
മഴക്കാലത്ത് കർഷകരുടെ പ്രധാനമായ വരുമാനമാണ് ജാതിക്കുരുവിൽ നിന്നുള്ള ആദായം എന്നാൽ ജാതിയെ ബാധിക്കുന്ന ചീക്ക് രോഗം കർഷകരെ പ്രതിസന്ധിയിലാക്കും കൊമ്പുകളുടെ കവര ഭാഗത്ത് കാണുന്ന എട്ടുകാലി വല പോലുള്ള പൂപ്പലാണ് ഇതിന്റെ ആദ്യ ലക്ഷണം. ഇങ്ങനെ പൂപ്പലുണ്ടായ ഭാഗം ചുവക്കുകയും രോഗബാധയേറ്റ ശിഖരങ്ങളിൽ നിന്നും കമ്പുകളുടെ കടയിൽ നിന്നും തവിട്ടു നിറത്തിലുള്ള ഒരു ദ്രാവകം ഒലിച്ച് വരുന്നത് കാണാം ഇലയടക്കം കമ്പുകൾ ഉണങ്ങി പോകുന്നത് കാണാം രോഗം ബാധിച്ച കമ്പുകൾ ഉണങ്ങിയതിന് തൊട്ട് താഴെ വച്ച് കത്തിക്കുക മുറി പാടിലും അതിന് അൽപം താഴെയുള്ള ഭാഗത്തും ബോർഡോ മിശ്രിതം പുരട്ടി വെള്ളം ഇറങ്ങാത്ത രീതിയിൽ പ്ലാസ്റ്റിക്ക് കവർ കൊണ്ട് മൂടി സംരക്ഷിക്കാം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കമ്പുകളിലും ഇലകളിലും വീഴതക്ക രീതിയിൽ തളിച്ചാലും രോഗം പടരാതിരിക്കാൻ ശ്രമിക്കാം.
Share your comments