പലർക്കും അറിയാവുന്ന, പരീക്ഷിച്ചു വിജയിച്ച ചില നുറുങ്ങുകൾ കൃഷിയിലെ പുതുമുഖങ്ങൾക്കായി പറയുന്നു.അടുക്കളത്തോട്ടത്തിൽ നിത്യവും നാം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് വെള്ളീച്ചയും കുരുടിപ്പും ഇലച്ചുരുട്ടിപ്പുഴുവും ഒക്കെ. സുഹൃത്തുക്കളൊക്കെ പറയുന്ന പ്രതിവിധികൾ നാം ചെയ്യാറുമുണ്ട്. ചിലതു വിജയിക്കും, ചിലതു ഫലം കാണാതെ പോകും. എന്നാൽ നിരന്തരം ചെയ്തു ഫലം കണ്ട ചില നുറുങ്ങുകൾ ആണ് ഇവ.
1.മുളകിന്റെ കുരുടിപ്പ്
കഞ്ഞിവെള്ളവും തേങ്ങാവെള്ളവും പുളിപ്പിച്ചു നേർപ്പിച്ചു സ്പ്രേ ചെയ്യുക. സവാള തൊലി വെള്ളത്തിൽ ഇട്ടു വെച്ച് ആ വെള്ളം അടുത്ത ദിവസം തളിച്ചു കൊടുക്കുക
2.മുളകിലെ വെള്ളീച്ച
പുളിയില്ലാത്ത ചാരം വെള്ളത്തിൽ കുഴച്ചു ഇലയിൽ തേച്ചു കൊടുക്കുക
-
3.വെണ്ടയിലെ ഇലചുരുട്ടി പുഴു
ബിവേറിയ, വെര്ട്ടിസീലിയം തളിക്കുക.
ഹൈഡ്രജൻ peroxide 5 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക
4.പയറിലെ മുഞ്ഞ
പയറിലെ മുഞ്ഞയെ നിയന്ത്രിക്കാൻ കറ്റാർവാഴ തണ്ട് മിക്സിയിൽ അടിച്ചു കുറച്ചു മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് spray ചെയ്താൽ മതി .
അല്ലെങ്കിൽ സോഡാപ്പൊടിയും വിനെഗറും വെള്ളവും ചേർത്ത് സ്പ്രേ ചെയ്താലും മതി
പൊതുവായ കീടനിയന്ത്രണം
വേപ്പണ്ണ, വെളുത്തുള്ളി മിശ്രിതം dilute ചെയ്തു സ്പ്രേ ചെയ്താൽ കീട നിയന്ത്രണം, കുരുടിപ്പ് അതിനൊക്കെ പരിഹാരം ആണ്, പിന്നെ bevaria നേർപ്പിച്ചു ഒഴിക്കുക.
കടപ്പാട്
അടുക്കളത്തോട്ടം ഗ്രൂപ്പ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇക്കാര്യങ്ങൾ അറിഞ്ഞാൽ തീർച്ചയായും പാവൽകൃഷി വിജയിപ്പിക്കാം
Share your comments