തെങ്ങിൻ തോട്ടങ്ങളിൽ ഈർപ്പം സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഫലപ്രദമായ മാർഗമാണ് പുതയിടൽ. ഉണങ്ങിയ തെങ്ങോല, തൊണ്ടു, ചകിരിച്ചോർ എന്നിവയൊക്കെ തെങ്ങിൻ തടങ്ങളിൽ പുതയിടുന്നതിനുപയോഗിക്കാം. മേൽ മണ്ണിൽ നിന്ന് ജലാംശം ബാഷ്പീകരിച്ചു പോകുന്നത് തടയാനും മണ്ണിന്റെ താപനില കുറയ്ക്കാനും വേരുകളുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും മാത്രമല്ല മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ വർധനയ്ക്കും ഇത് സഹായകമാണ്. മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉള്ളപ്പോൾ തന്നെ പുതയിടൽ നടത്തേണ്ടതാണ്.
പുതയിടുന്നതിനായി തെങ്ങോല രണ്ടു മൂന്നു ഭാഗങ്ങളായി മുറിക്കാം. ഏകദേശം 1 . 8 മീറ്റർ ചുറ്റളവിൽ പുതയിടുന്നതിനായി 15 മുതൽ 25 വരെ തെങ്ങോലകൾ വേണ്ടി വരും. രണ്ടു മൂന്നു അടുക്കുകളായി ഓലകൾ തടത്തിൽ നിരത്തി ഇടുന്നതാണ് ഉത്തമം. ഓലകൊണ്ട് പുതയിടുന്നത് മേൽമണ്ണ് ചൂടാകുന്നതിനെയും തടത്തിൽ നിലവിലുള്ള ജലാംശം ബാഷ്പീകരിക്കുന്നതിനെയും തടയുന്നു. തെങ്ങിൻ തടത്തിനു ചുറ്റും 10 സെന്റീമീറ്റർ കനത്തിൽ ചകിരിച്ചോറ് നിരത്തുന്നതും ഈർപ്പം സംരക്ഷിക്കുന്നതിന് ഒരുത്തമ മാർഗമാണ്.
ചകിരിച്ചോറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ജലാഗിരണ ശേഷി വർദ്ധിക്കുന്നതിനും അതുവഴി തെങ്ങിന്റെ ഉത്പാദന ക്ഷമത വർദ്ധിക്കുന്നതിനും പുതയിടൽ വളരെ സഹായകമാണ്. Mulching is very helpful in increasing the water absorption capacity of the coir pith and thereby increasing the productivity of the coconut.
തൊണ്ടിനും ചകിരിചോറിനും അതിന്റെ 3 മുതൽ 5 വരെ ഇരട്ടി ഭാരം ജലാംശം ശേഖരിച്ചു വയ്ക്കാൻ കഴിയും. ഒരു തെങ്ങിൻ തടത്തിലേക്കു ഏതാണ്ട് 200 മുതൽ 350 വരെ തൊണ്ടു ആവശ്യമായി വരും. തടത്തിനു 2 മീറ്റർ ചുറ്റളവിൽ പുതയിടൽ നടത്തണം. ജലം സംരക്ഷിച്ചു വയ്ക്കുന്നു എന്ന് മാത്രമല്ല തൊണ്ടു ഒരു നല്ല ജൈവ വസ്തുവും സസ്യ പോഷക മൂലകങ്ങളുടെ കലവറയുമാണ്. ഉണങ്ങിയ തൊണ്ടിൽ നൈട്രജൻ ഫോസ്‌ഫോറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഒരു തേങ്ങയുടെ 45 % ഭാരം അതിന്റെ തൊണ്ടിന്റെതാണ്. അങ്ങനെ വരുമ്പോൾ 1000 ഗ്രാം ഭാരമുള്ള ഒരു തേങ്ങയുടെ തൊണ്ട് 450 ഗ്രാമും അതിൽ 20% ഈർപ്പവും അടങ്ങിയിട്ടുണ്ടാവും. A coconut bed requires about 200 to 350 husks. Mulching should be done within 2 m of the bed. Not only does it conserve water, but the shell is also a good source of organic matter and a storehouse of plant nutrients. Dry bark contains nitrogen, phosphorus, potassium, calcium and magnesium. About 45% of the weight of a coconut is in its husk. Thus, a coconut husk weighing 1000 g contains 450 g and contains 20% moisture.
തന്നെയുമല്ല പുതയിടലിനു ഉപയോഗിച്ച ഇത്തരം ജൈവ വസ്തുക്കൾ ക്രമേണ വിഘടിച്ചു ജീർണ്ണിച്ച മണ്ണിന്റെ ജൈവ സമ്പുഷ്ടതയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇലകൾ, ചപ്പുചവറുകൾ തുടങ്ങിയ ഉണങ്ങിയ ഏതു വസ്തുക്കളും പുതയിടാൻ ഉപയോഗിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തേങ്ങ ഉൽപാദനം കൂട്ടാൻ എന്തൊക്കെ ചെയ്യാം
#Coconut#Husk#farm#agriculture
Share your comments