ജൈവകൃഷിയില്‍ വലിയ പ്രാധാന്യമാണ് ചകിരിച്ചോര്‍ കമ്പോസ്റ്റിനുള്ളത്.പച്ചക്കറിക്കൃഷിയിൽ പൊതുവേ നടീൽ മിശ്രിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ചകിരിച്ചോറ്. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും, ഗ്രോ ബാഗ് തയാറാക്കുമ്പോഴും ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത വസ്തുവാണ് ചകിരിച്ചോര്‍.വീട്ടിലെ കൃഷിക്ക് വീട്ടില്‍ത്തന്നെ കിട്ടുന്ന വസ്തുക്കളുപയോഗിച്ച് എളുപ്പത്തില്‍ ജൈവവളങ്ങളുണ്ടാക്കാം. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനും സൂക്ഷമാണുക്കളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും.വിപണിയിൽ പ്രത്യേകം പായ്ക്കുചെയ്ത് ചകിരിച്ചോറ് ലഭിക്കുമെങ്കിലും വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളൂ.
രണ്ടു രീതിയിൽ വീട്ടിൽ ചകിരിച്ചോറുണ്ടാക്കാം. തേങ്ങ പൊതിച്ചതിനുശേഷമുള്ള തൊണ്ട് നന്നായി കുതിർത്തതിനുശേഷം ചോറ് അതിൽനിന്നു വേർതിരിക്കുന്ന രീതിയാണ് ആദ്യത്തേത്. നന്നായി കുതിർത്ത തൊണ്ടിന്റെ രണ്ടറ്റവും വെട്ടിമാറ്റിയശേഷം കൈ ഉപയോഗിച്ച് ചകിരിനാര് വേർതിരിച്ചെടുക്കാം. ഇങ്ങനെ വേർതിരിക്കുമ്പോൾ അതിലെ പൊടി ശേഖരിക്കാൻ അടിയിൽ പ്രത്യേകം പേപ്പറോ ഷീറ്റോ വിരിച്ചിരിക്കണം. ഇങ്ങനെ വീഴുന്ന പൊടി വീണ്ടും നന്നായി കുതിർത്തതിനുശേഷം കഴുകി ഉണങ്ങി സൂക്ഷിക്കാം അല്ലെങ്കിൽ ഉപയോഗിക്കാം.
ചകിരി കുതിർക്കാനുപയോഗിക്കുന്ന വെള്ളം ഉപയോഗശൂന്യമാണ്. അത് ഉപേക്ഷിക്കണം. ചെടികളുടെയും മറ്റും ചുവട്ടിൽ ഒഴിക്കരുത്. മുകളിൽപ്പറഞ്ഞതുപോലെ ചോറ് മാത്രമായി എടുക്കാൻ മടിയുള്ളവർക്ക് ചകിരിത്തൊണ്ട് പൂർണമായും വെട്ടിനുറുക്കി ചകിരിച്ചോറുണ്ടാക്കാം. എത്രത്തോളം ചെറുതാക്കാമോ അത്രത്തോളം ചെറുതാക്കിയശേഷം വെള്ളമൊഴിച്ച് മിക്സിയിൽ അടിച്ചെടുക്കണം. ഇത് നന്നായി കഴുകി ഉണങ്ങി ഉപയോഗിക്കാം. ഇത്തരത്തിൽ വീടുകളിൽ ഉപയോഗശൂന്യമായി കളയുന്ന ചകിരിത്തൊണ്ട് അനായാസം സംസ്കരിച്ച് കൃഷിക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ.
ഗുണങ്ങള്‍
ചകിരിച്ചോര്‍ കമ്പോസ്റ്റ് നല്ല ജൈവവളമെന്നതിനു പുറമേ മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നത്തിനും സഹായിക്കും. മണ്ണിലെ ഈര്‍പ്പനില ഉയര്‍ത്തുകയും ചെടികളുടെ വേരുപടലത്തിൻ്റെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുകയും ചെയ്യുന്നു. സസ്യമൂലക ആഗിരണശേഷി കൂടുന്നു. വിളവിൻ്റെ അളവും ഗുണവും വര്‍ധിക്കും. ഗ്രോബാഗ്, ചട്ടികള്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കുന്നത് സഹായിക്കും.
Share your comments