തെങ്ങിൻ തൈകൾ നടുമ്പോൾ തന്നെ അതിൻറെ കീടരോഗബാധ ചെറുക്കുന്നതിനുള്ള പ്രതിരോധമാർഗങ്ങളും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. തൈകളിലെ കീടരോഗബാധ ചെറുക്കുന്നതിന് ഇടവിട്ടുള്ള നിരീക്ഷണമാണ് പ്രധാനം.
തെങ്ങിൻ തൈ പരിപാലനമുറകൾ
കുറിയ ഇനം തെങ്ങിൻ ഇനങ്ങളിൽ കൊമ്പൻ ചില്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നു. തോട്ടങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കൂടാതെ മുൻകരുതലായി വേപ്പിൻപിണ്ണാക്കും, മണലും തുല്യഅളവിൽ കലർത്തി നാമ്പോലയ്ക്ക് ചുറ്റുമുള്ള 2-3 ഓലക്കവിളികൾക്കിടയിൽ നിക്ഷേപിക്കുക. അല്ലെങ്കിൽ 45 ദിവസത്തിലൊരിക്കൽ പാറ്റ ഗുളികകൾ ഓലക്കവിളികൾക്കിടയിൽ വച്ച് മണൽ കൊണ്ട് മുടാവുന്നതാണ്. കൂമ്പുചീയൽ ബാധയേറ്റ ഭാഗങ്ങൾ മുറിച്ചുനീക്കി കേടായ ഭാഗങ്ങൾ കത്തിക്കുകയും മുറിവിൽ ബോർഡോ മിശ്രിതം തേക്കുകയും വേണം.
കുറിയ ഇനം തെങ്ങുകൾക്ക് ചെമ്പു കലർന്ന കലർന്ന കുമിൾനാശിനി അനുയോജ്യം അല്ലാത്തതിനാൽ ഡൈത്തേൺ എം -45 എന്ന കുമിൾനാശിനി ടിഷു പേപ്പറിൽ പൊതിഞ്ഞ് മുകളിലുള്ള രണ്ടോ മൂന്നോ ഓല കവിളുകളിൽ വെച്ച് കെട്ടി കൊടുക്കാവുന്നതാണ്.
തെക്കൻ കേരളത്തിൽ കാറ്റുവീഴ്ച രോഗം വ്യാപകമായി കാണുന്നതിനാൽ മാതൃവൃക്ഷങ്ങൾ കണ്ടെത്തി വിത്തു തേങ്ങ സംഭരിച്ച് തൈകൾ ഉത്പ്പാദിക്കുന്നതാണ് ഉത്തമം.
കാറ്റുവീഴ്ച പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉണ്ടെങ്കിലും ആവശ്യത്തിനുള്ള നടീൽവസ്തുക്കളുടെ അഭാവം പരിഹരിക്കുന്നതിനുള്ള ഏക മാർഗ്ഗം വികേന്ദ്രീകൃത നഴ്സറികൾ ആണ്.
While planting coconut seedlings, we also need to know the preventive measures against its pests. Interval monitoring is important to control pest infestation in seedlings.
ശാസ്ത്രീയ പരിപാലനമുറകളിലൂടെ കുറഞ്ഞത് 80 തേങ്ങ പ്രതിവർഷം ഉറപ്പിക്കാൻ ആകും.
Share your comments