<
  1. Farm Tips

പെരുമയെഴും 'പെരുമ'

വാഴയില്‍ - പ്രത്യേകിച്ച് നേന്ത്രവാഴയില്‍ വിളവര്‍ധനയ്ക്ക് സൂക്ഷമ മൂലകലഭ്യത നിര്‍ബന്ധമാണ്. വാഴയില്‍ സാധാരണഗതിയില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് വളമായി നല്‍കുന്നത്. സൂക്ഷ്മ മൂലകങ്ങളുടെ കാര്യം പലപ്പോഴും നാം ഓര്‍ക്കാറില്ല. എന്നാല്‍ പ്രധാന വിളകളോടൊപ്പം സൂക്ഷ്മ മൂലകങ്ങള്‍ കൂടെ നല്‍കിയാല്‍ ഉത്പാദനം 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കുറവ് പരിഹരിക്കാനാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് (ഐ.ഐ.എച്ച്.ആര്‍) എന്ന സ്ഥാപനം വാഴകള്‍ക്കായി ഒരു പ്രത്യേക സൂക്ഷ്മ മൂലകക്കൂട്ട് തയാറാക്കിയത്

KJ Staff
വാഴയില്‍ - പ്രത്യേകിച്ച് നേന്ത്രവാഴയില്‍ വിളവര്‍ധനയ്ക്ക് സൂക്ഷമ മൂലകലഭ്യത നിര്‍ബന്ധമാണ്. വാഴയില്‍ സാധാരണഗതിയില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് വളമായി നല്‍കുന്നത്. സൂക്ഷ്മ മൂലകങ്ങളുടെ കാര്യം പലപ്പോഴും നാം ഓര്‍ക്കാറില്ല. എന്നാല്‍ പ്രധാന വിളകളോടൊപ്പം സൂക്ഷ്മ മൂലകങ്ങള്‍ കൂടെ നല്‍കിയാല്‍ ഉത്പാദനം 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കുറവ് പരിഹരിക്കാനാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് (ഐ.ഐ.എച്ച്.ആര്‍) എന്ന സ്ഥാപനം വാഴകള്‍ക്കായി ഒരു പ്രത്യേക സൂക്ഷ്മ മൂലകക്കൂട്ട് തയാറാക്കിയത്.
'പെരുമ' എന്നാണിതിന് പേര്. ഇരുമ്പ്, സിങ്ക്, ബോറോണ്‍, കോപ്പര്‍, മാംഗനീസ്, മോളിബ്ഡിനം, മഗ്നീഷ്യം, സള്‍ഫര്‍ എന്നീ എട്ടു സൂക്ഷ്മ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് ഈ വളക്കൂട്ട് തയാറാക്കിയിരിക്കുന്നത്. നേന്ത്രന്‍ ഉള്‍പ്പെടെ എല്ലാ വാഴകള്‍ക്കും ഇത് പ്രയോജനപ്രദമാണ്.
പെരുമ അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇലകളില്‍ തളിച്ചുകൊടുത്താല്‍ മതി. നട്ട് നാലു മാസം മുതല്‍ വളപ്രേയാഗം ആരംഭിക്കാം. മാസത്തില്‍ ഒരു തവണ വീതം, കുലച്ചതിന് ശേഷം രണ്ടു മാസം വരെ ഇത് തുടരാം. കുലച്ചതിനുശേഷം ഇലകളോടൊപ്പം കുലകളിലും തളിക്കാം. ഒരു വാഴയില്‍ അഞ്ച്-ആറ് പ്രാവശ്യം തളിക്കണം. ഒരു പ്രാവശ്യം ഒരു ഹെക്ടറില്‍ തളിക്കാന്‍ അഞ്ചു കിലോഗ്രാം എന്ന തോതില്‍ ആകെ 25-30 കിലോഗ്രാം 'പെരുമ' വളക്കൂട്ട് വേണ്ടിവരും. എട്ടു സൂക്ഷ്മ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് തയാറാക്കിയതായതിനാല്‍ ഈ വളക്കൂട്ടിനോടൊപ്പം മറ്റ് കുമിള്‍ നാശിനികളോ കീടനാശിനികളോ ഒന്നും ചേര്‍ക്കാനേ പാടില്ല.

കോഴിക്കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാന കേന്ദ്രങ്ങളില്‍ ഇതിന്റെ ഉത്പാദനവും വിപണനവും ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം:
പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഐ.സി.എ.ആര്‍ കൃഷിവിജ്ഞാനകേന്ദ്രം, പെരുവണ്ണാമൂഴി പോസ്റ്റ്, കോഴിക്കോട് - 673 528, 
English Summary: organic farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds