
പച്ചക്കറി കർഷകർക്ക് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സമയം ഓണക്കാലമാണ്. അത്തം മുതൽ പച്ചക്കറികൾക്ക് കേരളത്തിൽ ആവശ്യക്കാരേറുന്ന സമയമാണ്. കേരളത്തിലെ കർഷകർക്ക് നല്ല വിലയും കിട്ടുന്ന സമയം. ഓണം സീസൺ മുന്നിൽ കണ്ടു വളരെ ആസൂത്രിതമായി കൃഷിയിക്കിയവർക്ക് മാത്രമേ യഥാസമയം വിളവെടുക്കാൻ കഴിയൂ.നല്ല വെയിൽ കിട്ടുന്ന ഇടത്തു നന്നായി നിലമൊരുക്കി വിത്തിട്ട സ്ഥലത്തു പച്ചക്കറി കൃഷിചെയ്യുന്നതാണ് ശാസ്ത്രീയമായ കൃഷിരീതി. അങ്ങനെ ആഴത്തിൽ കിളച്ച് അകലത്തിൽ നട്ട കൃഷിയാണെങ്കിൽ കാലാവസ്ഥയും അനുകൂലമായാൽ കൃഷി നന്നാവും എന്ന് തന്നെയാണ് വിദഗ്ധ മതം.

പൊടിഞ്ഞ ചാണകം, ചാരം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് മണ്ണ് നന്നായി വെട്ടിയറഞ്ഞ് വിതയ്ക്കുകയോ നടുകയോ ചെയ്ത കൃഷിയിൽ കാര്യമായ കേടുപാടുകൾ ഉണ്ടാവില്ല. മഴക്കാലത്തെ കൃഷിയിൽ വെള്ളംകെട്ടി നിൽക്കാതിരിക്കാൻ അല്പം ഉയരത്തിൽ തടമൊരുക്കുന്നകാര്യം പ്രത്യേകം പറയേണ്ടതില്ല. No significant damage will be done to the crop if the soil is well cut and sown or planted with powdered manure, ash, neem cake and bone meal. Needless to say, the basin is slightly raised to prevent waterlogging in monsoon crops.
ഓണക്കാലത്തേക്കുള്ള വിവിധ കൃഷിയിനങ്ങൾ
പാവൽ- bitter gourd കിലോയ്ക്ക് 60-70 രൂപ ഉറപ്പായും കിട്ടുന്ന പച്ചക്കറിയാണ് പാവൽ. മൊസേക് രോഗവും കായീച്ചയുമാണ് പ്രധാന വെല്ലുവിളികൾ. നന്നായി പരിചരിതെങ്കിൽ നട്ടു 60-65 ദിവസം മുതൽ വിളവെടുത്ത് തുടങ്ങാംനല്ല ഇനങ്ങളായ പ്രീതി, മായ, പ്രിയങ്ക.
പടവലം- വലിയ പരിചരണമില്ലാതെ നല്ല വിളവ് തരുന്നതാണ് പടവലവും. കൃഷിരീതികളെല്ലാം പാവലിനെപ്പോലെ തന്നെ. ചുവന്ന മത്തൻ വണ്ടുകളും കായീച്ചയും ആമവണ്ടും ഇലതീനിപ്പുഴുക്കളും മുഖ്യവെല്ലുവിളികൾ. രണ്ട് മീറ്റർ അകലത്തിൽ സെന്റിൽ 10 തടങ്ങൾ നട്ട് 55-60 ദിവസം മുതൽ കായ്പിടിച്ചു തുടങ്ങും. പറ്റിയ ഇനങ്ങൾ കൗമുദി, ബേബി മനുശ്രീ, വൈറ്റ് ആന്റ് ഷോർട്ട് മുതലായവ.

ചീര- spinach ഓണക്കാലത്ത് അത്രയധികം ഡിമാൻഡ് ചീരയ്ക്കില്ല. മാത്രമല്ല നവംബർ വരെയുള്ള മഴക്കാലം ചീരയ്ക്ക് അത്ര പഥ്യമല്ല. ഇലപ്പുള്ളി രോഗവും കൂടുതലായിരിക്കും. മഴമറയുണ്ടെങ്കിൽ വിജയകരമായി കൃഷി ചെയ്യാം. ഒരു മാസം കൊണ്ട് വിളവെടുക്കാം. പറ്റിയ ഇനങ്ങൾ അരുൺ, CO-1, കൃഷ്ണശ്രീ, രേണുശ്രീ, കണ്ണാറ ലോക്കൽ.
വെണ്ട- okra നട്ട് 45 ദിവസം മുതൽ വിളവെടുക്കാവുന്ന ഇനം. അൽപ്പം ഉയരത്തിൽ പണകൾ എടുത്ത് കൃഷി ചെയ്യണം. രണ്ട് പണകൾ തമ്മിൽ രണ്ടടി അകലവും പണയിലെ ചെടികൾ തമ്മിൽ 40 സെ.മീ. അകലവും നൽകണം. നരപ്പ് രോഗം, ഇലചുരുട്ടിപ്പുഴു, ഇലപ്പുള്ളി രോഗം എന്നിവയെ കരുതിയിരിക്കണം. പറ്റിയ ഇനങ്ങൾ അർക്ക അനാമിക, ആനക്കൊമ്പൻ, അരുണ (ചുവന്നയിനം), സുപ്രീം പ്രൈം (മാഹികോ), സാഹിബ മുതലായവ ഒരു സെന്റിൽ 150 തടങ്ങൾ എടുക്കാം.
മുളക്, വഴുതന, തക്കാളി- മൂന്ന് പേരും ഒരേ കുടുംബക്കാർ. Chilli brinjal tomato belong to the same family വാട്ടരോഗത്തിനെതിരെ മുൻ കരുതൽ എടുക്കണം. കുമ്മായപ്രയോഗം, ട്രൈക്കോഡെർമ്മയാൽ സമ്പൂഷ്ടീകരിച്ച ചാണകപൊടി, കലക്കി രണ്ടാഴ്ചയിലൊരിക്കൽ തടം കുതിർക്കൽ എന്നിവ നിശ്ചയമായും ചെയ്തിരിക്കണം. പ്രോട്രേകളിൽ തൈകളുണ്ടാക്കി നാലാഴ്ച കഴിയുമ്പോൾ പറിച്ചുനടണം.പറിച്ചുനട്ട് 75 ദിവസം മുതൽ വിളവെടുക്കാം.

പറ്റിയ ഇനങ്ങൾ
മുളക്- Chili സിയാര, ബുള്ളറ്റ്, ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി , അനുഗ്രഹ, വെള്ളക്കാന്താരി- അകലം 45 സെ.മീ X 45 സെ.മീ.
തക്കാളി- tomato അനഘ അർക്ക രക്ഷക് മനുപ്രഭ - അകലം 60 X 60 സെ.മീ.
വഴുതന- brinjal സൂര്യ, ശ്വേത, നീലിമ, ഹരിത കൂടാതെ അസംഖ്യം സങ്കരയിനങ്ങളും-അകലം 90 സെ.മീ. X 60 സെ.മീ. നന്നായി ഇലച്ചാത്തുള്ളതുകൊണ്ട് ഈ അകലം പാലിക്കണം.
വെണ്ട- പറ്റിയ ഇനങ്ങൾ അർക്ക അനാമിക, ആനക്കൊമ്പൻ, അരുണ (ചുവന്നയിനം), സുപ്രീം പ്രൈം (മാഹികോ), സാഹിബ മുതലായവ
.വള്ളിപ്പയർ-: ലോല, ജ്യോതിക, ശാരിക, എൻ.എസ്. 621, ബബ്ലി, റീനു, ഭോല, പുട്ടി സൂപ്പർ, സുമന്ത്, മൊണാർക്ക്, വി.എസ്. -13, ഷെഫാലി എന്നിവ.

വെണ്ട- okra നട്ട് 45 ദിവസം മുതൽ വിളവെടുക്കാം. . അൽപ്പം ഉയരത്തിൽ പണകൾ എടുത്ത് കൃഷി ചെയ്യണം. രണ്ട് പണകൾ തമ്മിൽ രണ്ടടി അകലവും പണയിലെ ചെടികൾ തമ്മിൽ 40 സെ.മീ. അകലവും നൽകണം. നരപ്പ് രോഗം, ഇലചുരുട്ടിപ്പുഴു, ഇലപ്പുള്ളി രോഗം എന്നിവയെ കരുതിയിരിക്കണം. ഒരു സെന്റിൽ 150 തടങ്ങൾ എടുക്കാം.
വള്ളിപ്പയർ- chickpea വർഷത്തിൽ ഏതു സമയത്തും പയർ കൃഷി ചെയ്യാം. തണ്ടീച്ച, ചിത്രകീടം, ചാഴി, കായ്തുരപ്പൻ പുഴുക്കൾ, മൊസേക് രോഗം എന്നിവയെ കരുതിയിരിക്കണം. ചാഴിയെ നിയന്ത്രിക്കുക അതീവ ദുഷ്കരം. നട്ട് 50 - 55 ദിവസത്തിൽ വിളവെടുപ്പ് തുടങ്ങാംനീളത്തിൽ പണ കോരി കുത്തനെ പടർത്തി വളർത്താം. ഒന്നരയടി അകലത്തിൽ വിത്തിടാം. പരന്ന പന്തലിൽ ആണെങ്കിൽ രണ്ട് മീറ്റർ അകലത്തിൽ നടാം. നൈട്രജൻ വളങ്ങൾ അധികമായാൽ പൂക്കാൻ താമസംനേരിടും
ഇങ്ങനെയെല്ലാം കൃഷി ഒരുക്കി കർഷകർ കാത്തിരിക്കുന്നത് ഓണ വിപണി തന്നെയാണ്. മഴ കനത്താൽ പച്ചക്കറി കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല എന്നാണ് കർഷകരുടെ അഭിപ്രായം. തടം കോരി വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ കൃഷിയിറക്കിയവർക്കു പേടിക്കേണ്ടി വരില്ല എന്ന് കരുതാം. ഏതായാലും കർഷകർ എടുത്ത പരിശ്രമങ്ങൾക്ക് ഓണക്കാലത്തു തെളിഞ്ഞ കാലാവസ്ഥയിൽ, നല്ല ഫലം കിട്ടും എന്നാശിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
#Vegetable#farmer#Onam#Kerala
Share your comments