1. Farm Tips

ഗോമൂത്രം ഇങ്ങനെ ഉപയോഗിച്ചാൽ ഇരട്ടി വിളവ് ലഭിക്കും

പച്ചക്കറി, പുഷ്പം, പഴം ചെടികൾ എന്നിവയ്ക്ക് ചെലവ് കുറഞ്ഞതും വളരെ ഫലപ്രദവുമായ വീട്ടിലുണ്ടാക്കുന്ന വളർച്ചാ പ്രൊമോട്ടറാണ് ഗോമൂത്രം. ഉപയോഗിക്കുമ്പോൾ നേർപ്പിച്ച ദ്രാവകം പ്രയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, നേരിട്ടുള്ള ഉപയോഗം ചെടിയെ നശിപ്പിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Saranya Sasidharan
If cow urine is used in this way, the yield will be doubled
If cow urine is used in this way, the yield will be doubled

ജൈവകൃഷിയിൽ ജൈവ കീടനാശിനിയായി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഗോമൂത്രം. സൾഫർ, നൈച്രജൻ, പൊട്ടാഷ, ഇരുമ്പ്, കാൽസ്യം മാംഗനീസ് തുടങ്ങിയവ ഗോമൂത്രത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചെടികളിൽ തളിക്കാനും അത് പോലെ തന്നെ തടത്തിൽ ഒഴിച്ച് കൊടുക്കുകയോ ചെയ്യാവുന്നതാണ്.

ഇത് പച്ചക്കറി, പുഷ്പം, പഴം ചെടികൾ എന്നിവയ്ക്ക് ചെലവ് കുറഞ്ഞതും വളരെ ഫലപ്രദവുമായ വീട്ടിലുണ്ടാക്കുന്ന വളർച്ചാ പ്രൊമോട്ടറാണ്. ഉപയോഗിക്കുമ്പോൾ നേർപ്പിച്ച ദ്രാവകം പ്രയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, നേരിട്ടുള്ള ഉപയോഗം ചെടിയെ നശിപ്പിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഗോമൂത്രം ലായനി എങ്ങനെ ഉണ്ടാക്കാം?

1, ഗോമൂത്രം - 1 ലിറ്റർ
2, കാന്താരി മുളക് - 1 പിടി
3, ബാർ സോപ്പ് - 50 ഗ്രാം (ഡിറ്റർജന്റ് സോപ്പുകൾ ഉപയോഗിക്കരുത്, ഡിറ്റർജന്റ് അല്ലാത്ത സോപ്പുകൾ ഉപയോഗിക്കുക)

തയ്യാറാക്കൽ

ബാർ സോപ്പ് മുറിച്ച് 1/2 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. കാന്താരി മുളക് പൊടിച്ച് ബാർ സോപ്പ് ലായനിയിലും ഗോമൂത്രത്തിലും കലർത്തുക. എല്ലാ ചേരുവകളും നന്നായി കലർത്തി ഫിൽട്ടർ ചെയ്യുക. ഈ ലായനിയിൽ 10 ലിറ്റർ വെള്ളം ചേർത്ത് നിങ്ങൾക്ക് ഇപ്പോൾ ഇത് ഉപയോഗിക്കാം. ഇത് ചെടികളിൽ നേരിട്ട് ഉപയോഗിക്കരുതെന്ന് ഓർമ്മിക്കുക. നിങ്ങൾ ഈ മിശ്രിതം 10 തവണ വെള്ളത്തിൽ ലയിപ്പിക്കണം.

വളമായി ഉപയോഗിക്കുക

നല്ല ജൈവ വളമായും കീടനാശിനിയായും ഗോമൂത്രം ഉപയോഗിക്കാം. ചീര കൃഷിക്ക് ഇത് ഉത്തമമാണ്. ഇത് ഒരു ജൈവ കീടനാശിനിയായി ഉപയോഗിക്കാം, ഇത് ഉപയോഗിച്ച് പ്രാണികളുടെ ചില ആക്രമണങ്ങളെ നമുക്ക് തടയാവുന്നതാണ്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇത് ഫലപ്രദമായ ജൈവ വളമായി ഉപയോഗിക്കുന്നുണ്ട്. നല്ല ഫലം ലഭിക്കാൻ നിങ്ങൾക്ക് ഇത് ഒറ്റയ്ക്ക് ഉപയോഗിക്കുകയും മറ്റ് ചില ചേരുവകൾ ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം. നിങ്ങൾ ഇത് 10% വെള്ളത്തിൽ ലയിപ്പിച്ച് വേണം പച്ചക്കറികളിൽ ഒഴിക്കേണ്ടത്. അതായത് 1 ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കണം.

വിത്ത് പരിചരണം

ഇത് വിത്ത് പരിചരണത്തിന് വളരെ നല്ലതാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ മൂത്ത് പാകമായ വിത്തുകൾ ഗോമൂത്രത്തിൽ 1 മണിക്കൂർ ഇട്ട് വെച്ചതിന് ശേഷം തണലത്ത് ഉണക്കി എടുത്താൽ ഇവ കേടുകൂടാതെ ദീർഘനാൾ നില നിൽക്കും.

വാഴക്കന്ന് നടുമ്പോൾ

വാഴക്കന്ന് നടുമ്പോൾ പച്ചച്ചാണകവും ഗോമൂത്രവും അടങ്ങിയ മിശ്രിതത്തിൽ മുക്കിയെടുത്ത് ഉണക്കിയ ശേഷം നട്ടാൽ കുറുനാമ്പ് അല്ലെങ്കിൽ മറ്റ് രോഗ കീട ആക്രമണങ്ങളിൽ നിന്ന് പരിഹാരമാകും.

ഇതിൽ 95% വെള്ളം, 2.5% യൂറിയ, 2.5% ധാതുക്കൾ, ഹോർമോണുകൾ, ലവണങ്ങൾ & എൻസൈമുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പഞ്ചഗവ്യ, അമൃത് ജലം, ജീവാമൃതം തുടങ്ങിയ പ്രകൃതിദത്ത വളങ്ങൾ നമുക്ക് ഗോമൂത്രം ഉപയോഗിച്ച് ഉണ്ടാക്കാം. ഈ പ്രകൃതിദത്ത വളങ്ങളുടെ സഹായത്തോടെ നമുക്ക് സസ്യങ്ങളുടെ വളർച്ചാ നിരക്ക് മെച്ചപ്പെടുത്താനും ഉൽപാദനം വർദ്ധിപ്പിക്കാനും കഴിയും. ഈ ജൈവ വളങ്ങളെല്ലാം ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണ്. രാസവളങ്ങളുടെ അമിതമായ ഉപയോഗം മണ്ണിന്റെ ഘടനയെ നശിപ്പിക്കും. ഇത്തരത്തിലുള്ള പ്രകൃതിദത്ത വളങ്ങൾ മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ പച്ചക്കറികൾ വളർത്താൻ നമ്മെ സഹായിക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ : ഔഷധഗുണങ്ങളുള്ള സൗഹൃദ ചീര കൃഷി ചെയ്യൂ, ആദായം ഇരട്ടിയാക്കാം

English Summary: If cow urine is used in this way, the yield will be doubled

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds