കൃഷിക്ക് ഏറ്റവും പറ്റിയ ഒരു ജൈവ വളമാണ് ആട്ടിൻ കാഷ്ടം. മിക്ക കൃഷിയിലും നാം ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഉണക്ക ആട്ടിൻ കാഷ്ടം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .
സാധാരണ ഗ്രോ ബാഗും മറ്റും നിറയ്ക്കുമ്പോൾ ആട്ടിൻ കാഷ്ടം നിറയ്ക്കാറാണ് പതിവ് . അത് നല്ലതുമാണ്. എന്നാൽ ആട്ടിൻ കാഷ്ഠത്തിൽ കാണപ്പെടുന്ന പാറ്റകൾ നമ്മുടെ കൃഷിയെ നശിപ്പിക്കും.
അതിനാൽ ഇവയെ മാറ്റിയതിനു ശേഷം മാത്രമേ ആട്ടിൻ കാഷ്ടം ഉപയോഗിക്കാവൂ. അല്ലെങ്കിൽ നാം ചെയ്യുന്ന കൃഷി മുഴുവൻ ഈ പാറ്റ കരണ്ടു തിന്നുകളയും.
സാധാരണയായി ഉണക്കിയ ആട്ടിൻകാഷ്ടത്തിൽ പാറ്റകൾ ഉണ്ടാകാറുണ്ട്. ഇവയെ നീക്കം ചെയ്തില്ലെങ്കിൽ കൃഷിക്ക് വിപരീത ഗുണം ചെയ്യും.
ഇതിനുള്ള പരിഹാരം ആട്ടിൻകാഷ്ടം നന്നായി വെയിൽ കൊള്ളിച്ചതിന് ശേഷമേ ഗ്രോ ബാഗിൽ അടിവളമായി നിറയ്ക്കാവൂ. രണ്ടു മൂന്നു ദിവസം നന്നായി വെയിലത്ത് വിരിച്ചിടുക.
ഗ്രോ ബാഗിൽ നിറയ്ക്കും മുൻപ് വാരിയെടുത്താൽ മതി. ജൈവ രീതിയിലെ കൃഷിയിൽ ആട്ടിൻ കാഷ്ടം ധാരാളമായി വേണ്ടി വരുമെന്നതിനാൽ ഇത് ഒഴിവാക്കാനും കഴിയില്ല. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൃഷിയിൽ പകുതി വിളവ് പോലും ഉണ്ടാകില്ല.
Share your comments