മീലി മൂട്ട നിയന്ത്രണം ജൈവരീതിയിൽ

മീലി മൂട്ട [ഫിനാകോക്കസ്]
വിവിധതരം പച്ചക്കറി വിളകളിലും പപ്പായ പോലുള്ള പഴവർഗ്ഗങ്ങളിലും സാധാരണയായി കാണുന്ന വെളുത്ത നിറത്തിലുള്ള ചിറകില്ലാത്ത കീടമാണ് ആണ് മീലി മൂട്ടകൾ. ഇവ ഇലകളുടെ അടിവശത്ത് കൂട്ടമായി കാണാവുന്നതാണ്. കീടബാധ മൂലം ഇലകൾ ചുക്കിചുളിഞ്ഞു വരുകയും ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു.
നിയന്ത്രണം ജൈവരീതിയിൽ
2% വേപ്പെണ്ണ എമൽഷൻ അല്ലെങ്കിൽ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്. വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.

നിയന്ത്രണം കീടനാശിനി പ്രയോഗത്തിലൂടെ...
കീടാക്രമണം രൂക്ഷമായാൽ അസഫേറ്റ് 75% SP 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ, ഇമിഡാക്ലൊപ്രിഡ് 17.8 SL 3 മില്ലി പത്ത് ലിറ്റർ വെള്ളത്തിൽ എന്നീ കീടനാശിനികളിലേതെങ്കിലും തളിക്കുക.
അസഫേറ്റ് 75 SP - അസഫേറ്റ്, സ്റ്റാർത്തേൻ, ലാൻസർ, ടാഗേസ്, ടമറോൺ തുടങ്ങിയ വ്യാപാര നാമങ്ങളിൽ വിപണികളിൽ ലഭ്യമാണ്.
ഇമിഡാക്ലോപ്രിഡ് 17.8 SL :- ടാറ്റ മിഡ, കോൺഫിഡോർ, കോറോമിഡ, ഇമിഡൻ, മിഡ, സീമർ, മാജിക്, ഇമിഡാസെൽ, കോഹിഗാൻ, വിക്ടർ, ഇമിഡാഗോൾഡ്, ഇമീഡിയേറ്റ്, ഇമിഡാസ്റ്റാർ തുടങ്ങിയ വ്യാപാര നാമങ്ങളിൽ വിപണികളിൽ ലഭ്യമാണ്.
Share your comments