ഇടുമ്പോൾ തടത്തിൽ നിന്നും ഒരടി അകലം പാലിക്കണം. ഇടക്കിടയ്ക്ക് നനച്ചു കൊടുക്കുകയും ചെയ്താൽ നല്ല ഫലം ലഭിക്കും.
Share your comments