ഔഷധമൂല്യം ഏറിയ പാമറോസ അഥവാ റോഷാഗ്രാസ് കേരളത്തിലും മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന ഒന്നാണ്. ഇതിൻറെ ഇലകളിൽ നിന്നും പൂങ്കുലയിൽ നിന്നും എടുക്കുന്ന തൈലത്തിന് വിപണിയിൽ വൻ വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണത്തിലാണ് പ്രധാനമായും ഇത് ഉപയോഗപ്പെടുത്തുന്നത്. പനിനീർപൂവിന്റെ ഗന്ധം പകരുന്ന ഈ തൈലത്തിന് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ കൃഷിക്കും സ്വീകാര്യത വർധിക്കുകയാണ് ഇക്കാലയളവിൽ.
ബന്ധപ്പെട്ട വാർത്തകൾ: അത്ഭുത ഗുണങ്ങൾ നൽകാൻ കഴിവുള്ള വീറ്റ് ഗ്രാസ് ജ്യൂസ്
കൃഷി രീതി
പ്രധാനമായും വിത്ത് വഴിയും തണ്ടുകൾ നട്ടും കൃഷി ചെയ്യാവുന്ന സസ്യമാണ് ഇത്. തണ്ടുകൾ ഉപയോഗപ്പെടുത്തി നടുന്നതാണ് കൂടുതൽ നല്ലതെന്ന് കർഷകർ പറയുന്നു. ഏപ്രിൽ മാസം ആണ് ഈ കൃഷി ആരംഭിക്കാൻ ഏറ്റവും മികച്ച മാസം എന്ന് പറയപ്പെടുന്നു. പൊടിച്ച മണ്ണുകൊണ്ട് വിത്ത് തവാരണ ഉണ്ടാക്കി കൃഷി ആരംഭിക്കാം. നിലം നന്നായി ഉഴുത് വിത്തുകൾ പാകിയും കൃഷിക്ക് ഒരുക്കാവുന്നതാണ്.ചെറിയ വിത്ത് ആണെങ്കിൽ അഞ്ച് കിലോ ഗ്രാം വിത്ത് ഒരു ഹെക്ടറിന് വേണ്ടി വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പുൽത്തകിടി മനോഹരമാക്കുന്ന പേൾ ഗ്രാസ്
നന്നായി ഉഴുതുമറിച്ച് സ്ഥലത്ത് വിത്തുകൾ വിതച്ച് ചെറുതായി മണ്ണിട്ട് മൂടുകയാണ് ആദ്യം ചെയ്യുന്ന കാര്യം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിനുള്ളിൽ വിത്ത് വിതച്ചിരിക്കണം. പ്രധാന കൃഷിയിടത്തിൽ തടങ്ങൾ ഉണ്ടാക്കി 30*20 സെൻറീമീറ്റർ അകലത്തിൽ ഒരു മൂട്ടിൽ രണ്ട് തൈകൾ എന്ന തോതിൽ ആദ്യം നടുക. അടിവളമായി ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ഉപയോഗപ്പെടുത്താം. മൂന്നു മുതൽ നാലു മാസം കൊണ്ട് ഇവ 150ലധികം സെൻറീമീറ്റർ ഉയരം കൈവരിക്കുകയും പൂക്കുകയും ചെയ്യുന്നു. പുഷ്പിച്ച് ഒരാഴ്ച കഴിയുമ്പോൾ ആദ്യത്തെ പുല്ല് വെട്ടി കളയണം. അതിനുശേഷം നട്ട് ആദ്യത്തെ വർഷം രണ്ടുതവണ പുല്ലു വെട്ടി എടുക്കാവുന്നതാണ്. രണ്ടാം വർഷത്തോടെ മൂന്നു മുതൽ അഞ്ചു തവണ വിളവെടുക്കാൻ സാധിക്കും. ഇവയിൽ പ്രധാനമായും കണ്ടുവരുന്ന കീടശല്യം മുഞ്ഞകളുടെ ആക്രമണമാണ്.
മുഞ്ഞകളുടെ ആക്രമണം അതീവ രൂക്ഷമാകുന്ന കാലയളവിൽ ചെടി പൂർണമായും നശിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ മുഞ്ഞയുടെ ആക്രമണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ചെടി പൂർണമായും വേരോടെ കത്തിച്ചു കളയുക. ഇതിനെ പ്രതിരോധിക്കാൻ മീനെണ്ണ സോപ്പ് മിശ്രിതം കലക്കിയ വെള്ളം കൊണ്ട് ആ ഭാഗം നല്ല രീതിയിൽ സ്പ്രേ ചെയ്തുകൊടുത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: സൂപ്പറാണ് പേള്‍ ഗ്രാസ് ; വെറുമൊരു പുല്ലെന്ന് വിചാരിക്കരുത്
Share your comments