മോറിംഗേസി കുടുംബത്തിൽ നിന്നുള്ള വൃക്ഷമാണ് മുരിങ്ങാ മരം, ഇത് വരൾച്ചയെ പ്രതിരോധിക്കുന്ന വൃക്ഷമാണ്. ഇതിന് 13ലധികം ഇനങ്ങൾ ഉണ്ട്. അതിൻ്റെ എല്ലാ ഭാഗങ്ങളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഔഷധമായും ഭക്ഷണമായും ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തിനും ജീവിതത്തിനും സംഭാവന നൽകുന്നതിനാൽ 'ജീവന്റെ വൃക്ഷം' എന്നും വിളിക്കപ്പെടുന്നു.
മുരിങ്ങ മരം നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കമ്പ് വെട്ടിയെടുത്ത് നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള മരത്തിൽ നിന്ന് 4-6 അടി നീളമുള്ള നല്ല ആരോഗ്യമുള്ള കമ്പ് മുറിച്ചെടുക്കുക. നല്ല തെളിച്ചമുള്ള സ്ഥലത്ത് വേണം കമ്പ് നടാനായി തെരഞ്ഞെടുക്കേണ്ടത്. ഇത് 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ വേരുകൾ ഉണ്ടാകുന്നത് കാണാൻ സാധിക്കും. കാറ്റ് ലഭിക്കുന്നതും ദിവസവും കുറഞ്ഞത് 5-6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് വേണം മുരിങ്ങ മരം നടേണ്ടത്. വേര് വന്ന് കഴിഞ്ഞാൽ വെയിലും തണലും സഹിക്കാൻ ഇതിന് സാധിക്കും. ഇത് മിതശീതോഷ്ണ കാലാവസ്ഥയിൽ വളരുമെങ്കിലും ശൈത്യകാലത്ത് നല്ല പരിചരണം ആവശ്യമാണ്. അത്കൊണ്ട് തന്നെ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നടുന്നതാണ് എപ്പോഴും നല്ലത്.
പാകമാകാത്ത തൈകൾക്ക് പറിച്ചുനടൽ അതിജീവിക്കാൻ കഴിയില്ല, അത്കൊണ്ട് തന്നെ മരം വളർത്താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് തന്നെ തൈകൾ നടാൻ ശ്രദ്ധിക്കുക.
തുടക്കത്തിൽ, ഇളം തൈകളെ നശിപ്പിക്കാൻ കഴിയുന്ന നിമാവിരകളെയും ചിതലുകളെയും സൂക്ഷിക്കുക. ഈ അപകടങ്ങളിൽ നിന്ന് തൈകളെ സംരക്ഷിക്കാൻ മുൻകരുതലുകൾ എടുക്കുക.
മണ്ണ്
സാധാരണ മണ്ണിലും ഇത് നന്നായി വളരുന്നു, എന്നിരുന്നാലും നന്നായി വളരുന്നതിന് വേണ്ടി ജൈവവളം ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ കമ്പോസ്റ്റ് ഉപയോഗിക്കാം.
ജല ലഭ്യത
വളരുന്ന സമയത്ത് മിതമായ നനവ് മാത്രമാണ് ചെടിയ്ക്ക് ആവശ്യം, കടുത്ത വരൾച്ച ഇല്ലെങ്കിൽ ചെടി നനയ്ക്കേണ്ടതില്ല, കാരണം ഇതിന് വരൾച്ചയെ പ്രതിരോധിക്കുന്ന ചെടിയാണ്.
ചെടിയെ എങ്ങനെ പ്രതിരോധിക്കാം?
ചെടി നടുന്ന സ്ഥലം കളകളില്ലാത്തതും കീടബാധയില്ലാത്തതുമായിയിരിക്കാൻ സൂക്ഷിക്കണം, ചെടി പാകമാകുമ്പോൾ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പഴയ ശാഖകൾ വെട്ടി മാറ്റുന്നത് നല്ലതാണ്.
മുരിങ്ങയുടെ ആരോഗ്യഗുണങ്ങൾ
മുരിങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ലോകമെമ്പാടുമുള്ള പല ആരോഗ്യ സംഘടനകളും പോഷകാഹാരക്കുറവുള്ളവരിൽ നഷ്‌ടമായ പോഷകങ്ങൾ നികത്താൻ മുരിങ്ങ മരങ്ങൾ നട്ടുപിടിപ്പിക്കാനും വിതരണം ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.
വിറ്റാമിൻ സി, എ എന്നിവയുടെ ആവശ്യം നിറവേറ്റുന്നതിന് ഇലകൾ കഴിക്കാം.
ഇലകളിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാരറ്റ് നൽകുന്നതിനേക്കാൾ 3 മുതൽ 5 മടങ്ങ് ഇതിൽ അടങ്ങിയിരിക്കുന്നു.
മൂന്ന് ഔൺസ് മുരിങ്ങാപ്പൊടി നിങ്ങൾക്ക് പ്രതിദിനം നിർദ്ദേശിക്കപ്പെടുന്ന വിറ്റാമിൻ ഇയുടെ പത്തിരട്ടിയിലധികം നൽകും.
മുരിങ്ങയിലിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് വാഴപ്പഴത്തിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടിയാണ്.
Share your comments