
റോസ് ഇഷ്ടപ്പെടാത്തവർ ആരുണ്ട് അല്ലെ? പല കളറുകളിലായി നല്ല ഭംഗിയുള്ള പൂക്കളെ പനിനീർ പൂക്കൾ എന്നും വിളിക്കുന്നു. റോസാപ്പൂവ് സാധാരണ രീതിയിൽ വളർത്താൻ അല്ലെങ്കിൽ കൃഷി ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ആണെങ്കിൽ അഥവാ അങ്ങനെ നട്ട് വേണ്ട വിധത്തിലുള്ള റിസൾട്ട് കിട്ടുന്നില്ലെങ്കിൽ, നിങ്ങൾക്ക് വേറെ ഒരു തന്ത്രംപരീക്ഷിക്കാവുന്നതാണ്. ഉരുളക്കിഴങ്ങിലൂടെ റോസ് ചെടി എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയും. ഉരുളക്കിഴങ്ങ് രുചികരമായത് മാത്രമല്ല, അവ വളരെ ഉപയോഗപ്രദവുമാണ്. എങ്ങനെ എന്ന് അല്ലെ? അതാണ് പറയാൻ പോകുന്നത്.
ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ചെടിയെ ഈർപ്പമുള്ളതാക്കുകയും ചെടിക്ക് വളരാൻ ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും എന്നതുകൊണ്ടാണ് ഉരുളക്കിഴങ്ങു ഉരുപയോഗിക്കുന്നത്. എന്നാൽ ചെടി വളരുന്ന മുറയിൽ തന്നെ ഉരുളക്കിഴങ്ങ് സ്വാഭാവികമായി അളിഞ്ഞു മണ്ണിൽ തന്നെ ചേരുകയും, അത് മണ്ണിന് വളമാകുകയും ചെയ്യും. ഉരുളക്കിഴങ്ങിന് പൊതുവെ ഉയർന്ന ജലാംശം ഉണ്ട്, അത് കൊണ്ട് തന്നെ കട്ടിംഗ് ഈർപ്പമുള്ളതാക്കാനും വളർച്ചാ സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കും റോസ് ചെടി വേരൂന്നി വളരാൻ സഹായിക്കും.
ആവശ്യമായ സാധനങ്ങൾ
നല്ല കേടില്ലാത്ത ഉരുളക്കിഴങ്ങ്
നല്ല മൂത്ത റോസ് മുൾപടർപ്പിൽ നിന്ന് 200 മില്ലീമീറ്റർ നീളം
ഒരു ഡ്രിൽ അല്ലെങ്കിൽ കോർക്ക് സ്ക്രൂ (ഉരുളക്കിഴങ്ങ് തുളയ്ക്കാൻ ആവശ്യമായ
മൂർച്ചയുള്ള ക്ലിപ്പറുകൾ അല്ലെങ്കിൽ കത്രിക
റൂട്ടിംഗ് ഹോർമോൺ ജെൽ അല്ലെങ്കിൽ തേൻ പോലുള്ള ജെൽ
ഘട്ടം 1
നിങ്ങളുടെ കട്ടിംഗിനേക്കാൾ (റോസാ കമ്പിനേക്കാൾ) അല്പം ചെറിയ ഒരു ദ്വാരം തുളച്ച്
ഉരുളക്കിഴങ്ങ് തയ്യാറാക്കുക. തുളയ്ക്കുന്ന ഘട്ടത്തിൽ ഡ്രിൽ ഉപയോഗിക്കുന്നതാണ് നല്ലത്, എന്നാൽ ഇത് കയ്യിൽ ഇല്ലെങ്കിൽ ഒരു കോർക്ക് സ്ക്രൂ ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
ഘട്ടം 2
ഒരു റോസാക്കമ്പ് ചെടിയിൽ നിന്ന് മുറിച്ചെടുക്കുക, ഡയഗണലായി വേണം മുറിക്കാൻ.
ഘട്ടം 3
അവസാനം ഒരു ഹോർമോൺ ജെൽ അല്ലെങ്കിൽ തേനിൽ റോസാ കമ്പ് മുക്കി എടുക്കണം. ശേഷം തുളച്ച ഉരുളക്കിഴങ്ങിന്റെ ദ്വാരത്തിലേക്ക് റോസാ കമ്പ് വെക്കുക
ഘട്ടം 4
ഉരുളക്കിഴങ്ങും റോസാപ്പൂവും ഒരുമിച്ച് കുറഞ്ഞത് മൂന്ന് ഇഞ്ച് നല്ല മണ്ണ് കൊണ്ട് മൂടുക. കുറച്ചു നാൾ കൊണ്ട് തന്നെ റോസകമ്പ് നന്നായി വളരുകയും, പൂവിടും ചെയ്യും.
Share your comments