പച്ചമുളകും പയറും മിക്കവറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി വളര്‍ത്തുന്ന ഇനങ്ങളാണ്. ഇവ നന്നായി വളരാനുള്ള ചില പൊടിക്കൈകള്‍ നോക്കാം.
1. ചാണകവും ശീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാധനങ്ങളാണ്. പച്ചമുളക് നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടും ഉപയോഗിക്കാം. പച്ചമുളക് ചെടിയുടെ ചുവട്ടില്‍ ശീമക്കൊന്നയിലും ചാണകവുമിട്ടു കൊടുത്താല്‍ നന്നായി കായ്ക്കും. രോഗങ്ങളും കീടങ്ങളും ബാധിക്കുകയുമില്ല. ഗ്രോബാഗില്‍ നട്ട തൈകളിലും ഇതു പ്രയോഗിക്കാം.
2. പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ചു ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളകിലും തളിക്കുക. ആഴ്ചയില്‍ ഒരു തവണ ഇതു പ്രയോഗിക്കാം. മുരടിപ്പ് മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.
3. റബര്‍ ഷീറ്റ് കഴുകിയ വെള്ളം അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.
4. കരിക്കിന്‍ വെള്ളവും പശുവിന്‍ പാലും കലര്‍ത്തി 60, 75, 90 ദിവസങ്ങളില്‍ മുളകു ചെടിയില്‍ തളിക്കുക. പൂവും കായും പൊഴിയുന്നതു തടയാം.
5. ചാഴിയെ തുരത്താന്‍ പുകയില കഷായം തന്നെയാണ് നല്ലത്. ഇതു പച്ചമുളകില്‍ പ്രയോഗിച്ചാല്‍ ഇല ചുരുട്ടിപ്പുഴുവിനെയും തുരത്താം.
Share your comments