കീടനാശിനികളുടെ അമിതമായ ഉപയോഗം പരിസ്ഥിതി മലിനീകരണത്തിന് പുറമേ കീടങ്ങളുടെ അനിയന്ത്രിതമായ വംശ വർധനവിനും അവയ്ക്ക് കീടനാശിനികൾക്കെതിരെയുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി കീടനാശിനികൾ അമിതമായി ഉപയോഗിക്കുമ്പോൾ ഇത് മനുഷ്യരിൽ ദോഷകരമായി ഭവിക്കുന്നു. അതുകൊണ്ടുതന്നെ ആഗോളവ്യാപകമായി കീടനാശിനികളുടെ ഉപയോഗം ഇല്ലാതാക്കുന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്. കീടനാശിനികളുടെ ദൂഷ്യഫലം ഒഴിവാക്കുന്നതിനും ശത്രു പ്രാണികളുടെ നിയന്ത്രണം കാര്യക്ഷമമാക്കാനും കീടനാശിനികളുടെ ഉപയോഗം വിവേചന പൂർണമാകണം. ഇവിടെയാണ് സംയോജന കീടനിയന്ത്രണത്തിന്റെ പ്രസക്തി.
ശത്രു പ്രാണികളുടെ സംഖ്യ വിളകളിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന പരിധി താഴെ വരത്തക്കവിധത്തിൽ നിയന്ത്രിച്ച് നടത്തുന്നതിനായി അനുയോജ്യമായ വിവിധ മാർഗങ്ങൾ പ്രയോഗിക്കുന്ന രീതിയാണ് സംയോജിത കീടനിയന്ത്രണം. കീടരോഗ പ്രതിരോധ ശക്തിയുള്ള ഇനങ്ങളുടെ കൃഷി നടീൽ അകലം ക്രമീകരിക്കൽ, വിത സമയം ക്രമീകരിക്കൽ, സംഘകൃഷി, കൃഷി മുറകളിലൂടെയുള്ള കീടനിയന്ത്രണം, ജൈവ കീടനാശിനികളുടെ പ്രയോഗം കളനിയന്ത്രണം, മിത്ര പ്രാണികളുടെ സംരക്ഷണവും ഉപയോഗവും എന്നിവയെല്ലാം സംയോജിത കീട നിയന്ത്രണത്തിന് പ്രധാന ഘടകങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിൽ ലക്ഷ്മി രോഗം വന്നാൽ അടുത്ത വിളവെടുപ്പിൽ നൂറുമേനി വിളയുമോ?
ഓരോ കീടത്തിനും പ്രകൃതിയിൽ തന്നെയുള്ള ശത്രു കീടത്തിന്റെ മുട്ട കൂട്ടം ശേഖരിച്ച് സുഷിരങ്ങൾ ഉള്ള പോളിത്തീൻ സഞ്ചികളിൽ ആക്കിയ കൃഷിയിടത്തിൽ സ്ഥാപിക്കുന്നത് കീടനിയന്ത്രണത്തിന് ഏറെ ഗുണംചെയ്യും. പാടത്ത് ആഴ്ചയിലൊരിക്കലെങ്കിലും പോയി കീടനിയന്ത്രണം സാധ്യമാക്കണം. കീടബാധ യുള്ള ഇടങ്ങളിൽ മാത്രം മരുന്ന് തളിക്കുക. പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക. കതിർ നിരന്നതിനുശേഷമുള്ള മരുന്നുതളി ഒഴിവാക്കുക.
സംയോജിത കീടനിയന്ത്രണ ശുപാർശ
1. സ്യൂഡോമോണസ് ലായനിയിൽ മുക്കി വച്ചതിനു ശേഷം മാത്രം തൈകൾ നടുക.
2. മൂന്ന് മീറ്റർ ഇടവിട്ട് ഒരു ചെറിയ ഇടവഴി വിടുക
3.20*15 സെൻറീമീറ്റർ അകലത്തിൽ നടുക
4. തണ്ടുതുരപ്പൻ പുഴുക്കൾ നിയന്ത്രിക്കുവാൻ ഒരേക്കറിൽ 8 കെണി എന്നതോതിൽ ഫിറമോൺ കെണി സ്ഥാപിക്കുക.
5. തവണകളിൽ കാർഡാപ്പ് ഹൈഡ്രോക്ലോറൈഡ് ഒരു കിലോഗ്രാം ഒരു ഹെക്ടറിന് എന്ന തോതിൽ ഒഴിച്ചു കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കരനെല്‍ക്കൃഷിയില്‍ നല്ല വിളവു നേടാം
6. തണ്ടുതുരപ്പനെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രാമ ജപ്പോണിക്കം, ഓലചുരുട്ടി പുഴുക്കളെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രാമ കിലോണിസ് ഉപയോഗിക്കുക. കീടത്തിന്റെ ശലഭങ്ങളെ കണ്ടുതുടങ്ങുമ്പോൾ ഒരാഴ്ച ഇടവേളയിൽ ആറു മുതൽ എട്ടു തവണകളായി ഈ കാർഡുകൾ ഉപയോഗിക്കാം. കാർഡുകൾ തുല്യ വലുപ്പത്തിലുള്ള 10 ചെറുകഷ്ണങ്ങളാക്കി 5 സെൻറ് സ്ഥലത്തിന് ഒരു കഷ്ടം എന്ന തോതിൽ നെല്ലോലകളിൽ സ്റ്റേപ്പിൾ ചെയ്തു ചെയ്തിടുക. രാസ ജൈവ കീടനാശിനികൾ പ്രയോഗിക്കുമ്പോൾ ഒരാഴ്ച ഇടവേളയ്ക്കു ശേഷം മാത്രം മുട്ട കാർഡ് വെക്കാൻ പാടുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: നെൽകർഷകർക്ക് തലവേദന ആകുന്ന ലക്ഷ്മി രോഗത്തെ നിയന്ത്രിക്കാൻ വഴികൾ
Share your comments