ഫ്ളാറ്റുകളിൽ ജീവിക്കുന്നവരുടെയും സ്ഥലപരിമിതിയുള്ളവരുടെയും പ്രധാന പരാതിയാണ് കൃഷി ചെയ്യാൻ സ്ഥലമില്ല എന്നത്. ഇത്തരത്തിൽ സ്ഥലപരിമിതിയുള്ളവർക്ക് ചെയ്യാൻ സാധിക്കുന്ന കൃഷിരീതിയാണ് ടെറസ് കൃഷി അഥവാ മട്ടുപ്പാവ് കൃഷി. മട്ടുപ്പവിൽ കൃഷി ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
☛ പരന്നതോ അൽപം ചെരിവുള്ളതോ ആയ കോൺഗ്രീറ്റ് മേൽക്കൂരകളാണ് മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യം. ടെറസിന് വശങ്ങളിൽ ഉയർത്തിക്കെട്ടിയ മതിൽ ഉള്ളതാണ് നല്ലത്. ഇത് നമ്മുടെ സുരക്ഷയ്ക്ക് ഉപകാരപ്പെടും.
☛ വീട്ടിലെ ജലസംഭരണി ടെറസിൽ നിന്ന് രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുക
☛ തുള്ളിനനയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തുക
☛ അടുക്കളയിൽ ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന സംവിധാനങ്ങളും പരിക്ഷിക്കാം
☛ നേരിട്ട് ടെറസിലേക്ക് ചായുന്ന രീതിയിലുള്ള മരങ്ങള്‍ ഇല്ലാത്തതാണ് നല്ലത്. ഇത് എലികൾ, പ്രാണികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കും
☛ ടെറസില്‍ നേരിട്ട് മണ്ണ് നിക്ഷേപിച്ചുള്ള കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. കോണ്‍ക്രീറ്റിന് ബലക്ഷയമുണ്ടാക്കാനും ചോര്‍ച്ചയുണ്ടാക്കാനും ഇത് കാരണമാകും. ഗ്രോബാഗ്, ചാക്ക്, ചട്ടി, പ്ലാസ്റ്റിക് വിരിച്ച് മണ്ണു നിറച്ചുള്ള കൃഷി എന്നിവയാണ് ഉത്തമം. ടെറസിലേക്ക് വെള്ളമിറങ്ങുന്നത് തടയാന്‍ മേല്‍ക്കൂര മുഴുവനായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്.
☛ സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്
☛ പച്ചക്കറികളും ഇലക്കറികളുമാണ് ടെറസില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം
Share your comments