Farm Tips

അടുക്കള തോട്ടം എങ്ങനെ ഒരുക്കാം - അറിയേണ്ടതെല്ലാം

അടുക്കള തോട്ടം എങ്ങനെ ഒരുക്കാം

ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും മണ്ണിലോ ടെറസിലോ അടുക്കളത്തോട്ടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൊടിയിലാണ് കൃഷിത്തോട്ടം ഒരുക്കുന്നതെങ്കിൽ നന്നായി കിളച്ച് മണ്ണ് ഇളക്കണം. പൊതുവെ നമ്മുടെ നാട്ടിൽ അമ്ലത കൂടിയ മണ്ണ് കാണുന്നതിനാൽ കുമ്മായം അഥവാ ഡോളോമൈറ്റ് ചേർക്കുന്നതാണ് നല്ലത്.

സെന്റിൽ രണ്ട് കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം ജൈവവളങ്ങൾ ആയ ചാണകം, എല്ലുപൊടി വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി വിത്ത് അതിലേക്ക് നടാം. മട്ടുപ്പാവിൽ കൃഷി ചെയ്യുന്നവർ ചട്ടിയിലോ ഗ്രോ ബാഗിലോ പച്ചക്കറി നട്ടു വളർത്താവുന്നതാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിൻറ് പാട്ടുകൾ തെർമോകോൾ എന്നിവ ഉപയോഗിച്ച് കൃഷി ചെയ്യുന്നവരുണ്ട്. നടീൽ മിശ്രിതം തയ്യാറാക്കാൻ രണ്ടുഭാഗം മണ്ണ് ഒരു ഭാഗം ട്രൈക്കോഡർമ സമ്പുഷ്ട ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരി ചോറ് എന്നിവ കൂടിക്കലർന്നതാണ് ഗുണം.

സ്ഥല സൗകര്യം അനുസരിച്ച് മൂന്നിലൊരു ഭാഗം പഴവർഗ്ഗങ്ങൾ ക്കും, മുരിങ്ങ, കറിവേപ്പ് തുടങ്ങി ദീർഘകാല പച്ചക്കറികൾക്കും മാറ്റിവയ്ക്കാം. സ്ഥലം ലഭ്യതയനുസരിച്ച് ചേമ്പ്, വാഴ പപ്പായ, പൈനാപ്പിൾ, നെല്ലി, ചൈനീസ് ഓറഞ്ച് നാരകം തുടങ്ങിയ പഴവർഗങ്ങൾ നടുന്നതാണ് ഉത്തമം. ബാക്കിയുള്ള സ്ഥലം ചെറിയ പ്ലോട്ടുകൾ ആയി തിരിച്ച് പച്ചക്കറികൾ നടാം. പച്ചക്കറികൾ നടുമ്പോൾ സീസണനുസരിച്ച് കൃഷി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ മാസങ്ങളിൽ തക്കാളി, കാബേജ്, കോളിഫ്ളവർ, സാലഡ്, വെള്ളരി, വള്ളി പയർ, പടവലം, തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ കൃഷി ചെയ്യുന്നതാണ് നല്ലത്. ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ചുവന്ന ചീര, പയർ, വെള്ളരി, മത്തൻ, കുമ്പളം തുടങ്ങിയവ നടുക. ഏപ്രിൽ-മെയ് മാസങ്ങളിൽ വെണ്ട, പയർ, മുളക്, വഴുതന, മത്തൻ, കുമ്പളം തുടങ്ങിയവ നട്ടാൽ ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ നമുക്ക് വിളവെടുക്കാം. അമര, ചതുരപ്പയർ തുടങ്ങിയവ മഴക്കാലത്താണ് നടേണ്ടത്. കുറ്റി അമര വർഷം മുഴുവൻ നടാം. വഴുതനങ്ങ, മുളക്, വെണ്ട എന്നിവ മേയ്- ജൂൺ മാസങ്ങളിൽ നടുന്നതാണ് നല്ലത്. ഒരു സ്ഥലത്ത് ഒരേ വിളകൾ തുടർച്ചയായി നടന്നത് ഒഴിവാക്കുക. മധുരച്ചീര, പാഷൻ ഫ്രൂട്ട്, വള്ളി അമര, ആകാശവെള്ളരി, കോവൽ, എന്നിവകൊണ്ട് ജൈവവേലി നിർമിക്കുന്നതാണ് സ്ഥലപരിമിതി ഒഴിവാക്കാൻ ഏറ്റവും മികച്ചത്. പപ്പായ ആടലോടകം, എരിക്ക്, കറ്റാർവാഴ, കിരിയാത്ത്, തുടങ്ങിയവ എന്തെങ്കിലും അടുക്കളത്തോട്ടത്തിൽ ഉണ്ടെങ്കിൽ സ്വന്തമായി ജൈവ കീടനാശിനിയും തയ്യാറാക്കാം. ഒന്നോ രണ്ടോ തേനീച്ച പെട്ടികൾ സ്ഥാപിച്ചാൽ പച്ചക്കറികൾക്കൊപ്പം തേനും ലഭിക്കും. കിളികളെ ആകർഷിക്കുന്ന കിളിഞാവൽ, മൾബറി എന്നിവയുടെ സാന്നിധ്യം കീടശല്യം കുറയ്ക്കും. തുളസി, ജമന്തി, ബന്തി,വാടാമുല്ല, ചോളം തുടങ്ങിയവ കീടങ്ങളുടെ ആക്രമണം കുറയ്ക്കാൻ സഹായിക്കുന്ന ചെടികളാണ്.

If we are to achieve the goal of food self-sufficiency it is essential that everyone prepares a kitchen garden on the soil or terrace, at least in a small way.

വെള്ളക്കെട്ടുള്ള പ്രദേശത്തെ തഴുതാമയും പുളിയാറിലയും പുതീന യും ചങ്ങലംപരണ്ടയും പോലുള്ള ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കുക. ചീര,വഴുതന, മുളക്, തക്കാളി,കാബേജ് തുടങ്ങിയവ പാകി മുളപ്പിക്കുന്നതാണ് ഉത്തമം. ഇതിനായി ചട്ടികളോ പഴയ പ്ലാസ്റ്റിക് ബേസിനുകളോ ഉപയോഗപ്പെടുത്താം. ഉറുമ്പ് എടുക്കാതിരിക്കാൻ പരന്ന പാത്രത്തിൽ വെള്ളം നിറച്ചു ഇറക്കി വച്ചാൽ മതി. ചെറിയ തടങ്ങൾ എടുത്ത് വിത്ത് പാകി മുളപ്പിക്കുന്ന രീതിയുമുണ്ട്. റവ, മണൽ എന്നിവയുമായി വിത്ത് ചേർത്ത് തടത്തിൽ മുളച്ചാൽ മതി. ഗുണമേന്മയുള്ള വിത്തോ തൈകളോ മാത്രം പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കുക. നല്ല രീതിയിൽ ഉള്ള പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ തെരഞ്ഞെടുക്കാൻ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിലും കേരള കാർഷിക സർവ്വകലാശാല, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളെയോ ആശ്രയിക്കുക. വിത്ത് പാക്കറ്റ് വാങ്ങിക്കുമ്പോൾ കാലാവധി നോക്കി വാങ്ങേണ്ടത് പ്രധാനമാണ്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine