പച്ചക്കറി തോട്ടത്തിൽ കാണുന്ന ഇലത്തീനി പുഴുക്കൾ, ശൽക്കകീടങ്ങൾ, നീരൂറ്റി കുടിക്കുന്ന പ്രാണികൾ എന്നിവയ്ക്കെതിരെ ഫലപ്രദമായി പ്രയോഗിക്കാവുന്ന കീടനാശിനികളാണ് പപ്പായ ഇല സത്തും, വെളുത്തുള്ളി മുളക് സത്തും. ഇവ രണ്ടും നിർമ്മിക്കുന്ന രീതി നമുക്കൊന്ന് പരിശോധിക്കാം.
പപ്പായ ഇല സത്ത്
100 മില്ലി ലിറ്റർ വെള്ളത്തിൽ 50ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. ഇല അടുത്തദിവസം ഞെരടി പിഴിഞ്ഞ് എടുത്ത സത്ത് നാലിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കുക. വൈകുന്നേര സമയങ്ങളിൽ ഉപയോഗിക്കുന്നതാണ് ഉത്തമം.
വെളുത്തുള്ളി-മുളക് സത്ത്
നിർമ്മിക്കാൻ വേണ്ട ചേരുവകൾ
വെളുത്തുള്ളി 50 ഗ്രാം
പച്ചമുളക് 25 ഗ്രാം
ഇഞ്ചി 50 ഗ്രാം
നിർമ്മിക്കുന്ന വിധം
വെളുത്തുള്ളി 50 ഗ്രാം 100 മില്ലി ലിറ്റർ വെള്ളത്തിൽ കുതിർക്കുക അടുത്തദിവസം വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റാക്കുക. ഇതേപോലെ മുളക് 25 ഗ്രാം 50 ലിറ്റർ വെള്ളത്തിലും ഇഞ്ചി 50ഗ്രാം 100 മില്ലി ലിറ്റർ വെള്ളത്തിലും അരച്ച് പേസ്റ്റാക്കി മൂന്നും കൂട്ടി മൂന്നു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇളക്കി അരിച്ചു ചെടികളിൽ തളിക്കുക.
Papaya leaf extract and garlic chilli extract are effective insecticides against leafhopper worms, scale insects and water-drinking insects found in vegetable gardens.
ഇത് തളിക്കുന്നത് വഴി കായീച്ച ശല്യം, തണ്ടുതുരപ്പൻ, ഇലച്ചാടികൾ, ചെടികളിൽ കാണുന്ന നീരൂറ്റിക്കുടിക്കുന്ന മറ്റു പ്രാണികൾ എന്നിവയെ വളരെ പെട്ടെന്ന് നിയന്ത്രിക്കാൻ സാധിക്കും.
Share your comments