1. News

ന്യായവിലയും വിപണിയും ഉണ്ടെങ്കിൽ ബാക്കിയെല്ലാം നടപ്പിലാക്കാനുള്ള ബുദ്ധിയും കഴിവും ഉള്ളവനാണ് കർഷകൻ.

( ജയിംസ് കേരള എന്നയാളുടെ FB യിൽ കണ്ട പോസ്റ്റാണ് ഇത്. ഉല്പന്നങ്ങൾക്ക് ന്യായവില എന്ന ന്യായമായ ആവശ്യം ) സുഭിക്ഷ കേരളം പദ്ധതിയുമായി ബദ്ധപ്പെട്ട് കൃഷി ഡയറക്ട്ടർ വാസുകി IAS ൻ്റെ വാക്കുകൾ കേട്ടു . ഇനി ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ കർഷകർ പറയുന്നത് കേട്ടാൽ നന്നായിരുന്നു. കോടികളുടെ പദ്ധതി ചാണകവുമായി കുട്ടിക്കുഴച്ച് മണ്ണിലിട്ടാൽ കൃഷി വളരില്ല.

K B Bainda

(ജയിംസ് കേരള എന്നയാളുടെ FB യിൽ കണ്ട പോസ്റ്റാണ് ഇത്. ഉല്പന്നങ്ങൾക്ക് ന്യായവില എന്ന ന്യായമായ ആവശ്യം)

സുഭിക്ഷ കേരളം പദ്ധതിയുമായി ബദ്ധപ്പെട്ട് കൃഷി ഡയറക്ട്ടർ വാസുകി IAS ൻ്റെ വാക്കുകൾ കേട്ടു .

ഇനി ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ കർഷകർ പറയുന്നത് കേട്ടാൽ നന്നായിരുന്നു.

കോടികളുടെ പദ്ധതി ചാണകവുമായി കുട്ടിക്കുഴച്ച് മണ്ണിലിട്ടാൽ കൃഷി വളരില്ല.

  1. കർഷകന് സ്വന്തം ഭൂമിയിൽ ഇഷ്ടമുള്ള വിളവ് ഇറക്കാനുള്ള സ്വാതന്ത്ര്യം വേണം. തോട്ടം പുരയിടം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം.
  2. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും യോജിച്ചതായ കൃഷി രീതികളും, വിത്തുകളും ലഭ്യമാകണം.
  3. കൃഷിക്ക് ആവശ്യമായ ഉപകരണങ്ങൾക്ക് സബ്സിഡി തരുന്നുണ്ടെങ്കിൽ അത് കർഷകന് ഇഷ്ടമുള്ള സാധനം ഇഷ്ടമുള്ള സ്ഥലത്തു നിന്നും വാങ്ങുവാനുള്ള സ്വാതന്ത്ര്യം വേണം. അല്ലാതെ വാഴനാരും ഉള്ളി തൊലിയും വച്ച് ഉണ്ടാക്കി റെയിഡ് കോ പോലുള്ള പ്രസ്ഥാനങ്ങളിൽ കൂടി തരുന്നതാകരുത്.
  4. കൃഷിഭൂമിയിലെ തൊഴിൽ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം കർഷകനു വേണം. നോക്കൂ കൂലി മുതലായ ഭീക്ഷണികൾ പാടില്ല. എപ്പോഴും സജ്ജമായ വിപണികൾ വേണം. അതു കർഷകനു പ്രാപ്യമായ അകലത്തിൽ ആയിരിക്കണം.
  5. ഉല്പന്നങ്ങൾക്ക് ന്യായവില കിട്ടുവാനുള്ള സംവിധാനങ്ങൾ ചെയ്യണം. പണം ഉടൻ തന്നെ കർഷകൻ്റെ കൈകളിൽ എത്തുകയും വേണം.
  6. അപേക്ഷ ഫോറങ്ങൾ ,സർട്ടിഫിക്കറ്റുകൾ മുതലായ മറ്റു സാങ്കേതിക കാര്യങ്ങളിൽ കർഷകനെ കുടുക്കരുത്.
  7. കൃഷി സ്ഥലത്ത് ചെലവിടുന്നതിലും കൂടുതൽ സമയം ഓഫീസുകളിൽ ചെലവിടണ്ട ഗതികേട് ഉണ്ടാകരുത്.
  8. പത്തു പ്രമാണങ്ങൾ രണ്ടു പ്രമാണങ്ങളിൽ അടങ്ങും എന്നു പറഞ്ഞതുപോലെ മുകളിൽ പറഞ്ഞതെല്ലാം ഒരു കാര്യത്തിൽ അടങ്ങും.

ന്യായവിലയും വിപണിയും...

ഇതുണ്ടെങ്കിൽ ബാക്കിയെല്ലാം നടപ്പിലാക്കാനുള്ള ബുദ്ധിയും കഴിവും ഉള്ളവനാണ് കർഷകൻ.

കടപ്പാട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴമറ കൃഷി അറിയേണ്ട കാര്യങ്ങൾ

English Summary: If there is a fair price and market The farmer has the intelligence and ability to carry out the rest.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds