തെങ്ങിൻ കുല വിരിഞ്ഞ് മച്ചിൽ പ്രായം ആകുമ്പോഴേക്കും ഇതിൽ വിരിഞ്ഞതിന്റെ 50ശതമാനവും കൊഴിഞ്ഞ് പോകുന്ന കാഴച കാണാറുണ്ട്. തേങ്ങയുടെ വിലയിടിവിന് പുറമേ തേങ്ങ ഉൽപ്പാദനത്തിലുള്ള കുറവും തേങ്ങുകർഷകരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. നിരവധി കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ശരിയായ പരിചരണം ഉണ്ടെങ്കിൽ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാം .തെങ്ങിൻ തടങ്ങളിലെ മണ്ണ് ശേഖരിച്ച് പരിശോധിച്ച് ഇത് അമ്ലത കൂടിയ മണ്ണാണോ എന്ന് ഉറപ്പ് വരുത്തണം
കറിയുപ്പ് പ്രയോഗം
തേങ്ങാ ഉൽപാദനം കൂട്ടാൻ ഏറ്റവും ചെലവു കുറഞ്ഞ പ്രകൃതി സൗഹൃദമായ മാർഗ്ഗമാണ് കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ് . വർഷം തോറും മഴക്കാലത്ത് ഇതു നൽകുന്നത് തെങ്ങിന്റെ വളർച്ചയെ സഹായിക്കും . നാളികേരോൽപാദനം വർധിപ്പിക്കാനും തേങ്ങയുടെ കാമ്പിന്റെ കട്ടിയും , കൊപ്രയുടെ തൂക്കവും കൂടുന്നതിനും മുഖ്യ പങ്കു വഹിക്കുന്ന പോഷക മൂലകങ്ങളാണ് ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയവും ക്ലോറിനും . ക്ലോറിന്റെ അഭാവം കൊണ്ട് തെങ്ങോല മഞ്ഞളിക്കുകയും അവയിൽ ഓറഞ്ച് നിറത്തിലുള്ള പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു . കൂടാതെ കണയോലകളുടെ അഗ്രം കരിയുകയും ഓല ചുരുണ്ട് ഒടിഞ്ഞു തൂങ്ങുകയും , ക്രമേണ നാളികേര ഉൽപാദനം തീരെ കുറയുകയും ചെയ്യുന്നു . കറിയുപ്പു ചേർക്കുക വഴി തെങ്ങിൽ കൂടുതൽ വെള്ളയ്ക്ക ഉണ്ടാവുകയും അവ പുഷ്ടിയോടെ വളരുകയും ചെയ്യുന്നു . കൂടാതെ തെങ്ങു കൃഷിയിലെ ലാഭ നഷ്ടങ്ങൾ നിശ്ചയിക്കുന്ന പ്രധാന ഘടകമായ കൊപ്രയുടെ അളവ് പരമാവധി കൂട്ടാനും ഇതു സഹായിക്കുന്നു . കറിയുപ്പ് മറ്റ് വളങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും , പ്രകൃതി സൗഹൃദവും തെങ്ങിന് ഏറ്റവും യോജിച്ചതുമായ വളമാണ് . ശരിയായ അളവിൽ നൽകിയാൽ മണ്ണിന്റെ ഭൗതിക ഘടന നിലനിർത്താനും സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന് ആക്കം കൂട്ടാനും കറിയുപ്പ് സഹാ കമാണ് . ഇലപ്പുള്ളി രോഗത്തെ ചെറുക്കാൻ ഉപ്പ് തെങ്ങിനെ സഹായിക്കുന്നതായി ഫിലിപ്പീൻസിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു . അതായത് കറിയുപ്പ് നൽകുക വഴി തെങ്ങിന്റെ പ്രകൃതി ദത്തമായ വളർച്ചയും വികാസവും ത്വരിതപ്പെടുക യും അതുകാലേകൂട്ടി കായ്ച്ചു തുടങ്ങുകയും നല്ല വിളവ് തരികയും ചെയ്യും.പണ്ടൊക്കെ തെങ്ങിൻ തൈ നടുമ്പോൾ കറുയുപ്പും ചാരവും മണലുമാണല്ലോ പ്രധാനമായും കുഴിയിൽ ചേർത്തിരുന്നത് . മണ്ണിനു കട്ടിയുള്ള കൽപ്രദേശങ്ങളിൽ തെങ്ങു നടാൻ കുഴി എടുക്കുമ്പോൾ ഒരു പിടി കറിയുപ്പ് ചേർക്കുന്നത് മണ്ണിന് അയവു കിട്ടാനും തൈയുടെ ഇളം വേരുകൾ മണ്ണിലേക്ക് തടസ്സം കൂടാതെ വേഗത്തിൽ വളരാനും തൈ പെട്ടെന്നു പിടിച്ചു കിട്ടാനും സഹായകമാകും . കറിയുപ്പിടുന്നത് മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും തെങ്ങുകളിലെ പേട്ടു തേങ്ങ ഉത്പാദനം കുറയ്ക്കുമെന്നും കർഷകർ വിശ്വസിക്കുന്നു .
തെങ്ങിന് ഉപ്പു നൽകേണ്ട വിധം
മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത വളമാണ് കറിയുപ്പ് . തെങ്ങിൻ തൈ നടുന്ന സമയം മുതൽ കറിയുപ്പ് ചേർത്തു കൊടുക്കാം . അധികമായാൽ അമൃതും വിഷം എന്നു പറയുന്ന തു പോലെ തെങ്ങിനു നല്കുന്ന കറിയുപ്പിന്റെ അളവ് ഏറ്റവും കൃത്യമായി പാലിക്കപ്പെടേണ്ടതാണ് . വില കുറഞ്ഞ വളമെന്നു കരുതി മനോധർമ്മം പോലെ കൂടുതൽ ചേർത്തുകൊടുത്താൽ ഗുണത്തേക്കാൾ ഏറെ തെങ്ങിനു ദോഷമാണെന്ന കാര്യവും മറക്കരുത് . തെങ്ങ് ഒന്നിന് ( കായ്ക്കുന്ന ) തടം തുറന്ന് ഒരു കിലോഗ്രാം കറിയുപ്പ് മഴക്കാലത്താണ് നൽകേണ്ടത് . തെ ങ്ങിനു ചുറ്റും തടം തുറന്ന് അതിൽ ജൈവ വളങ്ങളും മറ്റു രാസവളങ്ങളും ചേർക്കുന്നതിന് രണ്ടാഴ്ച മുമ്പേ കറിയുപ്പും ചേർത്തു കൊടുക്കാം . എന്നാൽ പുളിരസം കൂടിയ നമ്മുടെ നാട്ടിലെ മണ്ണിൽ കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് അല്ല ത്വം കുറച്ചിട്ടു വേണം കറിയുപ്പും മറ്റു വളങ്ങളും നൽകാൻ . ഇതിനായി തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോ ളോ മൈറ്റോ ചേർത്തു കൊടുക്കേണ്ടതാണ് . മണ്ണിൽ നല്ല ഈർപ്പം ഉള്ളപ്പോൾ മാത്രമേ കറിയുപ്പു ചേർക്കാൻ പാടുള്ളൂ . ഈർപ്പമില്ലാത്ത മണ്ണിൽ കറിയുപ്പു ചേർത്താൽ അത് ദോഷ കരമായി ഭവിക്കും . വേരുഭാഗത്ത് ഉപ്പിന്റെ അംശം അടിഞ്ഞു കൂടുകയും മണ്ണിൽ നിന്നു സുഗമമായി വളവും വെള്ളവും വലിച്ചെടുക്കുന്നതിന് ഇതു തടസ്സമാകുകയും ചെയ്യും തെങ്ങിൻ തടത്തിൽ പുറം പകുതിയിലായി വേണം കറിയുപ്പു വിതറേണ്ടത് . അതായത് ചുവട്ടിൽ നിന്ന് 30 സെന്റി മീറ്റർ വിട്ട് ബാക്കി സ്ഥലത്ത് ഉപ്പു വിതറിയശേഷം തടത്തിന്റെ അരികിൽ നിന്ന് മണ്ണ് കിളച്ചിട്ട് മൂടണം . തെങ്ങിൻ തോട്ടത്തിന്റെ സുസ്ഥിര അഭിവൃദ്ധിക്കും കൂടു തൽ നാളികേരം ലഭിക്കുന്നതിനും തെങ്ങിനു നൽകാവുന്ന പ്രകൃതി സൗഹൃദ വളമാണ് കറിയുപ്പ് . പണ്ടു കാലം മുതൽ തെങ്ങിന് ഉപ്പും ചാരവും നൽകുക എന്നത് ഉൾപ്പെടെയുള്ള പരിചരണങ്ങൾ നമ്മുടെ പൂർവ്വികർ സ്വമേധയാ അനുവർത്തി ച്ചു പോന്നിരുന്നു . കേരള കാർഷിക സർവ്വകലാശാലയും ഇതെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ കറിയുപ്പ് തെങ്ങിന് നൽകാൻ ശി പാർശ ചെയ്തിട്ടുണ്ട് . ( പാക്കേജ് ഓഫ് പ്രാക്ടീസ് 2016 , പേജ് 102. ) ചെങ്കൽ പ്രദേശങ്ങളിൽ തെങ്ങ് ഒന്നിന് വർഷം തോറും ഒരു കിലോഗ്രാം കറിയുപ്പു നൽകുന്നതു വഴി തോട്ടങ്ങളിൽ പൊട്ടാഷ് അടങ്ങിയ വളത്തിന്റെ അളവ് 50 ശതമാനമായി കുറയ്ക്കാമെന്നും കാർഷിക സർവകലാശാലയുടെ പഠനങ്ങൾ പറയുന്നു
തെങ്ങു കൃഷി രാജ്യങ്ങളായ ഇന്തോനേഷ്യയും ഫിലിപ്പീൻസും ഉപ്പ് തെങ്ങിന്റെ വളമായി പൊതുവെ ശിപാർശ ചെയ്യുന്നു . ഇതു വഴി തെങ്ങുകളിലെ നാളികേര ഉൽപാദനം 120 ശതമാനം വർദ്ധിപ്പി ക്കുന്നതായി ഫിലിപ്പീൻസിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു . 1991 മുതൽ 1997 വരെ ഫിലിപ്പീൻസിൽ കൃഷിക്കാർ 170,000 ഹെക്ടർ നാളികേര തോട്ടത്തിൽ ഏകദേശം 18 ദശലക്ഷം തെ ങ്ങുകൾക്ക് ഉപ്പ് വളമായി നല്കി പരീക്ഷണം നടത്തി . ഉപ്പിടാത്ത തെങ്ങുകളെ അപേക്ഷിച്ച് ഈ തെങ്ങുകൾ വിളവിൽ 12.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് . ഇപ്പോൾ രണ്ടു ദശലക്ഷം ഹെക്ടറിൽ ഇന്തോനേഷ്യയും ഈ മാതൃക പിന്തുടരുന്നു , ഫിലിപ്പീൻസിൽ നഴ്സറികളിലെ 6-8 മാസം പ്രായമുള്ള ഒരു തെകയ്ക്ക് 60 -70 ഗ്രാം കറിയുപ്പാണ് ശിപാർശ ചെയ്യുന്നത് . ഇതിൽ ആദ്യ പകുതി മഴക്കാലത്തും അടുത്ത പകുതി ആറുമാസം കഴിഞ്ഞ് മഴക്കാല അവസാന ത്തിലും നല്കുന്നു . കറിയുപ്പിലെ ക്ലോറിൻ തെങ്ങിൻ തൈക ളുടെ വളർച്ച ത്വരിതപ്പെടുത്തും . ഫിലിപ്പീൻസ് കോക്കനട്ട് അതോറിറ്റി ശിപാർശ ചെയ്തി രിക്കുന്ന വിവിധ പ്രായത്തിലുള്ള തെങ്ങുകൾക്കു നൽകേണ്ട കറിയുപ്പിന്റെ അളവ് ഇപ്രകാരമാണ് . കൃഷിടങ്ങളിൽ തെങ്ങിൻ തെകൾക്ക് നടുന്ന സമയത്ത് 100 ഗ്രാം , നട്ട് ആറു മാസത്തിനു ശേഷം 150 ഗ്രാം വീതം ഉപ്പ് നല്കും . ഒരു വർഷം കഴിഞ്ഞാൽ 500 ഗ്രാമും രണ്ടാം വർഷം 750 ഗ്രാമും വീതം നല്കാം . മൂന്ന് നാല് വർഷങ്ങളിൽ യഥാക്രമം 1.10 , 1.30 കിലോ ഗ്രാം വീത വും ഉപ്പിടുന്നു . അഞ്ചു വർഷം കഴിഞ്ഞാൽ ഓരോ തെങ്ങു കൾക്കും വർഷം തോറും ഒന്നര കിലോഗ്രാമും ഉപ്പ് വളമായി നല്കാവുന്നതാണ്
കുമ്മായവും ഇട്ടു കൊടുക്കാം
അമ്ലതയുള്ള മണ്ണാണെങ്കിൽ വർഷത്തിൽ രണ്ട് പ്രാവശ്യം തടങ്ങളിൽ കുമ്മായം ഇട്ട് കൊടുക്കാം ഇത് മണ്ണിന്റെ അമ്ലത കുറയ്ക്കും .വരൾച്ച മൂലവും മച്ചിൽ കൊഴിച്ചിൽ വരാനുണ്ട് .കഠിന വേനലിൽ ഒന്നിടവിട്ട് 500 ലിറ്റർ വെള്ളമെങ്കിലും തടത്തിൽ ഒഴിച്ച് കൊടുക്കണം . ഇത് കുലകൾക്ക് വാട്ടം വരാതെ നിലനിർത്തുന്നു .മൂലകങ്ങളുടെ കുറവ് നികത്തുന്നതിന് വേണ്ടി മെയ്യ് മാസങ്ങളിൽ ഒന്നേകാൽ കിലോ യൂറിയ 2 കി ലോ ഫോസ്ഫറസ് 2 കി ലോ പൊട്ടാസ്യം ഇവ തടങ്ങിൽ ഇട്ട് നനക്കുക . ജൂൺ-ജൂലായ് മാസങ്ങളിൽ തടം തുറന്ന് ജൈവവളങ്ങളും വേപ്പിൻ പിണ്ണാക്കും പച്ചില തുകലും ഇട്ട് കൊടുത്ത് മഴ അവസാനിക്കുമ്പോൾ തടം മൂടാം. കൊമ്പൻ ചെല്ലി ചെമ്പൻ എന്നീ കീടങ്ങളുടെ ആക്രമണമാണ് തെങ്ങിൽ ഏറ്റവും കൂടിയ തോതിൽ ഉണ്ടാകുന്നത് .കൊമ്പൻ ചെല്ലി കൂമ്പിനെ ആക്രമിക്കുന്ന കീടമാണ് .ഇവയുടെ ആക്രമത്തെ തുടക്കം തന്നെ കണ്ടെത്തി ബോർഡോ മിശ്രിതവും വേപ്പിൻ കഷായവും കൂമ്പിൻ പ്രയോഗിക്കാം .ചെമ്പൻ ചെല്ലി തെങ്ങിൽ വേരുകളിലൂടെ തടിയിലേക്ക് കയറി തടി കാർന്ന് തിന്നുന്നു .ഇതിന് വേരുകളിൽ ജൈവ കീടനാശിനികൾ പ്രയോഗിക്കണം .ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യ്താൽ തേങ്ങയുടെ ഉൽപാദനം വർദ്ധിപ്പിക്കാം
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആരോഗ്യത്തിനും യൗവ്വനത്തിനും തേങ്ങാപ്പാല്‍
#Coconut #Farm #Farmer #Agriculture #Krishi #Krishijagran
Share your comments