കഴിഞ്ഞവർഷത്തേക്കാൾ വേനൽ മഴ ഇപ്പോൾ ശക്തമാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് അനുസൃതമായ വളപ്രയോഗ രീതികൾ ഒന്നും തന്നെ അവലംബിക്കാൻ കർഷകർക്ക് പറ്റുന്നില്ല. കനത്ത മഴ ലഭ്യമായതിനാൽ തെങ്ങിൻ തടം തുറക്കാവുന്നതാണ്. തെങ്ങിൻ തടത്തിന് ആറടി അർദ്ധ വ്യാസവും, 25 സെൻറീമീറ്റർ ആഴവും എടുക്കണം. തുടർന്ന് ഒരു കിലോ വീതം കുമ്മായം വിതറുക. രണ്ടാഴ്ചക്ക് ശേഷം ഓരോ തടത്തിലും 25 കിലോ ജൈവവളം കൂടി ചേർക്കണം. ജൈവ വളം ചവർ,ചാണകം, കമ്പോസ്റ്റ്, കോഴിവളം എന്നിങ്ങനെ ആകാം.
In coconut cultivation, if this fertilizer is applied this month, the yield will be doubled
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങുകൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി
വളപ്രയോഗ രീതികൾ
ജൈവവളം അവിയുന്നതോടെ മണ്ണിൽ എൻ പി കെ വളങ്ങൾ ചേർക്കാം. നനയില്ലാത്ത തെങ്ങുകൾക്ക് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 375 ഗ്രാം 285 ഗ്രാം 350 ഗ്രാം എന്ന അളവിലും, സങ്കരയിനങ്ങൾക്കും ഉല്പാദനശേഷി കൂടിയ തെങ്ങിനങ്ങൾക്കും എൻ പി കെ വളങ്ങൾ യഥാക്രമം 550 ഗ്രാം 530 ഗ്രാം 670 ഗ്രാം എന്ന അളവിൽ നൽകണം. നനയ്ക്കുന്ന തെങ്ങുകൾ നാടൻ ഇനങ്ങൾ ആണെങ്കിൽ എൻ പി കെ മണ്ണിൽ ചേർക്കുന്ന അളവ് 275 ഗ്രാം, 400 ഗ്രാം, 500 ഗ്രാം എന്ന അളവിൽ ആകണം. വിത്ത് തേങ്ങ ഈമാസം പാകാവുന്നതാണ്.
ഇതിനുവേണ്ടി തവാരണയ്ക്ക് ഒന്നര മീറ്റർ വീതിയും സൗകര്യം പോലെ നീളവും എടുക്കാം. ഇതിൽ 30 സെൻറീമീറ്റർ ഇടയകലത്തിൽ ചാലുകീറി വിത്തുതേങ്ങ പാകാം. തേങ്ങയുടെ മുകൾ ഭാഗം മാത്രം മണ്ണിന് വെളിയിൽ കണ്ടാൽ മതി. ബാക്കിഭാഗം മണൽ ഇട്ട് മൂടണം. കൂമ്പുചീയൽ, ഓലചീയൽ രോഗങ്ങൾ കണ്ടാൽ ബോർഡോമിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിച്ച് കൊടുക്കണം. മുകളിൽ പറഞ്ഞ വളപ്രയോഗ രീതി ഒരു വർഷം പ്രായമായ തൈകൾക്ക് മൂന്നിലൊന്നും, രണ്ടുവർഷം പ്രായമായവയ്ക്ക് മൂന്നിൽ രണ്ടും, മൂന്നാം വർഷം മുതൽ മുഴുവൻ അളവിലും ചേർക്കണം. സങ്കര ഇനങ്ങളാണ് കൂടുതൽ വിളവ് നൽകുവാൻ നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങുകൃഷി തരും ലക്ഷങ്ങൾ, തെങ്ങ് കൃഷിയിൽ മികച്ച ലാഭം കൊയ്യാൻ ഈ രീതി പിന്തുടരാം
മികച്ച വിളവ് തരുന്ന ഇനങ്ങളാണ് കേരഗംഗ,ലക്ഷഗംഗ, കേരശ്രീ, കേരള സൗഭാഗ്യ, കേര ശങ്കര, ചന്ദ്ര ശങ്കര ചന്ദ്രലക്ഷ തുടങ്ങിയവ. മെയ് മാസം തൈകൾ നടുവാനും മികച്ചതാണ്. തൈകൾ തമ്മിൽ 25 അടി അകലം പാലിക്കുന്നത് കൂടുതൽ വിളവിന് കാരണമാകും. തൈ നടുന്ന സമയത്ത് വളം ഒന്നും ചേർക്കേണ്ട. തൈ നട്ട് മൂന്നു മാസമാകുന്നതോടെ ആദ്യത്തെ ഇല വരുമ്പോൾ തൈയ്ക്ക് ചുറ്റും 5 കിലോ ഉണങ്ങിയ ചാണകപ്പൊടിയും 200 ഗ്രാം തെങ്ങ് മിശ്രിതവും മണ്ണിൽ കൊതി ചേർത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments