കേരളത്തിലെ പ്രധാന ജലസേചന മാർഗ്ഗങ്ങളാണ് ഉപരിതല ജലസേചനം, സ്പ്രിംഗളർ ജലസേചനം, കണിക ജലസേചനം തുടങ്ങിയവ. ഉപരിതല ജലസേചനം തടങ്ങൾ, ചാലുകൾ പൈപ്പ് വഴിയൊക്കെ വിളകൾക്ക് വെള്ളമെത്തിക്കുന്ന രീതിയാണ്. ഈ രീതിയിൽ 50% മാത്രം വെള്ളം ഉപയോഗപ്രദം ആകുന്നുള്ളൂ.
സ്പ്രിംഗ്ലർ ജലസേചന രീതിയിൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ സ്ഥലത്ത് വെള്ളം എത്തുന്ന സാഹചര്യം ഉണ്ടാകുന്നു. 70 ശതമാനത്തോളം വെള്ളം മാത്രമേ ഇവിടെ ഉപയോഗപ്രദം ആകുന്നുള്ളൂ.
കണിക ജലസേചനം രീതി പ്രകാരം വെള്ളവും വളവും ഒരുമിച്ച് വിളകളുടെ വേരിൻറെ അടുത്തായി എത്തിക്കുന്നു. കണിക ജലസേചനത്തിൽ പൈപ്പുകൾ വഴി ജലസേചനം നടത്തുന്നതിനാൽ ബാഷ്പീകരണം,
മണ്ണിലൂടെയുള്ള ഊർന്നിറങ്ങൽ എന്നീ നഷ്ടങ്ങൾ കുറയ്ക്കുകയും ആയതിനാൽ 50 - 60 ശതമാനം വെള്ളം ലഭിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇതിൽ ജലം 90 ശതമാനം വരെ ഉപയോഗപ്രദം ആകുന്നു.
ജലവിഭവ വികസന വിനിയോഗ കേന്ദ്രം അടുത്തിടെ പ്രചാരത്തിൽ കൊണ്ടുവന്ന മറ്റൊരു രീതിയാണ് തിരിനന. ഈ രീതിയിൽ ജലം പൈപ്പിലോ കുപ്പിയിലോ വന്നതിനുശേഷം അതിനുമുകളിലായി മണ്ണ് നിറച്ച ഗ്രോ ബാഗോ ചട്ടിയോ വെക്കുക. തുടർന്ന് ഒരു തിരി മൂന്നിലൊരു ഒരു ഭാഗം ജലത്തിലും, ബാക്കിയുള്ള ഭാഗം മണ്ണിലും വരത്തക്ക രീതിയിൽ ഗ്രോബാഗിന്റെ നടുഭാഗത്ത് ഇറക്കി വയ്ക്കുന്നു.
Wick Irrigation is another method that the Water Resources Development and Utilization Center has recently popularized. After the water comes in a pipe or bottle in this way, place a grow bag or pot filled with soil on top of it.
ഈ ഗ്രോബാഗിൽ ചെടി നടുമ്പോൾ ചെടിക്ക് ആവശ്യനുസരണം കുപ്പി/ പൈപ്പിൽ നിന്ന് വെള്ളം മണ്ണിലേക്ക് ലഭ്യമാകുന്നു. മട്ടുപ്പാവിൽ കൃഷി ഇറക്കുന്നവർക്കും അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്നവർക്കും മറ്റു ജലസേചന മാർഗങ്ങളെക്കാൾ ഏറ്റവും മികച്ചത് തിരിനന സംവിധാനമാണ്.
Share your comments