മേയ് - ജൂൺ മാസങ്ങളിൽ കൃഷി ചെയ്യുവാൻ മികച്ചതാണ് ഇഞ്ചിപുല്ല്. വിത്ത് നേരിട്ട് വിതയ്ക്കുകയോ തവാരണകളിൽ പാകി മുളപ്പിച്ച് പറിച്ചു നടുകയോ ആവാം. 75 മുതൽ 80 സെൻറീമീറ്റർ വീതിയിൽ സൗകര്യപ്രദമായ നീളത്തിൽ 35 സെൻറീമീറ്റർ അകലത്തിൽ ഉയർത്തിയ തടങ്ങളിൽ ഇത് കൃഷി ചെയ്യാം. ഒരു സെന്റിന് 10 കിലോ ജൈവവളം നടീൽ സമയത്ത് ചേർക്കണം. രണ്ടോ മൂന്നോ തൈകളോ കാണ്ഡങ്ങളോ ഒറ്റ കൂനയിൽ 15 മുതൽ 20 സെൻറീമീറ്റർ അകലത്തിൽ പറിച്ചുനടാം. നടുന്നതിന് മുൻപ് മുകളിൽ ഇലയുടെ ഭാഗം 15 മുതൽ 20 സെൻറീമീറ്റർ മുകളിൽ മുറിച്ചു കളയണം.
ബന്ധപ്പെട്ട വാർത്തകൾ: ഇനി പറമ്പിലെ പുല്ല് പറിച്ച് സമയം കളയണ്ട, ഈ സൂത്രവിദ്യ പ്രയോഗിക്കൂ
മികച്ച ഇനവും വിളപരിപാലന രീതികളും
ഓടക്കാലി ഗവേഷണ കേന്ദ്രം വികസിപ്പിച്ച കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് സുഗന്ധി. ഉയരമുള്ള ചുവപ്പ് തണ്ടോടുകൂടിയ ചെടിയാണ് ഇത്. മഴയെ ആശ്രയിച്ചുള്ള ഈ കൃഷി മികച്ച വിളവ് തരുന്നു. ഇഞ്ചി പുല്ലിന് വളപ്രയോഗം നടത്തേണ്ടത് മൂന്ന് ഘട്ടങ്ങളിലായാണ്.
Ginger grass is best grown in May-June. Seeds can be sown directly or transplanted in pots.
ബന്ധപ്പെട്ട വാർത്തകൾ: പുൽത്തകിടി വിരിക്കാം മുറ്റം മനോഹരമാക്കാം
ആദ്യഘട്ടം വിളവെടുപ്പിന് ശേഷം നടത്തണം. ഈ സമയത്ത് യൂറിയ 217 ഗ്രാം ഒരു സെറ്റിന് എന്ന അളവിൽ ചേർക്കാം. രണ്ടാമത്തെ വളപ്രയോഗം രണ്ടാമത്തെ വിളവെടുപ്പിനുശേഷം നടത്താം. ഈ സമയത്ത് യൂറിയ 217 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കാം. മൂന്നാംഘട്ട വളപ്രയോഗം മൂന്നാമത്തെ വിളവെടുപ്പിനുശേഷം നടത്താം. ഈ സമയത്ത് യൂറിയ 217 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കുക. ഒരു സെന്റിന് 10 കിലോഗ്രാം എന്ന തോതിൽ ജൈവവളം നടിൽ സമയത്ത് നൽകുന്നത് നല്ലതാണ്.
ഇത് കൂടാതെ കൃത്യമായ ഇടവേളകളിൽ കളനിയന്ത്രണം നടത്തണം. മണ്ണിൽ ഈർപ്പ അളവ് കുറവാണെങ്കിൽ 7 മുതൽ 15 ദിവസത്തെ ഇടവേളകളിൽ ജലസേചനം നടത്താം. നട്ട് 90 ദിവസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പ് നടത്താം. ഓരോ 40 ദിവസങ്ങളിലും തുടർന്നുള്ള വിളവെടുപ്പ് നടത്താം. പരമാവധി അളവിൽ പുൽതൈലം ലഭിക്കാൻ 60 ദിവസത്തെ ഇടവേളകൾ വിളവെടുപ്പിന് ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: തീറ്റപ്പുല്ല് കൃഷിയിൽ സൂപ്പർ "സൂപ്പർ നേപ്പിയർ"
Share your comments