നിമാ വിരകളുടെയും മണ്ണിലെ കുമിളുകളുടെയും ആക്രമണമാണ് ഈ രോഗത്തിന് കാരണം. മഴക്കാലം പകുതിക്ക് രോഗലക്ഷണം കണ്ട് തുടങ്ങുന്ന ചെടിയിൽ വേനൽക്കാലത്ത് രോഗം കൂടുതൽ പ്രകടമാകുന്ന്. രോഗബാധിതമായ ചില ചെടികൾ കാലവർക്ഷത്തോടെ വീണ്ടും തളിർത്ത് പുതിയ ഇലകൾ ഉണ്ടാകുന്ന്. എങ്കിലും തുലാവർഷ അവസാനത്തോടെ ചെടിക്ക് ശക്തിക്ഷയം സംഭവിക്കുകയും രണ്ട് - മൂന്ന് വർഷം കൊണ്ട് നശിക്കുകയും ചെയ്യും.
നിമാവിരകൾ ആക്രമിച്ച വേരിന്റെ മുറിപ്പാടിൽ കുമിളുകൾ പ്രവേശിക്കുകയും വേരിൽ ചീയലുണ്ടാക്കുകയും ചെയ്യും.ഇത് മൂലം ചെടിക്ക് മണ്ണിൽ നിന്ന് വെള്ളവും പോഷകമൂലകങ്ങളും വലിച്ചെടുക്കാനുള്ള ശക്തി ക്ഷയിച്ചു ചെടികളിൽ വാട്ടത്തിന്റെ ലക്ഷണം കണ്ട് തുടങ്ങും.
രൂക്ഷമായ രോഗബാധയേറ്റ വള്ളികൾ പറിച്ച് കത്തിച്ച് നശിപ്പിക്കുക.മഴക്കാലം തുടക്കത്തിലും ഒടുക്കത്തിലും ചെടികളിൽ ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കുക.ചുവട്ടിൽ കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ വലുപ്പം അനുസരിച്ച് 3 -10 ലിറ്റർ ഒഴിച്ച് കൊടുക്കുക.മഴക്കാല ആരംഭത്തിൽ ചെടിക്ക് വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ഇട്ട് കൊടുക്കുക. വാം മൈക്കോ റൈസ, ട്രൈക്കോഡർമ എന്നിവ നിമാ വിരയെ നിയന്ത്രിക്കാൻ സഹായിക്കും. മണ്ണിൽ തടമെടുത്ത് വിതറി ഉടനെ മണ്ണിട്ട് മൂടണം. മണ്ണിൽ ഈർപ്പമുള്ള സമയത്തായിരിക്കണം ഇത് ചെയ്യണ്ടത്.
Share your comments