നാടൻ മാവിലെയും ഒട്ടുമാവിനങ്ങളെയും യാതൊരു ദാക്ഷിണ്യവും കൂടാതെ ആക്രമിക്കുന്ന ഒന്നാണ് പുഴുശല്യം. വലിയവിലകൊടുത്തു വാങ്ങി ആറ്റുനോറ്റു വളർത്തിയ മാവിലെ കായ്കൾ പഴുക്കുമ്പോൾ മുഴുവനും പുഴുവാക്കുന്നത് സങ്കടകരമാണ്.
മാർക്കറ്റിൽ സ്വദേശിയും വിദേശിയുമായ മാമ്പഴങ്ങൾ കടുത്ത കീടനാശിനികൾ പ്രയോഗിച്ച കൃത്രിമ മാർഗങ്ങളിൽ പഴുപ്പിച്ച മിനുങ്ങുന്ന മാമ്പഴം കണ്ടു കണ്ണു മഞ്ഞളിക്കേണ്ട ഇതാ മാങ്ങകളിൽ പുഴുവില്ലാതിരിക്കാൻ ചില മാർഗ്ഗങ്ങൾ പൂവിട്ടു തുടങ്ങിയ മാവിൽ കണ്ണിമാങ്ങാ കൊഴിയുന്ന പ്രായമായാൽ താഴെ വീഴുന്ന മാങ്ങകൾ മുഴുവൻ പെറുക്കിയെടുത്തു നശിപ്പിക്കുക കാരണം മാവിന്റെ ചുവട്ടിൽ ഇവ കിടന്ന് ചീഞ്ഞു അനാവശ്യമായ കായീച്ചകളെയും കീടങ്ങളെയും മാവിലേക്കും ഇനിയും ഉണ്ടാകുന്ന മാങ്ങകളിലേക്കും ആകർഷിക്കും.
മാവ് പൂത്തു തുടങ്ങുമ്പോൾ മരുന്നടിക്കുകയോ കായീച്ചകെണി വയ്ക്കുകയോ ചെയ്യരുത് ഇത് പ്രതികൂലമായി ബാധിക്കും. യഥാർത്ഥത്തിൽ കായീച്ചകൾ മാങ്ങകളിൽ മുട്ടയിടുന്നത് അവ മൂത്തു തുടങ്ങുമ്പോളാണ് മാങ്ങ പഴുത്തു തുടങ്ങുമ്പോൾ ഇവ വിരിഞ്ഞു വളർന്നു വരികയാണ് പതിവ് അതിനാൽ ചൂടുവെള്ള പ്രയോഗം ആണ് നല്ലതു ഇതിനായി ഒരു ബക്കറ്റ് തിളച്ചവെള്ളത്തിൽ മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിലുള്ള വെള്ളം ചേർത്ത് അതിൽ പത്തു ശതമാനം കറിയുപ്പ് ചേർക്കുക. മൂപ്പെത്തിയ മാങ്ങകൾ പറിച്ചു ഒരു 20 മിനിറ്റ ഈ ലായനിയിൽ മുക്കിവയ്ക്കുക അതിനു ശേഷം മാങ്ങകൾ തുടച്ചു വെള്ളം കളയണം അതിനു ശേഷം പഴുക്കാൻ ചാക്കിലോ മറ്റോ പൊതിഞ്ഞു വയ്ക്കുക ഒരു മാങ്ങപോലും പുഴുവില്ലാത്ത സുന്ദരൻ മാമ്പഴം ലഭിക്കും
പുഴുവില്ലാത്ത മാമ്പഴം ലഭിക്കാൻ
പുഴുവില്ലാത്ത മാമ്പഴം ലഭിക്കാൻ നാടൻ മാവിലെയും ഒട്ടുമാവിനങ്ങളെയും യാതൊരു ദാക്ഷിണ്യവും കൂടാതെ ആക്രമിക്കുന്ന ഒന്നാണ് പുഴുശല്യം.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments