<
  1. Farm Tips

മരച്ചീനി കൃഷിയിൽ തിളങ്ങാം ഈ ഇനങ്ങൾ തിരഞ്ഞെടുത്ത് കൃഷിചെയ്താൽ...

നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ മരച്ചീനി കൃഷിയിൽ മികച്ച രീതിയിൽ വിളവ് തരുന്ന നിരവധി ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും മികച്ച വിളവ് തരുന്നതും എം -4 കപ്പ ഇനമാണ്. സിലോൺ കപ്പ എന്നും ഇതിനു വിളിപ്പേരുണ്ട്.

Priyanka Menon
മരച്ചീനി കൃഷിയിലെ മികച്ച ഇനങ്ങൾ
മരച്ചീനി കൃഷിയിലെ മികച്ച ഇനങ്ങൾ

നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ മരച്ചീനി കൃഷിയിൽ മികച്ച രീതിയിൽ വിളവ് തരുന്ന നിരവധി ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും മികച്ച വിളവ് തരുന്നതും എം -4 കപ്പ ഇനമാണ്. സിലോൺ കപ്പ എന്നും ഇതിനു വിളിപ്പേരുണ്ട്. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ച ശ്രീ വിശാഖം, ശ്രീ സഹ്യ, ശ്രീ വിജയ,ശ്രീ ഹർഷ എന്നിങ്ങനെ ഇനങ്ങളും നല്ല രീതിയിൽ വിളവ് തരുന്നവയാണ്.

M-4 kappa is the most cultivated and best yielding variety in our country. It is also known as Ceylon Kappa.

മരച്ചീനി കൃഷിയിലെ മികച്ച ഇനങ്ങൾ

  • എം 4 - കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും, ഏറ്റവും കൂടുതൽ അന്നജം അടങ്ങിയിരിക്കുന്ന വിളയിനമാണ്. ഏകദേശം 10 മാസമാണ് മൂപ്പ്.
  • എച്ച് 165 - 25 ശതമാനത്തിലധികം അന്നജം അടങ്ങിയിട്ടുള്ള എട്ടുമാസം കൊണ്ട് മൂപ്പെത്തുന്ന മികച്ച സങ്കരയിനം മരിച്ചിനി ആണിത്.
  • എച്ച് -226 -തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഇനമിതാണ്. ഇതിലടങ്ങിയിരിക്കുന്ന സ്റ്റാർച്ചിന്റെ അംശം 30 ശതമാനമാണ്. മാത്രവുമല്ല പത്തുമാസം ആണ് ഇതിൻറെ മൂപ്പ്.
  • ശ്രീ വിശാഖം - ഇളം മഞ്ഞ നിറമുള്ള കിഴങ്ങുകൾ ആണ് ഇവയ്ക്ക്. കൂടാതെ മരച്ചീനികൃഷിയിൽ പ്രധാനമായും കണ്ടുവരുന്ന മൊസൈക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള അതിവിശിഷ്ട ഇനം കൂടിയാണത്.
  • ശ്രീ ഹർഷ - കട്ട് കുറവുള്ള, വിള ദൈർഘ്യം കൂടുതലുള്ള ഇനമാണിത്. ചിപ്സ് ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ മരച്ചീനി ഇനം.
  • ശ്രീപ്രഭ - ഇലപ്പുള്ളി രോഗത്തെയും ചുവന്ന മണ്ഡരിബാധയെയും പ്രതിരോധിക്കുന്ന മികച്ച പാചക ഗുണമുള്ള ഇനം.
  • ശ്രീ സഹ്യ - പത്തുമാസം മൂപ്പുള്ളതും, രോഗപ്രതിരോധശേഷി കൂടുതലുള്ളതുമായ ഇനമാണ് ശ്രീ സഹ്യ.
  • ശ്രീപ്രകാശ് - 29 ശതമാനത്തിലധികം അന്നജം കൂടുതലുള്ള 7 മാസം വിള ദൈർഘ്യം ഉള്ള വയലേലകളിൽ നടാൻ അനുയോജ്യമായ ഇനം.
  • ശ്രീ പവിത്ര- പൊട്ടാഷിന്റെ അംശം കുറഞ്ഞ മണ്ണിലും നല്ല വിളവ് തരുന്ന ഇനമാണ് ഇത്. രോഗപ്രതിരോധശേഷി കൂടുതലാണ് ഇവയ്ക്ക്.
  • കല്പക - തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്താൻ സാധിക്കുന്ന ആറുമാസംകൊണ്ട് മൂപ്പെത്തുന്ന രോഗപ്രതിരോധ ശേഷി കൂടുതലുള്ള ഇനമാണിത്.

മരച്ചീനി കൃഷി ചെയ്യുവാൻ ഇനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും പെട്ടെന്ന് മൂപ്പെത്തുന്ന പോഷക ഗുണങ്ങളേറെയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുക.

English Summary: If you select and cultivate these varieties, you can shine in the cultivation of tapioca

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds