കാർഷികമേഖലയിൽ കൂടുതൽ തരംഗമാകുന്ന ഒന്നാണ് സൂക്ഷ്മകൃഷി അഥവാ പോളിഹൗസ്. ഭാഗികമായി യന്ത്ര വൽക്കരിക്കപ്പെട്ട ഗ്രീൻ ഹൗസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിളവ് തരുന്നത് വിഭാഗമാണ് മിനി പോളിഹൗസ്. ചെലവുകുറഞ്ഞ രീതിയാണ് ഇതിൽ ഉപയോഗപ്പെടുത്തുന്നത്. 5 സെൻറ് വിസ്തൃതി ആണ് ഇതിന് ഏറ്റവും അനുയോജ്യം.
തക്കാളി, ക്യാപ്സിക്കം, സാലഡ് വെള്ളരി തുടങ്ങിയവ നല്ല രീതിയിൽ കൃഷിയിറക്കാൻ സാധിക്കുന്ന ഒന്നാണ് മിനി പോളിഹൗസുകൾ. മിനി പോളിഹൗസുകൾ നിർമിക്കുവാൻ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇന്ന് സബ്സിഡി ലഭിക്കുന്നുണ്ട്. പക്ഷേ ഈ രംഗത്തേക്ക് നാം ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ചെടികളുടെ രോഗബാധ യാണ്.
കൃത്യമായ സമയങ്ങളിൽ മണ്ണുപരിശോധന, സാങ്കേതിക സേവനം തുടങ്ങിയവ ലഭ്യമായാൽ മാത്രമേ മികച്ച വിളവ് ലഭിക്കുകയുള്ളൂ. കൂടാതെ ഒരേ ഇനം കൃഷിയിറക്കുന്നത് ആണ് എപ്പോഴും കൂടുതൽ ആദായം ലഭ്യമാക്കാൻ നല്ലത്. പക്ഷേ എന്ത് കൃഷിയിറക്കുമ്പോഴും അതിന് മുന്നോടിയായി വിപണി കണ്ടെത്തിയിരിക്കണം. സാലഡ് വെള്ളരി കൃഷി ചെയ്യുമ്പോൾ പലപ്പോഴും കർഷകർ പറയുന്ന പ്രശ്നം വിപണി ലഭ്യമാകുന്നില്ല എന്നതാണ്.
പോളിഹൗസിൽ മികച്ച വിളവിന് ഓപ്പൺ ഫീൽഡ് പ്രിസിഷൻ ഫാമിംഗ്
പലപ്പോഴും പോളിഹൗസ് നിർമ്മാണത്തിന് വലിയ മുതൽമുടക്ക് വേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ചെലവുകുറഞ്ഞ രീതികൾ കൃത്യമായി പോളിഹൗസിൽ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിൽ ഏറ്റവും നല്ലത് പോളിഹൗസ് ഫാമിംഗിൽ തുള്ളിനന സംവിധാനം ഏർപ്പെടുത്തുകയാണ്. ഒരേസമയം ചെടികൾക്ക് കൃത്യമായ അളവിൽ വെള്ളം ലഭ്യമാകുന്ന സഹായമാണ് ഇത്. പൂർണ്ണമായും യന്ത്രവൽകൃത സംവിധാനം ആയതിനാൽ തൊഴിലാളികളുടെ ആവശ്യം ഇവിടെ ഇല്ല.
Micro-farming or poly-house is one of the biggest waves in the agricultural sector. The Mini Polyhouse is the highest yielding part of the partially mechanized greenhouse category.
വാട്ടർ ടാങ്കിലെ വെള്ളം ഗുരുത്വാകർഷണബലം മുഖേന ഡ്രിപ്പറുകൾ വഴി കൃത്യമായി വിളകളുടെ ചുവട്ടിലേക്ക് എത്തുന്നു. പോളിഹൗസ് ഫാമിംഗ് യിൽ നിന്നും മികച്ച ആദായം ലഭ്യമാക്കാൻ ഈ സംവിധാനം കാരണമാകും.
Share your comments