1. Farm Tips

പച്ചക്കറി കൃഷിയിലെ ചില എളുപ്പ വഴികൾ.

ചീര വേര് പിടിച്ച ശേഷം രോഗമുക്തമായ പച്ചച്ചാണകം കിട്ടിയാൽ അതു വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് തണ്ടിലും ഇലയിലും വീഴാത്ത വിധം ചീരത്തടത്തിൽ ഒഴിച്ച് മണ്ണിളക്കിക്കൊടുത്താൽ നല്ലതുപോലെ ചീര വളരും.Once the spinach has taken root and green manure, dilute it with water and pour it in the spinach bed so that it does not fall on the stalks and leaves.

K B Bainda
turmeric
മഞ്ഞൾ കൃഷി


പച്ചക്കറി തൈകൾ നടാൻ പറ്റിയ സമയം വൈകുന്നേരം ആണ്. വേരുകൾ മുറിഞ്ഞു പോകാതെ വളരെ സൂക്ഷിച്ചു വേണം തൈകൾ പറിച്ചെടുക്കാൻ. ചെടിയുടെ ചുവട്ടിൽ കുറച്ചു വെള്ളം ഒഴിച്ച് 5 മിനിറ്റിനു ശേഷം മണ്ണും കൂട്ടി എടുത്താൽ അത്രയും നല്ലത്. നട്ട ഉടനേ വളപ്രയോഗം വേണ്ട. നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികൾക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും. മെച്ചപ്പെട്ട വിളവിനും അതാണ് നല്ലത്. വിത്തുപാകുമ്പോൾ കൂട്ടത്തിൽ മുരടിച്ച് നിൽക്കുന്നവ ആദ്യം തന്നെ നീക്കം ചെയ്യുക.
ഇനി എത്രയൊക്കെ ശ്രദ്ധയോടെ നോക്കിയാലും ചില ദിവസങ്ങളിൽ കാണുന്നത് വാടിയ ചീരത്തണ്ടു, അല്ലെങ്കിൽ പഴുത്തു നിൽക്കുന്ന മുളക് ചെടി ഇവയൊക്കെയാണ്. എന്നാൽ ഇവയ്‌ക്കെല്ലാം ജൈവ രീതിയിൽ വളരെ ഫലപ്രദമായ പരിഹാരമാർഗങ്ങളുണ്ട്. അവയിൽ ചിലതു ഇവിടെ പറയാം.


വെർട്ടി സീലിയം


വഴുതന തക്കാളി തുടങ്ങിയ വിളകളെ ആക്രമിക്കുന്ന മീലിമുട്ട വെള്ളീച്ച എന്നിവയെ തുരത്താൻ ഉപയോഗിക്കുന്ന മിത്ര കുമിൾ ആണ് വെർട്ടി സീലിയം. 5 - 10 gram വെർട്ടി സീലിയം, 5 gram അലക്ക് സോപ്പ് എന്നിവ 1 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുക.


മുൻകരുതൽ


രാസവളങ്ങൾ/ കീടനാശിനികൾ എന്നിവയുടെ കൂടെ ഉപയോഗിക്കരുത്. മണ്ണിൽ ഈർപ്പം ആവശ്യത്തിന് നിലനിർത്താനും ശ്രദ്ധിക്കണം.

എഗ്ഗ് അമിനോ ആസിഡ്


7 കോഴി മുട്ടകൾ എടുത്ത് അവ ഒരു പാത്രത്തിലെ ചെറുനാരങ്ങാ നീരിൽ മുങ്ങിക്കിടക്കുന്നവിധം ഇട്ട് ഒര ഭരണിയിലോ അല്ലെങ്കിൽ ഒരു മൺപാത്രത്തിലേ ഇട്ട് 15 മുതൽ 20 ദിവസം വരെ വയ്ക്കുക. അതിന് ശേഷം മുട്ടയും നീരും നന്നായി Mix ചെയ്ത് യോജിപ്പിക്കുക. അതിന്റെ കൂടെ 250 gram ശർക്കര ഉരുക്കിയത് ചേർത്ത് നന്നായി ഇളക്കുക. ഇത് 2 ML എടുത്ത് 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് പച്ചക്കറികൾക്ക് ആഴ്ചയിൽ ഒരു തവണ വീതം നൽകാം. നല്ല ഒരു വളർച്ചാ ത്വരകം ആണ് എഗ്ഗ് അമിനോ ആസിഡ്

terrace garden
കർഷകൻ സി കെ മണിയുംകുടുംബവും ടെറസ് ഗാർഡനിൽ

ബ്ലോസ്സം എൻഡ് റോട്


ദ്വിതീയ മൂലകമായ കാൽസ്യത്തിന്റെ അഭാവം മൂലം കായ്കൾ അഴുകുന്ന രോഗമാണ് ഇത്. മണ്ണിൽ കുറച്ച് കുമ്മായം ചേർത്ത് കൊടുക്കുക. കാൽസ്യം നൈട്രേറ്റ് 5gram, 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കുക.Blossom End Rot is a disease in which the fruit rots due to lack of secondary element calcium. Add some lime to the soil. Add 5 grams of calcium nitrate in 1 liter of water and spray on the leaves.

ഇലപ്പുള്ളി രോഗം തടയാൻ


20 gram പാൽക്കഷായം 5 ലിറ്റർ വെള്ളത്തിൽ അലിയിക്കുക. ഇതിൽ 4gram സോഡാപ്പൊടിയും 20gram മഞ്ഞൾ പൊടിയും ചേർന്ന മിശ്രിതം കലർത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവിധം സ്പ്രേ ചെയ്യുക.


ഫിഷ് അമിനോ ആസിഡ്
മീനും ശർക്കരയും തുല്യ അളവിൽ എടുക്കുക. 1 kg മീൻ എങ്കിൽ 1 kg ശർക്കര എന്ന കണക്കിൽ ഇവ ഒരു എയർ ടൈറ്റ് ജാറിൽ സൂര്യപ്രകാശം കടക്കാതെ അടച്ചു സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്റെ അടപ്പ് തുറന്ന് എയർ കളയുന്നത് നല്ലതാണ്. 20-30 ദിവസം കഴിഞ്ഞ് ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്തലായനി 40 ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ തളിക്കാം.
എന്നാൽ ചെടികളുടെ ഇലകളിൽ തളിക്കാൻ അല്പം കൂടെ വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്.


വേപ്പിൻപിണ്ണാക്ക്


ഒരുത്തമ ജൈവ വളമാണ് വേപ്പിൻപിണ്ണാക്ക്. ചെടികളെ കീടങ്ങളിൽ നിന്ന് രക്ഷിക്കുകയും അവയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ചെടികൾ നടുമ്പോൾ അടിവളമായി വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് വളരെ നല്ലതാണ്.
20 gram വെളുത്തുള്ളിയും 20 gram കാന്താരിയും 20 gram ഇഞ്ചിയും നന്നായാരച്ച് 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇതിൽ 10 ഇരട്ടി വെള്ളവും അല്പം കായവും ചേർത്ത് തളി ക്കുന്ന ത് തണ്ട് തുരപ്പന്മാരെയും കായീച്ചകളേയും തുരത്തും.

kanthari
കാന്താരി

തൈരും പാൽ ക്കായവും.
മുളക് പൂവിടാൻ 15 ലിറ്റർ വെള്ളം 100 മില്ലി തൈര് 5 gram പാൽക്കായം ഇവ ചേർത്ത് ആഴ്ചയിലൊരിക്കൽ തളിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മുളക് ചെടികൾ പൂവിടും.
പച്ച ചാണക വളം
ചീര വേര് പിടിച്ച ശേഷം രോഗമുക്തമായ പച്ചച്ചാണകം കിട്ടിയാൽ അതു വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് തണ്ടിലും ഇലയിലും വീഴാത്ത വിധം ചീരത്തടത്തിൽ ഒഴിച്ച് മണ്ണിളക്കിക്കൊടുത്താൽ നല്ലതുപോലെ ചീര വളരും.Once the spinach has taken root and green manure, dilute it with water and pour it in the spinach bed so that it does not fall on the stalks and leaves.
പുകയിലക്കഷായം
150 gram പുകയിലയോ പുകയില ഞെട്ടോ അരിഞ്ഞ് 1 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം മുക്കി വച്ച ശേഷം ചണ്ടി പിഴിഞ്ഞു മാറ്റുക. 30 gram ബാർ സോപ്പ് കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച് ഈ ലായനിയുമായി ചേർത്തിളക്കുക. ഇങ്ങനെ തയ്യാറാക്കിയ പുകയിലക്കഷായം 7 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിച്ചാൽ മുഞ്ഞ, മീലിമുട്ട പോലുള്ള മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മഴക്കാലത്ത് ധൈര്യപൂർവ്വം കൃഷിചെയ്യാവുന്ന 3 പച്ചക്കറി ഇനങ്ങൾ

#Farm#Garden#Krishi#Agriculture

English Summary: Here are some easy ways to grow vegetables.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds