നിങ്ങള്‍ കൊക്കക്കോളയെ വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തോളു, എന്നാല്‍ ഒരു കാര്യം സത്യമാണ്, ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കൊക്ക കോള. എന്നിരുന്നാലും, ഇതിന് ആരോഗ്യപരമായ പ്രതികൂല ഫലങ്ങള്‍ ഉണ്ട്, പക്ഷേ ഇത് പൂന്തോട്ടപരിപാലനത്തില്‍ പല തരത്തില്‍ സഹായകമാകും.
കൊക്ക കോള എങ്ങനെയൊക്കെ ഉപയോഗിക്കാം
കമ്പോസ്റ്റിംഗിനായി കൊക്ക കോള
നിങ്ങള്‍ക്ക് ഇത് അസാധാരണമായി തോന്നിയേക്കാം, എന്നാല്‍ നിങ്ങളുടെ കമ്പോസ്റ്റ് ചിതയില്‍ കോക്ക്(കൊക്കക്കോള) ഒരു ഘടകമായി ഉപയോഗിക്കാം. കൂമ്പാരത്തിന് മുകളില്‍ സോഡ ഒഴിക്കുക. കോക്കിന്റെ നേരിയ അസിഡിറ്റി സ്വഭാവം ജൈവവസ്തുക്കളെ തകര്‍ക്കാന്‍ സഹായിക്കും, എന്നാല്‍ അതേസമയം അതിന്റെ മധുരം കമ്പോസ്റ്റിംഗ് പ്രക്രിയയെ സഹായിക്കുന്ന സൂക്ഷ്മാണുക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് ഈ ആശയം ഇഷ്ടമാണെങ്കില്‍, ആഫ്റ്റര്‍ ഇഫക്റ്റ് കാണാന്‍ ഒരിക്കലെങ്കിലും ഇത് പരീക്ഷിക്കാവുന്നതാണ്.
കൊക്ക കോള ഉപയോഗിച്ച് സ്ലഗ്ഗുകളെ കൊല്ലുന്നു
നിങ്ങളുടെ പൂന്തോട്ടത്തില്‍ ഇഴയുന്ന സ്ലഗുകളും ഒച്ചുകളും കണ്ടു മടുത്തുവെങ്കില്‍, ഈ ട്രിക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ്. സ്ലഗുകളെ ആകര്‍ഷിക്കാന്‍ ബിയര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഇത് വളരെ വ്യത്യസ്തമല്ല എന്ന പറയട്ടെ. നിങ്ങളുടെ പൂന്തോട്ടത്തില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്ലഗുകള്‍ കണ്ടെത്തിയ 2-3 സ്ഥലങ്ങള്‍ അടയാളപ്പെടുത്തുക, ശേഷം താഴ്ന്ന പാത്രം തിരഞ്ഞെടുക്കുക. പാത്രത്തിലേക്ക് കുറച്ച് കൊക്ക കോള ഒഴിക്കുക, ഒച്ചുകളും സ്ലഗുകളും അതിലേക്ക് ആകര്‍ഷിക്കപ്പെടും. സോഡയിലെ ആസിഡ് ഈ കീടങ്ങളെ നശിപ്പിക്കും.
ഒരു വാസ്പ് കെണി ഉണ്ടാക്കുക
നിങ്ങളുടെ പൂന്തോട്ടത്തില്‍ ധാരാളം കടന്നലുകളും വേഴാമ്പലുകളും വരുകയും അവയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കൊക്ക കോള ഉപയോഗിച്ച് അവയെ കൊല്ലാന്‍ കഴിയും. ഇതിനായി, നിങ്ങളുടെ പൂന്തോട്ടത്തില്‍ എവിടെയെങ്കിലും ഒരു തുറന്ന സ്ഥലത്ത് കോക്ക് നിറച്ച ഒരു പാത്രം സ്ഥാപിക്കണം. ഈ വേട്ടക്കാരായ പ്രാണികള്‍ മധുരമുള്ള കോക്കിലേക്ക് ആകര്‍ഷിക്കും. അതുപോലെ, നിങ്ങള്‍ക്ക് ഈച്ചകളെ കൊല്ലാനും കഴിയും!
ചെടികളില്‍ കൊക്ക കോള സ്‌പ്രേ ചെയ്യുന്നു
ചെടികളില്‍ കൊക്ക കോള സ്‌പ്രേ ചെയ്യുന്നത് തീര്‍ത്തും അപ്രസക്തമാണെന്ന് പരീക്ഷണങ്ങളില്‍ നിരീക്ഷിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും, ഇതിന് യാതൊരു പ്രയോജനവുമില്ല. ഈ മധുര പാനീയത്തില്‍ ഒരു ഔണ്‍സിന് 3.25 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നു, കൂടാതെ വളരെയധികം പഞ്ചസാര ഉപ്പ് പോലെ വെള്ളം ആഗിരണം ചെയ്യുകയും ചെടിയുടെ വേരുകള്‍ വെള്ളം ആഗിരണം ചെയ്യുന്നത് തടയുകയും നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. അത്‌കൊണ്ട് ഇങ്ങനെ ചേയ്യാന്‍ നിക്കേണ്ടതില്ല.
Share your comments