മനുഷ്യരെപോലെതന്നെ സസ്സ്യങ്ങൾക്കും ചെടികൾക്കുമെല്ലാം ഭക്ഷണംകഴിക്കാനും ഉറങ്ങാനും ഒക്കെ ഒരു നിശ്ചിതസമയം ഉണ്ട്. പ്രകൃതിയുടെതന്നെ ജൈവഘടികാരമനുസരിച് ചെടികളെ സംരക്ഷിക്കുക യാണെങ്കിൽ അവ ആരോഗ്യത്തോടെ വളരുമെന്നാണ് കണ്ടെത്തൽ .ചെടികളെ മനസിലാക്കി സംരക്ഷിക്കുന്നതാവും ചെടികളുടെ വളർച്ചക്ക് ഉത്തമം. യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റള് നടത്തിയ പഠനത്തില് ചെടികളിലെ സര്ക്കാഡിയന് റിഥം അനുസരിച്ച് ഒരു ദിവസത്തില് ചില സമയങ്ങളില് കളനാശിനികളോട് കൂടുതല് പ്രതികരണം കാണിക്കുന്നതായി കണ്ടെത്തി.
അരബിഡോപ്‌സിസ് ചെടികളിലാണ് അവർ പരീക്ഷണം നടത്തിയത് . ഈ ചെടികൾ രാവിലെ ഗ്ലൈഫോസേറ്റ് എന്ന് പേരുള്ള കിളനാശിനിയോട് കൂടുതൽ പ്രതികരിക്കുന്നു. അതിനാൽ തന്നെ ഈ സമയങ്ങളിൽ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ചാൽ മതി . കൂടാതെ പ്രോസോ മില്ലെറ്റ് എന്ന ചെടി രാവിലെ അതായത് സൂര്യോദയത്തിൽ കിളനാശിനികളോട് ഫലപ്രദമായ രീതിയിൽ പ്രതികരിക്കുന്നു. ഏത് വൈകുന്നേരങ്ങളിലും നല്ല ഗുണം ലഭിക്കും. എന്നാൽ മറ്റുള്ള സമയങ്ങളിൽ അവ പ്രയോജനപ്പെടുന്നില്ല എന്നും കണ്ടെത്തി. ഈ കണ്ടത്തലുകൾ കർഷകർക്ക് ഏറെ പ്രയോജനപ്പെടും. അവർക്ക് വിളനാശം തടയാനും കൂടുതൽ വിളകൾ ഉൽപ്പാദിപ്പിക്കുവാനും ഇവ സഹായിക്കുന്നു .
കൂടാതെ ചെടികൾ ചെടികള്‍ക്ക് രാവിലെ ഉള്ള സമയങ്ങളിൽ കൂടുതൽ ജലാംശം ആഗിരണം ചെയ്യാൻ സാധിക്കുന്നു. ചെടികളുടെ കാണ്ഡവും സുഷിരങ്ങളും രാവിലത്തെ അന്തരീക്ഷത്തിലുള്ള ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കാനായി വികസിക്കുന്നവയാണ്.സുഷിരങ്ങൾതുറക്കുന്നതിനാൽ രാവിലെയും വൈക്കീട്ടും ചെടികളിൽ രാസവസ്തുക്കൾ പെട്ടന്ന് പ്രവർത്തിക്കും കൂടാതെ രാവിലെയും വൈകീട്ടും അന്തരീക്ഷ വായു അനക്കമില്ലാതെ നിശ്ചലമായിരിക്കും. അതുകാരണം കീടനാശിനികള്‍ പ്രയോഗിച്ചാലും മറ്റു സ്ഥലങ്ങളിലേക്ക് ഒഴുകിപ്പരക്കാനുള്ള സാധ്യത കുറവാണ് എന്നും ഈ പഠനം പറയുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം.
Share your comments