മുറ്റത്തൊരു മാവ് നമ്മുടെ വീടിൻറെ ഐശ്വര്യത്തിന് ഭാഗം കൂടിയാണ്. നാടൻ ഇനമായാലും സങ്കര ഇനമായാലും ചെറിയ കാലയളവിനുള്ളിൽ തന്നെ കായ്ഫലം ലഭ്യമാക്കുവാൻ ഒട്ടുതൈകൾ ആണ് നല്ലത്. ഏകദേശം മൂന്നു വർഷംകൊണ്ട് ഇതിൽനിന്ന് വിളവെടുക്കാം. മാതൃ വൃക്ഷത്തിന് എല്ലാ ഗുണങ്ങളും കാണിക്കുന്ന ഇവ ചുരുങ്ങിയ സമയം കൊണ്ട് ഒരു കൊച്ചു മരമായി മാറുന്നു.
കൃഷി ചെയ്യുമ്പോൾ
ഒരു മീറ്റർ സമചതുരത്തിൽ കുഴികളെടുത്ത് ജൈവ വളം ചേർത്ത് വച്ചു പിടിപ്പിക്കാം. ഏത് ഫലവൃക്ഷം നട്ടാലും നടീലിന് കുഴിയും പിന്നെ ഒരു പിള്ള കുഴിയും എടുക്കണം. വേരോട്ടത്തിന്റെ തോതനുസരിച്ചാണ് കുഴിയുടെ വലിപ്പം നിശ്ചയിക്കുന്നത്. ഒരു മീറ്റർ കുഴിയാണ് എടുക്കുന്നതെങ്കിൽ നീളത്തിലും വീതിയിലും താഴ്ചയിലും കുഴി എടുത്ത്, നാലു ചുറ്റിൽ നിന്നും കുഴി മേൽമണ്ണ് വെട്ടി അടിപ്പിച്ചു മൂടുക.
കുഴി പൂർണമായും മൂടിയാൽ അതിനു നടുവിലായി ചെറിയൊരു കുഴി എടുക്കണം. കുഴിയിൽ ഒട്ടുതൈകൾ നടുമ്പോൾ ബ്ലേഡ് ഉപയോഗിച്ച് പോളി ബാഗിലെ തൈകൾ പിള്ള കുഴിയിലേക്ക് ഇറക്കി മണ്ണ് അമർത്തി ഉറപ്പിക്കുക. നടുമ്പോൾ ഒട്ടു സന്ധി മണ്ണിനു മുകളിൽ ആയി നിൽക്കണം. ഇതിനു താഴെ നിന്ന് പൊടിക്കുന്ന നാമ്പുകൾ നുള്ളി മാറ്റണം. തറനിരപ്പിൽ നിന്ന് രണ്ട് അടി ഉയരം എങ്കിലും ശാഖകൾ ഇല്ലാതെ വളരുന്നതാണ് ചെടിക്ക് നല്ലത്. മണ്ണിൻറെ വേരുകൾ വളരെ ആഴത്തിൽ പോകുന്നവയാണ്. അതുകൊണ്ടുതന്നെ വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലം തിരഞ്ഞെടുത്തു കൃഷിയിറക്കുക. പക്ഷേ അടി മണ്ണ് കളിമണ്ണ് ആകരുത്. ചില മാവിനങ്ങൾ പെട്ടെന്ന് പൂക്കുകയും, കായ്ഫലം തരുകയും ചെയ്യും. പക്ഷേ ചിലതിൽ നാല് വർഷം മുതൽ മാത്രമേ കായ് പിടിക്കുകയുള്ളൂ. അതുവരെ പൂക്കുലകൾ നുള്ളി കളയുക.
Both native and hybrid varieties, grafts are good for yielding fruits in a short period of time. It can be harvested in about three years. These show all the benefits of the mother tree and in a short time become a small tree.
മികച്ച ഇനങ്ങൾ
ചന്ദ്രക്കാരൻ, മൂവാണ്ടൻ,കിളിച്ചുണ്ടൻ, ഉണ്ണി മാവ്, പ്രിയൂർ തുടങ്ങി നാടൻ ഇനങ്ങളാണ് വീട്ടുവളപ്പിലേക്ക് നല്ലത്. കാലപ്പാടി,സുവർണരേഖ, അൽഫോൻസ്, മൽഗോവ, നീലം തുടങ്ങി സങ്കരയിനങ്ങളും മികച്ച വിളവ് തരുന്നു.
Share your comments