ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രോഗ കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും വളച്ചായ ഉത്തമമാണ്. വളരെ എളുപ്പത്തില്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാനാകും.
manures are ideal for accelerating plant growth and controlling disease and pest infestation.One is valachaya. It can be easily prepared at home.
ചേരുവകള്‍
1. വെള്ളം - 100 ലിറ്റര്‍
3. പച്ചച്ചാണകം - 5 കിലോ
3.ഗോമൂത്രം - 10 ലിറ്റര്‍
4. കടലപ്പിണ്ണാക്ക്- 500 ഗ്രാം
5 .വേപ്പിന്‍പിണ്ണാക്ക് -500 ഗ്രാം
5.കറുത്ത ശര്‍ക്കര- 500 ഗ്രാം
6. മേല്‍മണ്ണ് - 1 പിടി
തയ്യാറാക്കുന്ന വിധം
വളച്ചായ നിര്‍മ്മിക്കാനായി 5 കിലോഗ്രാം ചാണകവും 10 ലിറ്റര്‍ ഗോമൂത്രവും നന്നായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് 500 ഗ്രാം വീതം കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് യോജിപ്പിക്കണം. 500 ഗ്രാം ശര്‍ക്കരയും 5 പാളയന്‍ കോടന്‍ പഴവും ഉടച്ച് യോജിപ്പിച്ചത് നേരത്തേ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേര്‍ക്കണം. ശേഷം ഇതിലേക്ക് 50 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഇളക്കണം. പിന്നീട് വായ്ഭാഗം മൂടിക്കെട്ടുക. ഈ മിശ്രിതം 10 ദിവസം ഇളക്കിയും 10 ദിവസം ഇളക്കാതെയും സൂക്ഷിക്കണം. അതിനുശേഷം നന്നായി ഇളക്കിയെടുത്ത് പത്തിരട്ടി ശുദ്ധജലം ചേര്‍ത്ത് നേര്‍പ്പിച്ച് പച്ചക്കറിയില്‍ ഉപയോഗിക്കാം. ആഴ്ചയിലൊരിക്കല്‍ ചെടികളുടെ തടത്തില്‍ ഒഴിച്ച് നന്നായി പുതയിട്ടു കൊടുക്കുക. അത്ഭുതാവഹമായ ഫലം കാണാം
Share your comments