തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായത് ജാതി തന്നെയാണ്. തണലും ഈർപ്പവുമുള്ള സ്ഥലമാണ് ജാതി നടാൻ ഏറ്റവും അനുയോജ്യമായി കരുതുന്നത് ഇവയ്ക്ക് വരൾച്ചയെ ഒട്ടും താങ്ങാൻ കഴിയില്ല എന്നത് പരമമായ സത്യം. അതുകൊണ്ടുതന്നെ ഭാഗികമായ തണൽ ഉള്ളതും തുടർച്ചയായി വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലവും തിരഞ്ഞെടുത്തു കൃഷി ആരംഭിക്കാവുന്നതാണ്.
ഒരു കൃഷി സ്ഥലത്ത് ഏകദേശം 23 ശതമാനം മാത്രമേ തെങ്ങിൻറെ വേരുകൾക്ക് ആവശ്യമായി വരുന്നുള്ളൂ ബാക്കി 77 ശതമാനവും ഇടവേള കൃഷിക്ക് അനുയോജ്യമാണ്.
കേരളത്തിൽ ജാതി കൃഷി ആരംഭിക്കാൻ ഏറ്റവും നല്ല കാലയളവ് മെയ്-ജൂൺ ആണ്. ഏകദേശം നൂറിലേറെ വർഷം വിളവ് തരുന്ന ഒരു വിളയായി ഇതിനെ കാണാം.
കൃഷി സ്ഥലത്തിൻറെ പൂർണമായ വിനിയോഗത്തിലും തെങ്ങിൻതോപ്പിൽ കൂടുതൽ വിളവ് ലഭിക്കാൻ ജാതികൃഷി അനുയോജ്യമാണ്. തനിവിളയായി കൃഷി ചെയ്യുന്നതെങ്കിൽ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം. രണ്ടുമൂന്നു വർഷം വാഴ നട്ടാൽ താൽക്കാലിക തണലിന് സഹായകമാകും. ജാതി തൈകൾ തമ്മിൽ 8 മീറ്റർ അകലം പാലിക്കണം. തെങ്ങിൻ ചുവട്ടിൽ നിന്ന് രണ്ട് മീറ്റർ അകലം വരെ വൃത്താകൃതിയിൽ സ്ഥലംവിട്ടു ബാക്കിയുള്ള സ്ഥലത്ത് ഇടവിളകൾ കൃഷി ചെയ്യാം.
ഇടവിള ഒരുക്കുമ്പോൾ
തെങ്ങിൻറെ പ്രായം, തോട്ടത്തിൽ ലഭ്യമാകുന്ന സൂര്യ പ്രകാശം, ഇലകളുടെ വലുപ്പം എന്നിവ അറിഞ്ഞാണ് ഇടവിള തെരഞ്ഞെടുക്കുന്നത്. ഇളം പ്രായത്തിലുള്ള തെങ്ങിൻതൈകൾക്ക് ഒപ്പം ഇടവിളയായി വാഴ, കപ്പ എന്നിവ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. തെങ്ങിൻ തൈകൾക്ക് ഇളം പ്രായം ആയിരിക്കുമ്പോൾ സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കും.
Nutmeg is the most suitable crop for intercropping in coconut groves. The absolute truth is that the shade and moist place is considered to be the most suitable for planting by the caste and they cannot tolerate drought at all.
ഇത് ക്രമേണ കുറഞ്ഞുവരും. ഏകദേശം എട്ടു വർഷം പ്രായമായാൽ തണൽ കൂടുതലായിരിക്കും. ഏകദേശം 25 വർഷം പ്രായം ആകുന്നതുവരെ ഇതാണ് അവസ്ഥ.
Share your comments