ഇന്ത്യയിലെ പ്രധാനപ്പെട്ട ചെടികളിൽ ഒന്നാണ് കറിവേപ്പില. ഏകദേശം 5 അല്ലെങ്കിൽ 6 മീറ്റർ വരെ ഉയരത്തിൽ ഇത് വളരുന്നു. കറിവേപ്പില പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന ചെടിയാണ്. നല്ല വളർച്ചയ്ക്ക് ചാണകപ്പൊടി, കമ്പോസ്റ്റ്, മണൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നന്നായി വറ്റിച്ച അല്ലെങ്കിൽ അസിഡിറ്റി ഉള്ള മണ്ണ് ഇതിന് ആവശ്യമാണ്. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ചെടി വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ സമയം.
കറിവേപ്പില ചെടി വിത്തുകളിൽ നിന്നോ അല്ലെങ്കിൽ തണ്ടിൽ നിന്നോ വളർത്തിയെടുക്കാവുന്നതാണ്. സാവധാനം വളരുന്ന ചെടിയായതിനാൽ സ്ഥിരമായ വളർച്ച കാണുന്നതിന് വേണ്ടി 1 അല്ലെങ്കിൽ 2 വർഷം എടുത്തേക്കും. അല്ലെങ്കിൽ നഴ്സറിയിൽ നിന്നും കറിവേപ്പില ചെടി വാങ്ങുന്നതാണ് നല്ലത്,
വിത്തുകളിൽ നിന്നും എങ്ങനെ കറിവേപ്പില വളർത്താം?
1. കറിവേപ്പില ചെടിയിൽ നിന്നും കായ്ക്കൾ പഴുത്തിരിക്കുമ്പോൾ പറിച്ചെടുക്കുക.
2. നിങ്ങൾക്ക് അത്പോലെ തന്നെ വിതയ്ക്കാവുന്നതാണ്, എന്നാൽ ഇത് മുളയ്ക്കാൻ കൂടുതൽ സമയം എടുത്തേക്കാം. അല്ലെങ്കിൽ കായയിൽ നിന്ന് വിത്ത് എടുത്ത് നനഞ്ഞ പേപ്പർ ടവ്വലിൽ വെക്കുന്നത് മുള പൊട്ടുന്നതിന് സഹായിക്കുന്നു.
തണ്ടിൽ നിന്നും കറിവേപ്പില ചെടികൾ എങ്ങവെ വളർത്തിയെടുക്കാം?
1. 1 ഭാഗം മണൽ, 1 ഭാഗം കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പോട്ടിംഗ് മിശ്രിതം തയ്യാറാക്കി നന്നായി നനയ്ക്കുക.
2. കറിവേപ്പില ചെടിയിൽ നിന്നും നല്ല കട്ടിയുള്ളതും ആയ ശാഖ കണ്ടെത്തുക,5 ഇഞ്ച് നീളമുള്ള 4-5 ഇല തണ്ടുകളുള്ള ശാഖ ചരിച്ച് മുറിക്കുക
3. അവസാനത്തെ രണ്ട് ഇലകളുടെ തണ്ടുകൾ നീക്കം ചെയ്ത് അറ്റം മണ്ണിൽ വെക്കുക
4. മുറിച്ച കൊമ്പിന് ചുറ്റുമുള്ള മണ്ണ് നന്നായി ഉറപ്പിക്കുക
5. പാത്രത്തിന് മുകളിൽ ഒരു പോളിത്തീൻ ബാഗ് വെക്കുക, മുകളിലെ അറ്റം കെട്ടി ഏകദേശം 10 ദിവസത്തോളം തണലിൽ സൂക്ഷിക്കുക, ഇതിനുള്ളിൽ പുതിയ മുളകൾ വരാൻ തുടങ്ങും.
6. ചെടി കുറച്ച് കൂടി ആരോഗ്യം വരുന്നത് വരെ ഏതാനും ആഴ്ചകൾ കൂടി തണലിൽ സൂക്ഷിക്കുന്നത് തുടരുക.
കറിവേപ്പില ചെടികൾ നന്നായി വളരുന്നത് ചില നുറുങ്ങുകൾ
1. ഇളം ചെടികൾക്ക് അമിതമായി വളപ്രയോഗം നടത്തരുത്.
2. നട്ട് കഴിഞ്ഞാൽ വളർച്ചയ്ക്കായി നിങ്ങൾക്ക് ഓരോ 3 ആഴ്ചയിലും ദ്രാവക വളം നൽകാം. നേർപ്പിച്ച തൈര് അല്ലെങ്കിൽ മോര് കറിവേപ്പില ചെടിക്ക് മികച്ച വീട്ടുവളമാണ്.
3. ഇളം കറിവേപ്പില ചെടികൾ നേരിട്ട് വേനൽ സൂര്യനെ ഇഷ്ടപ്പെടുന്നില്ല അവർ നനഞ്ഞ മണ്ണാണ് ഇഷ്ടപ്പെടുന്നത്. അതിനാൽ, വളരുന്ന സമയത്ത് നിങ്ങൾ അവരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
4. കൂമ്പ് നുള്ളിയെടുക്കുന്നത് കൂടുതൽ ശിഖരങ്ങൾ വളരുന്നതിന് സഹായിക്കുന്നു.
സാധാരണയായി കറിവേപ്പില ചെടിയെ അധികം കീടങ്ങളോ അല്ലെങ്കിൽ രോഗങ്ങളോ ബാധിക്കാറില്ല.
കറിവേപ്പിലയുടെ ഔഷധ ഉപയോഗങ്ങൾ
പരമ്പരാഗത ഉപയോഗങ്ങളും ചില ശാസ്ത്രീയ ഗവേഷണങ്ങളും അനുസരിച്ച് കറിവേപ്പില ചെടിക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട് .
ദഹന ആരോഗ്യം : ദഹനം മെച്ചപ്പെടുത്തുന്നതിനും കുടൽ ബാക്ടീരിയകളെ പോസിറ്റീവായി മാറ്റുന്നതിനും കറിവേപ്പില ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ : കറിവേപ്പിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കും.
പ്രമേഹ വിരുദ്ധ ഇഫക്റ്റുകൾ : ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് കറിവേപ്പില രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഉള്ള ആളുകൾക്ക് ഗുണം ചെയ്യുമെന്നാണ്.
കൊളസ്ട്രോൾ നിയന്ത്രണം : കറിവേപ്പിലയിലെ ചില ഘടകങ്ങൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
മുടിയുടെ ആരോഗ്യം : കറിവേപ്പില കേശസംരക്ഷണ പ്രതിവിധികളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, ഇത് അകാല നര തടയുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Share your comments