പഴ വർഗ്ഗങ്ങളെ ബാധിക്കുന്ന കീടങ്ങളായ ഹെലികോവെർപ, സ്പോഡോപ്റ്റിറ എന്നിവയെ നേരിടാൻ ഉപയോഗിക്കാവുന്ന ഒരു കഷായമാണ് അഗ്നിയസ്ത്രം.
ഇത് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
1) വേപ്പില – 5 കിലോ
2) പുകയില (ഉപയോഗശുന്യമായ) -1 കിലോ
3) വെളുത്തുള്ളി - ½ കിലോ
4) പച്ചമുളക് - 1 കിലോ
5) ഗോമൂത്രം - 10 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാൻ വേപ്പില (5 കിലോ), പുകയില (1 കിലോ), പച്ചമുളക് എന്നിവ ചേർത്ത് അരച്ചെടുക്കുക. കൂടാതെ ഇതിനോടൊപ്പം പുകയിലയും ചേർത്ത് അരമണിക്കൂർ തിളയ്പ്പിക്കുക. ശേഷം ഇത് നന്നായി തണുപ്പിച്ച് അരിച്ചെടുക്കുക. ഇതിൽ നിന്നും 3 ലിറ്റർ എടുത്ത് 10 ലിറ്റർ ഗോമൂത്രവും ചേർത്ത് 100 ലിറ്റർ വെള്ളവും ചേർത്താൽ ഒരേക്കർ വരെ ഈ മിശ്രിതം തളിയ്ക്കാവുന്നതാണ്. ഈ കഷായം മൂന്ന് മാസം വരെ സൂക്ഷിച്ചുവയ്ക്കാം.
കഷായം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
☛ മിശ്രിതം തയ്യാറാക്കുന്നയാൾ ദേഹത്ത് എണ്ണ തടവുന്നത് നല്ലതാണ്
☛ തളിയ്ക്കുന്നതിന് മുമ്പ് ദേഹം മൂടുന്ന സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുക
☛ വിളകൾക്ക് ഒന്നോ രണ്ടോ തവണ തളിച്ചു കൊടുക്കാവുന്നതാണ്
കടപ്പാട്
റിതു സാധികാര സംസ്ത, ആന്ധ്രാപ്രദേശ്
Read more: ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപയെത്തും; നിങ്ങളുടെ പേരും ആ പട്ടികയിൽ ഉണ്ടോ?
Share your comments