-
-
Farm Tips
സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം
തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.
തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്. കൊമ്പന്‍ ചെല്ലി കുത്തിയ കുരുത്തോല വിരിയുമ്പോള്‍ വിശറിയുടെ ആകൃതിയില്‍ മുറിഞ്ഞിരിക്കുന്നത് കാണാം. തൈത്തെങ്ങിനെയും ചെല്ലി കുത്താറുണ്ട്. എന്നാല്‍ ഈ അടുത്തിടെ തെങ്ങിന്റെ സ്ഥിരം ശത്രുവായ കൊമ്പന്‍ ചെല്ലി വാഴകളെയും ആക്രമിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നിലനിരപ്പില്‍ നിന്ന് ഏകദേശം ഒരടി മുകളിലായാണ് വാഴയില്‍ കൊമ്പന്‍ ചെല്ലിയുടെ ആക്രമണം കാണുന്നത്. കുളളന്‍ തെങ്ങുകള്‍ നട്ടിരിക്കുന്നതിനിടയില്‍ നട്ടിരിക്കുന്ന വാഴയിലാണ് കൂടുതല്‍ ആക്രമണം. വാഴത്തണ്ടില്‍ കാണുന്ന വലിയ ദ്വാരങ്ങളാണ് ചെല്ലി ബാധയുടെ ലക്ഷണം ഉണ്ടാകുക. തെങ്ങിന്റെ നാമ്പോല തുരക്കുന്നതുപോലെയാണ് വാഴത്തട തുരന്ന് ചെല്ലി അകത്തു കടന്ന് തട ഭക്ഷിച്ചുകഴിയുന്നത്.
1. കൊമ്പന്‍ ചെല്ലി മുട്ടയിടുന്നത് ചാണകത്തിലോ അഴുകിയ ജൈവവസ്തുക്കളിലോ ആണെന്നതുകൊണ്ട് മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളെ അവയുടെ ഉല്‍ഭവസ്ഥാനങ്ങളില്‍ വച്ച് നശിപ്പിക്കുക എന്നതാണ് കൊമ്പന്‍ചെല്ലിയുടെ ആ ക്രമണത്തെ നിയന്ത്രിക്കാനുളള ഫലപ്രദമായ മാര്‍ഗ്ഗം.
2. വണ്ടുകളെ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുക്കുക.
3. ഏറ്റവും ഉളളിലുളള രണ്ട് ഓലക്കവിളുകളില്‍ പാറ്റഗുളിക രണ്ടെണ്ണം വീതം നാല്പത്തിയഞ്ച് ദിവസത്തിലൊരിക്കല്‍ നിക്ഷേപിക്കുക.
4. 250 ഗ്രാം വേപ്പിന്‍ പിണ്ണാക്കോ മരോട്ടി പിണ്ണാക്കോ 250 ഗ്രാം മണലുമായി ചേര്‍ത്ത് തെങ്ങിന്റെ നാമ്പോലയ്ക്ക് ചുറ്റുമുളള 3-4 ഓലയിടുക്കുകളില്‍ രണ്ടുതവണ (ഏപ്രില്‍-മെയ്, സെപ്റ്റബര്‍-ഒക്ടോബര്‍) നിറയ്ക്കുക.
5. വളക്കുഴികളില്‍ പെരുവലം 10 കിലോ/100 കിലോ വളത്തിന് എന്ന നിരക്കില്‍ ചേര്‍ത്ത് ഇളക്കുകയോ കാര്‍ബാറില്‍ (സെവിന്‍) 50 WP, 20 ഗ്രാം/ 100 കിലോ വളത്തിന് എന്ന നിരക്കില്‍ ചേര്‍ക്കുകയോ ചെയ്യാം.
6. ഫിറമോണ്‍ കെണികള്‍ ഉപയോഗിക്കാം.
7. മിത്രകുമിള്‍ (മെറ്റാറൈസിയ) കള്‍ച്ചര്‍ ലായനി (800 മില്ലി / 10 മില്ലി ) വളക്കുഴികളില്‍ ചേര്‍ത്തിളക്കി പുഴുക്കളെ നശിപ്പിക്കാം.
8. ബാക്കുലോ വൈറസ് ബാധിച്ച വണ്ടുകളെ ഹെക്ടറിന് 10-15 എണ്ണം വിടുക.
9. വാഴപ്പോളകളില്‍ വേപ്പിന്‍കുരു പൊടിച്ചിടുക. തടത്തില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക. വാഴയിലാകട്ടെ കുരലില്‍ അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കാം.
ബിനി ഫിലിപ്പ്, കൃഷി ആഫീസര്‍, കൊഴുവനല്‍
English Summary: komban chelli
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments