ഇലകളെ നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ പല തരം ജൈവകീടനാശിനികള്‍ പ്രയോഗിക്കാറുണ്ട്. . മിക്ക കീടനാശിനികളും തയാറാക്കാന്‍ സമയം ആവശ്യമാണ്. ജോലിത്തിരക്കിനിടയില്‍ ഇതിനു വേണ്ടി സമയം മാറ്റിവയ്ക്കാന്‍ പലര്‍ക്കും കഴിയാറില്ല. അരിയും വെള്ളവും ഉപയോഗിച്ച് എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു ജൈവകീടനാശിനിയെപ്പറ്റി പരിശോധിക്കാം.
ഒരുപിടി അരിയും ഒരു ലിറ്റര്‍ വെള്ളവുമാണ് ഈ കീടനാശിനി തയാറാക്കാന്‍ ആവശ്യം. അരി വെള്ളത്തിലിട്ട് ഒരുപാത്രത്തില്‍ ഒരാഴ്ച അടച്ചു സൂക്ഷിച്ചുവയ്ക്കുക. ഒരാഴ്ചയ്ക്ക് ശേഷം പാത്രം തുറന്നു വെള്ളം അരിച്ചെടുക്കുക. ഇതു ചെടികള്‍ക്ക് തളിച്ചു കൊടുക്കാം. 15 ദിവസത്തിലൊരിക്കല്‍ തളിച്ചു കൊടുക്കുന്നതാണ് നല്ലത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വൈകുന്നേരമാണ് ഈ ജൈവകീടനാശിനി പ്രയോഗിക്കാന്‍ നല്ലത്. ഇലകളെ നശിപ്പിക്കുന്ന കീടങ്ങള്‍ക്ക് എതിരേ ഇതു നല്ല ഫലം നല്‍കും. പയര്‍,വെണ്ട, വഴുതന, ചീര, കറിവേപ്പ് എന്നിവയുടെ ഇലകളെ നശിപ്പിക്കുന്ന കീടങ്ങള്‍ക്ക് എതിരേ ഏറെ നല്ലതാണ്. കറിവേപ്പിന് ഈ ലായനി ഇടയ്ക്ക് തളിക്കുന്നത് നല്ല ഫലം നല്‍കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
കടപ്പാട് :മാതൃഭൂമി
English Summary: paddy grains soaked water a good organic pesticide
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments