മണ്ണിൽ അധിവസിക്കുന്ന വേരുതീനി പുഴുക്കൾ തെങ്ങിൻറെ വേരുകൾ തിന്നു നശിപ്പിക്കുന്നു. പുറമേ തെങ്ങിന് പുറമെ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷിചെയ്യുന്ന മരിച്ചീനി ചെയ്യുമ്പോൾ മധുരക്കിഴങ്ങ് മുതലായ വിളകളെയും ഇവ ആക്രമിക്കുന്നു. പുഴുക്കൾ വേര് നിന്ന് നശിപ്പിക്കുന്നത് കൊണ്ട് തെങ്ങോലകൾ മഞ്ഞളിക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോൾ പ്രായമാകാത്ത വെള്ളയ്ക്ക പൊഴിയുകയും ചെയ്യുന്നു. വളർച്ച മുരടിക്കുകയും, പൂക്കാൻ കാലതാമസം ഉണ്ടാകുകയും ഉൽപാദനം കുറയുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ : തേങ്ങാവെള്ളം ചെടികൾക്ക് ഇങ്ങനെ ഒഴിച്ചുകൊടുക്കൂ, രണ്ടാഴ്ചയ്ക്കുള്ളിൽ നല്ല കായ്ഫലം ലഭ്യമാക്കുകയും രോഗ കീടബാധ കുറയുകയും ചെയ്യും
ജീവിതചക്രം
വണ്ടുകൾ മണ്ണിൽ മുട്ടയിടുന്നു.മൂന്നാഴ്ചയ്ക്കുള്ളിൽ വിരിഞ്ഞുവരുന്ന പുഴുക്കൾ ആദ്യം ചെറു സസ്യങ്ങളുടെ വേരുകൾ തിന്നുകയും ക്രമേണ തെങ്ങിൻറെ വേരുകളിലേക്ക് ആക്രമണം വ്യാപിക്കുകയും ചെയ്യുന്നു. ഏകദേശം ഒരു വർഷം കൊണ്ടാണ് ഇവ ജീവിതചക്രം പൂർത്തിയാകുന്നത്. മണ്ണിലെ ഈർപ്പം, വേരുകളുടെ ലഭ്യത എന്നിവ അനുസരിച്ച് വിവിധ ദശ കളിലെ പുഴുക്കളെ മണ്ണിൽ പല തട്ടുകളിലായി കാണാം. വണ്ടുകൾ കൂട്ടത്തോടെ മണ്ണിൽ നിന്നും വിരിഞ്ഞ് ഇറങ്ങുന്നത് ജൂൺ മാസത്തിലാണ്.
ബന്ധപ്പെട്ട വാർത്തകൾ : രോഗങ്ങളും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും Part 1
Root-eating worms that inhabit the soil eat and destroy the roots of the coconut. In addition to coconut, they also attack crops such as sweet potatoes, which are grown as intercrops in coconut groves.
സൂര്യാസ്തമയം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ ആണ് ഇവ കൂട്ടത്തോടെ വിരിഞ്ഞു ഇറങ്ങുക. ഇവയുടെ ഉപദ്രവം ഉള്ള തോട്ടത്തിൽ തെങ്ങിൻറെ തടം കിളച്ചാൽ സെപ്റ്റംബർ മാസത്തിൽ ധാരാളം പുഴുക്കളെ കാണാൻ സാധിക്കും.
നിയന്ത്രണ മാർഗങ്ങൾ
തോട്ടം ശരിയായി കിളച്ചോ ഉഴുതോ പുഴുക്കളെ മണ്ണിനു മുകളിൽ കൊണ്ടുവന്ന് പക്ഷികൾക്ക് ആഹാര വിധേയമാക്കുകയാണ് ചെയ്യേണ്ടത്. കൂടാതെ വണ്ടുകൾ കൂട്ടത്തോടെ പുറത്തുവരുന്ന കാലവർഷ ആരംഭത്തിൽ അതായത് മെയ്-ജൂൺ കാലയളവിൽ ഇവയെ കൂട്ടത്തോടെ ശേഖരിച്ചു നശിപ്പിക്കാവുന്നതാണ്.
കീടബാധ ഉള്ള സ്ഥലങ്ങളിൽ തെങ്ങൊന്നിന് 5 കിലോ വേപ്പിൻ പിണ്ണാക്ക് നൽകുന്നത് കീടബാധ കുറയ്ക്കുവാനും പുതിയ വേരുകൾ ഉണ്ടാകുവാനും സഹായകമാണ്. പുഴകൾക്ക് രോഗബാധയുണ്ടാകുന്ന നിമാവിരകളെ ഉപയോഗിച്ചുള്ള കീട പരിപാലന രീതികൾ ഇപ്പോൾ ആവിഷ്കരിച്ചു വരുന്നുണ്ട്. ബൈഫെൻൻത്രിൽ 10EC എന്ന കീടനാശിനി ഹെക്ടറൊന്നിന് രണ്ട് കിലോഗ്രാം എന്ന തോതിൽ ഇടനേരങ്ങളിൽ തളിക്കുക. ആവശ്യമെങ്കിൽ ക്ലോറിപൈറിഫോസ് 20 EC ഒരു തെങ്ങിന് 40 മില്ലി ലിറ്റർ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ : വേരുതീനി പുഴുക്കളെ ഇല്ലാതാക്കുന്ന നീമാവിരകൾ
Share your comments