മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന്നു. സസ്യ സമഗ്രങ്ങളിലെ ഇലകളുടെ സൂക്ഷ്മദ്വാരം വഴി പുറത്തേയ്ക്ക് തള്ളുന്ന എത്തിലീന്‍- നേമിതൈലോ ബാക്റ്റീരിയം വലിച്ചെടുത്ത് സസ്യങ്ങള്‍ക്കാവശ്യമായ കാര്‍ബണ്‍ ഇലകളില്‍ തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍ വരള്‍ച്ചയെ ചെറുക്കാനുള്ള ശക്തി നല്‍കുന്നു. മീതൈലോ ബാക്റ്റര്‍ സൈറ്റോകെനിന്‍ , ജിയാറ്റിന്‍ , സിയാഡിന്‍ റിബോസൈറ്റ് , ഇന്‍ഡോള്‍ അസറ്റിക്ക് ആസിഡ് ട്രാന്സ്സ്റ്റിയാട്രിന്‍ എന്നിവയെ ഉല്പാദിപ്പിക്കുന്നത് മൂലം സസ്യങ്ങളിലെ ഇലകളില്‍ പച്ചപ്പ് നിലനിര്‍ത്തി പ്രകാശ സംശ്ലേഷണത്തിന് വഴിയൊരുക്കുന്നു.
· വിത്ത് മുളയ്ക്കുവാന്‍ ഉത്തേജിപ്പിക്കുന്നു
· വരള്‍ച്ചയെ ചെറുത്ത് നില്ക്കുന്നു
· പുഷ്പിക്കല്‍ നിലനിര്‍ത്തി പ്രാകാശസംശ്ലേഷണത്തിന്‍റെ ശക്തി നല്‍കുന്നു
· 10 ശതമാനം വരെ വിളവ് വര്‍ദ്ധന ഉണ്ടാകുന്നു.
ജലം കുറവ് ഉള്ള കൃഷിയിടങ്ങളിലേക്ക് ഉപയോഗിക്കാന്‍ വളരെ ഉത്തമമായത് ആണ്.
ശുപാര്‍ശ ചെയ്യുന്ന വിളകള്‍
എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ പറ്റിയത്
ഉപയോഗരീതി
· ഇലതളിച്ചുകൊടുക്കാന്‍ - ഒരു ഏക്കറിന് 250 മുതല്‍ 500 മില്ലി വരെ (തളിക്കുന്നതിന് മുമ്പ് മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം)
· വിത്ത് പാകല്‍ - ഒരു ഏക്കറിന് ആവശ്യമായി വിത്തിനെ 250 മില്ലി മേതലോയില്‍ 5 മുതല്‍ 10 വരെ നിമിഷങ്ങള്‍ കുതിര്‍ത്തു നിഴലില്‍ ഉണക്കി വിതയ്ക്കാവുന്നതാണ്.
ശ്രദ്ധിയ്ക്കുക
· മരുന്ന്‍ തളിക്കുന്ന കുറ്റി ചാണകത്തിന്‍റെ തെളി വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കിയ ശേഷം മെതലോ തളിക്കാവുന്നതാണ്
· വൈകുന്നേരം 5 മണിയ്ക്ക് ശേഷം തളിക്കുന്നത് അതീവഫലം തരും.
കടപ്പാട് – കൃഷിമിത്ര – എന്‍.ഗിരികുമാര്‍- 9995546560, 9562866049
Share your comments