വേരുപിടിച്ച ചെറുകടകൾ വഴിയും, വിത്തു വഴിയും ഗിനിപ്പുല്ല് കൃഷി ചെയ്തു തുടങ്ങും. ജൂൺ -ജൂലൈ മാസത്തിൽ കൃഷിയിറക്കുന്നതാണ് കൂടുതൽ നല്ലത്. നടീൽ വസ്തു ശേഖരിക്കുന്നതിനായി പ്രായം ചെന്ന ഒരു പുല്ലിന്റെ കട പറിച്ചെടുത്തു വേരോടൊപ്പം ഓരോ ചെറുകടകൾ ആയി മുറിക്കണം. ഒരേക്കർ സ്ഥലത്ത് ലേക്ക് കദേശം 50000 ഇടത്തരം ചെറുകടകൾ ആവശ്യമായി വരുന്നു. വിത്ത് വിതച്ച് കൃഷിചെയ്യുമ്പോൾ ഒരേക്കർ സ്ഥലത്തിലേക്ക് ഒന്നര കിലോ വിത്ത് ആവശ്യമായിവരുന്നു. വരൾച്ചയും തണലും അതിജീവിക്കുന്ന ഈ വിള തെങ്ങിൻതോപ്പുകളിലും ചെറു മരങ്ങളുടെ തണലിലും ഇടവിള എന്ന രീതിയിൽ മികച്ച രീതിയിൽ കൃഷി ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ : പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മികച്ച പുല്ലിനങ്ങളെക്കുറിച്ച്
പരിപാലനമുറകൾ
കൃഷിയിടം നല്ലവണ്ണം ഉഴുതു കിളച്ച് കളകൾ നീക്കം ചെയ്ത് ആദ്യം നിരപ്പാക്കണം. 10 സെൻറീമീറ്റർ വീതിയിലും 20 സെൻറീമീറ്റർ ആഴത്തിലും ചാലുകൾ കീറി ഒരു സെന്റിന് 40 കിലോ എന്ന അളവിൽ ജൈവവളം ചേർക്കാം.തുടർന്ന് ഈ ചാലുകൾ മൂടി ഉയർത്തി വരമ്പുകൾ ആക്കി അതിൽ ചെറുകടകളോ തൈകളോ നടാം. മൂന്ന് കടകൾ ഒരു കൂനയിൽ എന്ന രീതിയിൽ നടാം.
ബന്ധപ്പെട്ട വാർത്തകൾ : തീറ്റച്ചെലവ് കുറയ്ക്കുന്ന പാര പുല്ല് കൃഷി ചെയ്താൽ ലാഭം ഇരട്ടി
മിശ്ര വിളയാണെങ്കിൽ 60*30 സെൻറീമീറ്റർ അകലവും, തനി വിള ആണെങ്കിൽ 40*20 സെൻറീമീറ്റർ അകലത്തിലും കൃഷി ചെയ്യണം. അടിവളം നടീൽ സമയത്തുതന്നെ ചേർക്കുക. ആദ്യത്തെ ഏഴു മുതൽ 10 ദിവസങ്ങൾക്കുള്ളിൽ രണ്ടുപ്രാവശ്യം ജലസേചനം നടത്തുന്നത് വിളയുടെ വളർച്ചയ്ക്ക് ഗുണകരമാണ്. നട്ട് 30 ദിവസം കഴിയുമ്പോൾ ഇടയിളക്കലും കള നിയന്ത്രണവും നടത്തണം. ഓരോ വർഷത്തിൽ രണ്ട് മൂന്ന് ഘട്ടങ്ങളായാണ് വളപ്രയോഗം നടത്തേണ്ടത്. ചെടികളുടെ ഇരുവശങ്ങളിലായി നിരയായി വളമിട്ട് മണ്ണ് ഇട്ട് കൊടുക്കുക. പുല്ല് പറിച്ചെടുത്ത് മൂന്നു മുതൽ നാലു ദിവസങ്ങൾക്കു ശേഷം തൊഴുത്തു കഴുകിയ വെള്ളം കൊണ്ട് നനക്കുന്നത് കൂടുതൽ വിളവിന് കാരണമാകും. മണ്ണിൻറെ ഈർപ്പം അനുസരിച്ച് 7 മുതൽ 10 ദിവസത്തെ ഇടവേളകളിൽ ജലസേചന നടത്തുക.
നട്ട് 9 മുതൽ 10 ആഴ്ച കഴിയുമ്പോൾ ആദ്യ വെട്ടിന് പാകമാകും തുടർന്ന് 45 മുതൽ 60 ദിവസത്തെ ഇടവേളകളിൽ വിളവെടുക്കാം. ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വളരുന്നതോടെ ഗിനിപ്പുല്ല് വിളവെടുക്കാൻ കഴിയും. ഒരു വർഷത്തിൽ ആറോ ഏഴോ തവണ വിളവെടുപ്പ് നടത്താം.
ബന്ധപ്പെട്ട വാർത്തകൾ : പുൽനാമ്പുകൾ പാൽത്തുള്ളികൾ:തീറ്റപ്പുൽകൃഷിയേക്കുറിച്ചറിയേണ്ടത്
Share your comments