കേരളത്തിലെ കൃഷിരീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മണ്ണിൻറെ അമ്ലംശം കുറയ്ക്കുക എന്നത്. ഇതിനുവേണ്ടി പ്രധാനമായി ഉപയോഗിക്കുന്ന കുമ്മായ വസ്തുക്കളിൽ പരമപ്രധാനമാണ് ചുണ്ണാമ്പുകല്ല്. കാർഷികവൃത്തിയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ചുണ്ണാമ്പുകല്ല് ഒരു അവസാദശിലയാണ്. ശാസ്ത്രീയമായി പറഞ്ഞാൽ കാൽസ്യം കാർബണേറ്റ്.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞളും ചുണ്ണാമ്പും ഉണ്ടെങ്കിൽ പശുവിൻറെ അകിടുവീക്കം മാറ്റാം
കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ
ചുണ്ണാമ്പുകല്ല് നേർത്ത പൊടിയായി പൊടിച്ചാണ് കൃഷിക്കാവശ്യമായ ചുണ്ണാമ്പ് നിർമ്മിക്കുന്നത്. ഗുണമേന്മയുള്ള ചുണ്ണാമ്പുകല്ലിൽ നിന്ന് 37 മുതൽ 40 ശതമാനം വരെ കാൽസ്യം ലഭ്യമാകും.
Reducing soil acidity is one of the most important farming practices in Kerala. Limestone is one of the most important plastics used for this purpose.
എത്ര ചെറിയ പൊടിയായി പൊടിക്കുന്നുവോ അത്രയും മണ്ണിലെ അംശമായി പ്രവർത്തിക്കാനുള്ള ശേഷി ഇവയ്ക്ക് കൂടുതലായിരിക്കും. ചുണ്ണാമ്പ് വസ്തുവിന്റെ പ്രവർത്തനക്ഷമത അതിൻറെ നിർവീര്യ ശേഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പൊടിക്ക് ഉപരിതലവിസ്തീർണം കൂടുതൽ ആയിരുന്നതുകൊണ്ട് രാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ ഉള്ള ശേഷി കൂടുതലായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കുമ്മായം വീട്ടിൽ ഉണ്ടാക്കാം
ചുണ്ണാമ്പ് കല്ലിൻറെ ഗുണമേന്മ നിശ്ചയിക്കുന്നത് എങ്ങനെ?
അരിച്ചു നോക്കിയാണ് ചുണ്ണാമ്പു വസ്തുവിന്റെ ഗുണമേന്മ നിശ്ചയിക്കുന്നത്. 60 മെഷ് വലുപ്പത്തിലുള്ള അരിപ്പയിൽ അരിച്ചെടുത്ത് ചുണ്ണാമ്പു പൊടിക്ക് 100% പ്രവർത്തനക്ഷമത ഉണ്ടായിരിക്കും. ഇരുപതിനും അറുപതിനും ഇടയിൽ വലുപ്പമുള്ള അരിപ്പയിൽ അരിച്ചെടുത്താൽ 60 ശതമാനം ക്ഷമത ഉണ്ടായിരിക്കും. ഇനി 8 നും 20 നും ഇടയിൽ വലുപ്പമുള്ള അരിപ്പയിൽ ആണ് അരിച്ചെടുത്തെങ്കിൽ ചുണ്ണാമ്പ് പൊടിക്ക് 20 ശതമാനം മാത്രമേ പ്രവർത്തനക്ഷമത ഉണ്ടാകൂ.
ബന്ധപ്പെട്ട വാർത്തകൾ: ബോര്‍ഡോ മിശ്രിതത്തിന്റെ കഥ
Share your comments