സാധാരണയായി കോവല്‍ തണ്ട് മുറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്.നല്ല വിളവു നല്‍കുന്ന മാതൃ ചെടിയില്‍ നിന്ന് 30-40 സെന്റിമീറ്റര്‍ നീളവും രണ്ടു സെന്റിമീറ്റര്‍ വണ്ണവുമുള്ള തണ്ടുകളാണ് നടീല്‍ വസ്തുവായി എടുക്കേണ്ടത്. ഇതില്‍ നാല് മുട്ടുകളെങ്കിലും ഉണ്ടായിരിക്കും.
കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും പ്രാരംഭ ഘട്ടത്തിലാണ് കോവല്‍ നടാന്‍ അനുയോജ്യം. അടിവളമായി കാലിവളമോ ഇതര വളങ്ങളോ ചേര്‍ക്കുന്നതോടൊപ്പം 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കണം. മേല്‍വളം നല്‍കുമ്പോള്‍ 200 ഗ്രാം കടലപ്പിണ്ണാക്ക് ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഗുണംചെയ്യും. നട്ടു മൂന്നാഴ്ച്ചക്ക് ശേഷം വള്ളി വീശുമ്പോഴും വീണ്ടും മൂന്നാഴ്ച ക്‌ഴിഞ്ഞു പുഷ്പിക്കുമ്പോഴും മേല്‍ വളപ്രയോഗം നടത്തേണ്ടതാണ്.
വള്ളികള്‍ക്ക് പടരാന്‍ സൗകര്യം ചെയ്തു കൊടുക്കണം. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് കൂടുതല്‍വിളവു ലഭിക്കുന്ന കാലമെങ്കിലും വര്‍ഷം മുഴുവന്‍ കൊവലില്‍ നിന്ന് വിളവു ലഭിച്ചു കൊണ്ടിരിക്കും. ഒരു പ്രാവശ്യം നട്ടാല്‍ മൂന്നു വര്ഷം വരെ വിളവു ലഭിക്കും. തുടര്‍ന്നും കായ്ക്കുമെങ്കിലും പുതുക്കുന്നതാണ് കൂടുതല്‍ വിളവുകിട്ടാന്‍ നല്ലത്.
Share your comments