ജൂണ്‍ ആദ്യവാരം നട്ട ഇഞ്ചിക്കും മഞ്ഞളിനുമെല്ലാം ആദ്യ വളപ്രയോഗം നടത്താനുള്ള സമയമാണിപ്പോള്‍. ശക്തമായ മഴ മാറിയാല്‍ ഉടനെ കളകള്‍ പറിച്ചു മാറ്റി പച്ചില കമ്പോസ്റ്റും പച്ചചാണകവും തടത്തിലിടണം. ഇപ്പോള്‍ നല്‍കുന്ന വളപ്രയോഗവും പരിരക്ഷയും ഏറെ ഗുണം ചെയ്യും.
It is time to apply manure for ginger and turmeric planted in the first week of June. As soon as heavy rains subside, weeds should be removed and green compost and green manure should be placed in the basin. The fertilizer and protection provided now will be of great benefit.
വളങ്ങള്‍
പച്ചില, പച്ചച്ചാണകം, ട്രെക്കോഡര്‍മ എന്നിവയാണ് ഇഞ്ചിക്ക് ഇപ്പോള്‍ നല്‍കേണ്ട വളങ്ങള്‍. ഇവ നല്‍കിയാല്‍ ഇഞ്ചിയുടെ വളര്‍ച്ച വേഗത്തിലാകും. നല്ല വലിപ്പമുള്ള ഇഞ്ചിയും മഞ്ഞളും ലഭിക്കാനമിതു സഹായിക്കും.
വളപ്രയോഗം
ഇഞ്ചിയുടെ സമീപത്തെ കളകള്‍ പറിച്ചു പെട്ടന്ന് അഴുക്കുന്ന പച്ചിലകള്‍ വെട്ടി തടത്തില്‍ നല്‍കുകയാണ് ആദ്യപടി. ശീമക്കൊന്ന പോലെ പെട്ടെന്ന് അഴുകുന്ന ഇലകള്‍ വളമായി നല്‍കുന്നതാണ് നല്ലത്. ഇതിനു ശേഷം ബക്കറ്റില്‍ ആവിശ്യത്തിനു പച്ചച്ചാണകമെടുത്ത് കുഴമ്പാക്കുക. ഇതിന്റെ കൂടെ 100 ഗ്രാം ട്രൈകോഡര്‍മ്മയും കൂട്ടിയിളക്കണം. വേരു ചീയല്‍, ഫംഗസ് രോഗങ്ങള്‍ എന്നിവയെ ചെറുക്കാന്‍ കഴിവുള്ളതാണ്. ഈ പച്ചച്ചാണക കുഴമ്പ് പച്ചിലയുടെ മുകളിലൂടെ തളിക്കുക. ശേഷം അല്‍പ്പം മണ്ണ് വിതറി കൊടുക്കാം. സാവധാനം ഇവയെല്ലാം കൂടി ചീഞ്ഞ് ഇഞ്ചിക്ക് നല്ല വളമായി മാറും. തടത്തില്‍ വെള്ളം കെട്ടികിടക്കാതെ നോക്കണം. ഇതേ വള പ്രയോഗം തന്നെ മഞ്ഞളിനും നല്‍കാം.
ഗ്രോബാഗിലെ വളപ്രയോഗം
ഗ്രോബാഗില്‍ വലിയ രീതിയില്‍ കളകളൊന്നുമുണ്ടാകില്ല. ഇതിനാല്‍ പെട്ടെന്ന് അഴുകുന്ന പച്ചിലകള്‍ മുറിച്ചിട്ട് ഇതിന് മുകളില്‍ പച്ചച്ചാണക കുഴമ്പ് തളിച്ചു കൊടുക്കണം. തുടര്‍ന്ന് അല്‍പ്പം മേല്‍മണ്ണ് മുകളില്‍ വിതറാം. വെളളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം.
കടപ്പാട് : ഹരിത കേരളം
Share your comments