<
  1. Farm Tips

എളുപ്പത്തിൽ തയ്യാറാക്കാം ജൈവ സ്ലറിയും പഞ്ചഗവ്യവും

അടുക്കളത്തോട്ടം ഒരുക്കുമ്പോൾ കൂടുതൽ വിളവിന് നമ്മൾ പല ജൈവവളക്കൂട്ടുകളും ജൈവകീടനാശിനികളും ഉപയോഗിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ജൈവ സ്ലറിയും പഞ്ചഗവ്യം ഉണ്ടാക്കുന്ന രീതിയാണ് താഴെ നൽകുന്നത്.

Priyanka Menon
ജൈവ സ്ലറിയും പഞ്ചഗവ്യവും
ജൈവ സ്ലറിയും പഞ്ചഗവ്യവും

അടുക്കളത്തോട്ടം ഒരുക്കുമ്പോൾ കൂടുതൽ വിളവിന് നമ്മൾ പല ജൈവവളക്കൂട്ടുകളും ജൈവകീടനാശിനികളും ഉപയോഗിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ജൈവ സ്ലറിയും പഞ്ചഗവ്യം ഉണ്ടാക്കുന്ന രീതിയാണ് താഴെ നൽകുന്നത്.

ജൈവ സ്ലറി

ഏറ്റവും എളുപ്പത്തിൽ നിർമ്മിക്കാവുന്ന ഒന്നാണ് ജൈവ സ്ലറി. ജൈവവസ്തുക്കൾ അഴുകി ചേർന്ന് ഉണ്ടാകുന്നതാണ് ഈ വളക്കൂട്ട്.

ആവശ്യമായ വസ്തുക്കൾ

  • വേപ്പിൻ പിണ്ണാക്ക് ഒരു കിലോ
  • പച്ചച്ചാണകം രണ്ട് കിലോ
  • നിലക്കടല പിണ്ണാക്ക് ഒരു കിലോ

തയ്യാറാക്കുന്ന വിധം

വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ രണ്ട് വ്യത്യസ്ത പാത്രങ്ങളിൽ എടുത്ത് 2 ലിറ്റർ വെള്ളം ഒഴിച്ച് ഒരു രാത്രി കുതിരാൻ വയ്ക്കുക.

പിറ്റേന്ന് 6 ലിറ്റർ വെള്ളത്തിൽ പച്ചചാണകം നന്നായി കലക്കി അതിനുശേഷം അതിലേക്ക് രണ്ട് പിണ്ണാക്കുകൾ ലയിച്ചു ചേർന്ന ലായിനി ഒഴിച്ച് നന്നായി ഇളക്കി രണ്ടാഴ്ച സൂക്ഷിക്കുക. ദിവസവും നല്ല രീതിയിൽ ഇളക്കി കൊടുക്കണം. അതിനുശേഷം ഒരു ലിറ്ററിന് ഒപ്പം നാല് ലിറ്റർ പച്ച വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളിൽ തളിച്ചു കൊടുത്താൽ മതി.

പഞ്ചഗവ്യം

അഞ്ചു വസ്തുകൾ ചേർത്ത് തയ്യാറാക്കുന്ന ഒന്നാണ് പഞ്ചഗവ്യം. ഇത് മണ്ണിലെ സൂക്ഷ്മ ജീവികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ വിളവ് ലഭിക്കാൻ കാരണമാകുകയും ചെയ്യുന്നു.

തയ്യാറാക്കാൻ വേണ്ട വസ്തുക്കൾ

  • പച്ചച്ചാണകം മൂന്ന് കിലോ
  • ഗോമൂത്രം മൂന്നു ലിറ്റർ
  • പാൽ രണ്ട് ലിറ്റർ
  • തൈര് രണ്ട് ലിറ്റർ
  • നെയ്യ് രണ്ട് ലിറ്റർ
  • ശർക്കര രണ്ട് കിലോ
  • പഴം രണ്ട് കിലോ
  • ഇളം കള്ള് രണ്ട് കിലോ

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രം എടുത്തു മുകളിൽ പറഞ്ഞ അളവിൽ ചാണകത്തിന് ഒപ്പം നെയ്യ് ചേർക്കുക. അതിനു ശേഷം ഈ മിശ്രിതം നന്നായി ഇളക്കിയ തണലിൽ മൂന്നുദിവസം സൂക്ഷിക്കുക. പിന്നീട് ശർക്കര, പഴം എന്നിവ 2 ലിറ്റർ വെള്ളത്തിൽ നന്നായി അരച്ച് ചേർക്കുക. പാൽ, തൈര്, ഗോമൂത്രം ചാണകം മിശ്രിതം, പഴം മിശ്രിതം ശർക്കര മിശ്രിതം കള്ള് എന്നിവ അടപ്പുള്ള വലിയൊരു ബക്കറ്റിൽ ഒന്നിച്ച് ചേർത്ത് നന്നായി ഇളക്കുക.

When preparing the kitchen garden we use many organic fertilizers and pesticides for maximum yield. The following is the method of making Panchagavyam, the most important of these organic slurries.

ദിവസവും ഒരു തവണ വീതം ഇളക്കുവാൻ മറക്കരുത്. ഇങ്ങനെ മൂന്നാഴ്ച സൂക്ഷിക്കുക. അതിനുശേഷം ഇതിൽ നിന്ന് ഒരു ലിറ്ററിന് ഒപ്പം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചു കൊടുക്കുകയും, ഒഴിച്ചു കൊടുക്കുകയും ചെയ്യാം.

English Summary: Organic slurry and sugarcane easily prepared

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds