
മല്ലിച്ചെടിയില്ലാത്ത അടുക്കളത്തോട്ടം കുറവായിരിക്കും. മിക്കവാറും എല്ലാ കറികളിലും നമ്മൾ മല്ലിയില ഇടാറുണ്ട്. നമ്മൾ വീട്ടിൽ വളർത്തിയ മല്ലിയിലയ്ക്ക് കടയിൽ നിന്നും വാങ്ങുന്ന മല്ലിയേക്കാൾ സ്വാദേറും.
രുചി വൈഭവം കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും ആഫ്രിക്കൻ മല്ലി മുൻപന്തിയിൽ തന്നെ
മല്ലിയില വിളവെടുപ്പ് കഴിഞ്ഞാലാണ് ചെടിയില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുന്നത്. ഈ സമയത്ത് പുതിയ തണ്ടുകളും ഇലകളുമുണ്ടാകുന്ന പ്രവര്‍ത്തനം നിലയ്ക്കും. നിങ്ങള്‍ക്ക് മല്ലി വിത്ത് ലഭിക്കണമെങ്കില്‍ പൂക്കളുണ്ടാകുന്നതുവരെ ചെടി വളരാന്‍ അനുവദിക്കണം. ഈ പൂക്കള്‍ ഉണങ്ങിയാലാണ് വിത്തുകള്‍ വിളവെടുക്കുന്നത്. ഇത് പാചകാവശ്യത്തിനും ഉപയോഗിക്കുന്നു. മട്ടുപ്പാവില്‍ വളര്‍ത്തി വിളവെടുക്കാനുള്ള മാര്‍ഗമാണ് ഇവിടെ വിശദമാക്കുന്നത്.
മട്ടുപ്പാവില്‍ മല്ലിയില വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് 20 ഇഞ്ച് വീതിയും 10 ഇഞ്ച് ആഴവുമുള്ള പാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് പോട്ടിങ്ങ് മിശ്രിതമായി നിറയ്ക്കണം. ഈര്‍പ്പം നിലനിര്‍ത്തിയ ശേഷം വിത്തുകള്‍ വിതയ്ക്കാം. 0.8 സെ.മീ കനത്തില്‍ മണ്ണിട്ട് മൂടണം. വളരാന്‍ നല്ല സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് മല്ലി. 10 ദിവസങ്ങള്‍ കൊണ്ട് മല്ലി വിത്ത് മുളയ്ക്കും. ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് വെള്ളം തളിക്കുകയാണ് നല്ലത്. വെള്ളം ശക്തിയായി ഒഴിച്ചാല്‍ വിത്തുകളുടെ സ്ഥാനം മാറും.
വീട്ടാവശ്യത്തിനുള്ള മല്ലിയില ഇനി വീട്ടിൽ തന്നെ കൃഷി ചെയ്യാം
മല്ലി വളര്‍ന്ന് തണ്ടുകള്‍ ആറ് ഇഞ്ച് ഉയരത്തിലെത്തിയാല്‍ വിളവെടുക്കാം. ഓരോ ആഴ്ചയും മൂന്നില്‍ രണ്ടുഭാഗം ഇലകളും വിളവെടുക്കണം. അപ്പോള്‍ ചെടിയുടെ വളര്‍ച്ച കൂടും. അങ്ങനെ ഒരു പാത്രത്തില്‍ നിന്ന് അഞ്ച് തവണ മല്ലിയില വിളവെടുക്കാം.
Share your comments