1. Farm Tips

കീടങ്ങളെ ഇല്ലാതാക്കാൻ നീമാസ്ത്രം പ്രയോഗിക്കാം

കീടനിയന്ത്രണത്തിന് കർഷകർ നിരവധി മാർഗങ്ങൾ ഇന്നത്തെ കാലത്ത് ജൈവ രീതിയിൽ തന്നെ അവലംബിക്കുന്നുണ്ട്. രാസകീടനാശിനികൾക്ക് ബദലായി ജൈവ കീടനാശിനികൾ എന്ന ആശയം എല്ലാ കർഷകരും തങ്ങളുടെ കൃഷിയിടത്തിൽ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ സസ്യജന്യമായ കീടനാശിനി പ്രയോഗരീതിയാണ് നീമാസ്ത്രം.

Priyanka Menon
നീമാസ്ത്രം പ്രയോഗിക്കാം
നീമാസ്ത്രം പ്രയോഗിക്കാം
കീടനിയന്ത്രണത്തിന് കർഷകർ നിരവധി മാർഗങ്ങൾ ഇന്നത്തെ കാലത്ത് ജൈവ രീതിയിൽ തന്നെ  അവലംബിക്കുന്നുണ്ട്. രാസകീടനാശിനികൾക്ക് ബദലായി ജൈവ കീടനാശിനികൾ എന്ന ആശയം എല്ലാ കർഷകരും തങ്ങളുടെ കൃഷിയിടത്തിൽ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ സസ്യജന്യമായ കീടനാശിനി പ്രയോഗരീതിയാണ് നീമാസ്ത്രം.

നീമാസ്ത്രം നിർമ്മിക്കുവാൻ വേണ്ട ചേരുവകൾ 

10 ലിറ്റർ വെള്ളം
അര ലിറ്റർ ഗോമൂത്രം
അരക്കിലോ വേപ്പില

നിർമ്മിക്കുന്ന രീതി 

ഒരു വലിയ വീപ്പയിൽ 10 ലിറ്റർ വെള്ളത്തിൽ അര ലിറ്റർ ഗോമൂത്രവും 200 ഗ്രാം പച്ചച്ചാണകവും അരക്കിലോ വേപ്പിലയും അരച്ച് കുഴമ്പാക്കിയതും ചേർത്ത് നന്നായി ഇളക്കുക. രണ്ടു ദിവസം മുഴുവൻ അനക്കാതെ വയ്ക്കുക. അതിനുശേഷം എല്ലാദിവസവും രാവിലെയും വൈകിട്ടും ഈ മിശ്രിതം നന്നായി ഇളക്കി കൊടുക്കണം. രണ്ടു ദിവസത്തിനു ശേഷം അരിപ്പയിൽ അരിച്ചെടുത്ത് ചെറിയ സ്പ്രേയറിലേക്ക് മാറ്റാവുന്നതാണ്. 
Farmers nowadays adopt many organic methods for pest control. It is imperative that all farmers implement the concept of organic pesticides as an alternative to chemical pesticides on their farms.
നിങ്ങളുടെ പച്ചക്കറി തോട്ടത്തിലെ എല്ലാതരത്തിലുള്ള നീരുറ്റീ കുടിക്കുന്ന പ്രാണികളെയും, മൃദുല ശരീരികൾ ആയ മീലിമൂട്ട, മുഞ്ഞ, ശൽക്കകീടങ്ങൾ, ഇലതീനി പുഴു തുടങ്ങിയവയെല്ലാം ഫലപ്രദമായി നേരിടാൻ നീമാസ്ത്രം പ്രയോജനകരമാണ്. ഇത്തരത്തിൽ പരിസ്ഥിതി സൗഹൃദ കൃഷി രീതികൾ ആണ് നമ്മുടെ പച്ചക്കറി തോട്ടത്തിൽ പ്രയോഗിക്കേണ്ടത്.
English Summary: Neemastram can be applied to control pests

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds