കല്പവൃക്ഷം ആയ തെങ്ങ് എന്നും ഒരു ആദായ വിളയാണ്. തെങ്ങിനെ സംബന്ധിച്ചോളം ആദായം കിട്ടി തുടങ്ങുന്ന വർഷം വരെയുള്ള അദ്ധ്വാനവും മുതൽമുടക്കും ചെറുതല്ലതാനും. ആദ്യമേ തന്നെ തെങ്ങിൻ തൈകളുടെ നടീൽ പരിചരണമുറകൾ കൃത്യമായി നിങ്ങൾ അറിഞ്ഞിരിക്കണം.
തെങ്ങിൻ തൈകളുടെ നടീൽ രീതി(Planting method of coconut seedlings)
വേനൽമഴ ലഭിച്ചുകഴിഞ്ഞാൽ തെങ്ങിൻ തൈകളുടെ നടീൽ ആരംഭിക്കാവുന്നതാണ്. മഴ ശക്തി പ്രാപിക്കുന്നതിന് മുൻപ് നടീൽ പൂർത്തീകരിക്കുകയും വേണം. താഴ്ന്ന പ്രദേശങ്ങളിൽ മഴ കഴിഞ്ഞു നവംബർ മാസം നടുന്നതാണ് ഉചിതം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് തെങ്ങിൻതൈകൾ നടുന്നതിനായി തെരഞ്ഞെടുക്കേണ്ടത്. തൈകൾ തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. ഉയരം കൂടിയ ഇനങ്ങൾ 7.5 മീറ്റർ അകലം പാലിച്ചാണ് നടേണ്ടത്. താഴ്ന്ന പ്രദേശങ്ങളിൽ കൂനകൾ ഉണ്ടാക്കി തൈകൾ നട്ടു പരിപാലിക്കാം.
1.2 മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികാണ് നടുന്നതിനായി എടുക്കേണ്ടത്. അതിന് ശേഷം കമ്പോസ്റ്റും മേൽമണ്ണും കൊണ്ട് കുഴിയുടെ പകുതിഭാഗം നിറയ്ക്കണം. കുഴികളുടെ അടിഭാഗത്ത് രണ്ടു നിര തൊണ്ട് മലർത്തി അടുക്കി വെക്കുന്നത് ജലസംരക്ഷണത്തിന് സഹായിക്കും. ചെങ്കൽ പ്രദേശത്ത് രണ്ട് കിലോഗ്രാം ഉപ്പു കുഴി എടുക്കുമ്പോൾ തന്നെ അടിവശത്തെ ഇടുന്നത് മണ്ണിൻറെ ഘടന മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്.
Planting of coconut seedlings can be started after summer rains. Planting should be completed before the rains intensify.
ഇങ്ങനെ തയ്യാറാക്കിയ കുഴികളിൽ തൈകൾ വയ്ക്കുന്നതിനുള്ള ചെറു കുഴിയെടുത്ത് തൈകൾ നടാം. നടുന്നതിനുള്ള തൈകൾ വളരെ ശ്രദ്ധാപൂർവം വേണം നഴ്സറികളിൽ നിന്ന് തെരഞ്ഞെടുക്കുവാൻ. നഴ്സറികളിൽ നിന്ന് ഇളക്കിയെടുത്ത തൈകൾ ഉടനെതന്നെ നടണം. പരമാവധി നാലു മുതൽ അഞ്ചു ദിവസം വരെ തണലിൽ സൂക്ഷിക്കാം
നടുന്നതിന് മുൻപായി 200 ഗ്രാം സ്യൂഡോമോണസ് അര കിലോ വേപ്പിൻപിണ്ണാക്കും ആയി കൂട്ടിക്കലർത്തി കുഴികളിൽ ഇടുന്നത് രോഗപ്രതിരോധത്തിന് നല്ലതാണ്.
Share your comments